Wednesday, March 30, 2011

Vijayadasami

                     വിജയമേകാന്‍ വിജയ ദസമി
                                            
                                                ഐശ്വര്യവും സമ്രിദ്ധിയും നന്മയുമായി വീണ്ടും നവരാത്രി എത്തുന്നു. ഈരേഴു പതിനാല് ലോകങ്ങളും വിജയിച്ചു സര്‍വലോക ചക്ര വര്‍തിയായി വാഴണം എന്ന മഹിഷാ സുരന്റെ സ്വപ്നം സകലര്‍ക്കും ദുരിതമായി.അഹന്തയുടെ പ്രതിരൂപമായ മഹിഷാസുരന്‍ എല്ലാ ധാര്‍മിക മൂല്യങ്ങളെയും നശിപ്പിച്ചു.സജ്ജനങ്ങളെ ദ്രോഹിച്ചു.മഹിഷസുരന്റെ ദ്രോഹം  സഹിക്കാനാകാതെ ദേവന്മാര്‍ ആധിപര സക്തിയെ അഭയം പ്രാപിച്ചു.സര്‍വ ലോക നന്മക്കായി ദേവി മഹിഷസുരനുമായി യുദ്ധം ചെയ്തു.യുദ്ധത്തില്‍ ദേവി മഹിഷാസുരനെ വധിച്ചു വിജയം കൈവരിച്ചതിന്റെ സ്മരണയാണ്‌ നവരാത്രി ആഘോഷം. ദുര്‍ഗാദേവി ദേവന്മാരുടെ മുന്നില്‍ പ്രത്യക്ഷമായ ദിവസമാണ് ദുര്ഗാഷ്ടമി.മഹിഷാസുരനെ വധിച്ചു ഉമാദേവി ലോകത്തിനു സമാധാനം നല്‍കിയ ദിവസം വിജയ ദാസമിയയും ആഘോഷിക്കുന്നു.

                               കന്നിമാസത്തിലെ കറുത്ത വാവ് കഴിഞ്ഞുള്ള ഒന്‍പതു ദിവസമാണ് നവരാത്രിക്കാലം.പത്താം ദിവസം വിജയ ദസമി.ഇജ്ഹസക്തിയായ ദുര്‍ഗാദേവിയെയും ജ്ഞാന സക്തിയായ സരസ്വതി ദേവിയും ക്രിയ സക്തിയായ ലക്ഷ്മി ദേവിയും ഈ സമയത്ത് മൂന്നു ദിവസം വീതം പ്രാര്ധിക്കണം. ആദ്യത്തെ മൂന്നു ദിവസം ദുര്‍ഗാ ദേവിക്കും അടുത്ത മൂന്നു ദിവസം മഹാ ലക്ഷ്മിക്കും ബാക്കി മൂന്നു ദിവസം സരസ്വതി ദേവിക്കും പ്രധാനമാണ്. സ്വന്തം അമ്മയായി ഈശ്വരനെ സംഗല്പ്പിക്കുകയാണ്  ദേവി ഉപാസനയുടെ ലക്‌ഷ്യം. 

                                               സരസ്വതി, ലക്ഷ്മി, ദുര്‍ഗാ എല്ലാം ഒരേ ചൈതന്യത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ മാത്രമാണ്. അതുകൊണ്ട് ഒരേ രീതിയില്‍ പൂജിച്ചാലും പൂര്‍ണ ഫലം  ലഭിക്കും.പക്ഷെ, വ്യത്യസ്ത ലക്ഷ്യങ്ങള്‍ മനസ്സില്‍ കാണുന്ന നമുക്ക് വേഗം ഫലം ലഭിക്കാന്‍ അതതു ഭാവങ്ങള്‍ തന്നെ ആവശ്യമാണ്. വിദ്യ വിജയത്തിന് സരസ്വതി മന്ത്രം, ദുഖം അകറ്റാന്‍ ദുര്‍ഗാ മന്ത്രം,സത്രു ദോഷ സാന്തിക്ക് കാളീ മന്ത്രം,ധനലബ്ധിക്ക് ലക്ഷ്മീ മന്ത്രം.ദുര്‍ഗാ എന്ന പദത്തിന്റെ അര്‍ഥം തന്നെ ദുഃഖം അകടുന്നവള്‍ എന്നാണ്. അത് കൊണ്ട് തന്നെ ദുര്‍ഗയെ ആശ്രയിക്കുന്ന വര്‍ക്ക് ദുഃഖം ഉണ്ടാകില്ല എന്നാണ് പറയുന്നത്.

kolloor Mookambika Temple
                                           വിജയ ദസമി ദിവസമാണ് വിദ്യാരംഭം കുറിക്കുക. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ( ഇപ്പോള്‍ ക്ഷേത്രമല്ലതിടത്തും) വിദ്യാരംഭം നടത്തുന്നുണ്ട് എങ്കിലും ,ഏറ്റവും അനുയോജ്യം നിത്യവും സരസ്വതീ ദേവിയെ ഉപാസിക്കുന്ന ക്ഷേത്രങ്ങളാണ്.ഈ ക്ഷേത്രങ്ങളില്‍ ദേവി സാന്നിദ്യം മറ്റു ക്ഷേത്രങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതലാണ് എന്ന് വിശ്വസിക്കുന്നു. അങ്ങനെയുള്ള മൂന്നു ക്ഷേത്രങ്ങളെ കേരളത്തില്‍ ഉള്ളത്രെ , പനച്ചിക്കാട് സരസ്വതീ ക്ഷേത്രം, വടക്കന്‍ പറവൂര്‍ ദക്ഷിണ മൂകാംബിക,നെടുമ്പാശ്ശേരി ആവണം കൊട് സരസ്വതീ ക്ഷേത്രം.എന്നാല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭത്തിനു വിജയടസമി വേണമെന്ന് നിര്‍ബന്ധമില്ല.

Panachikkad Saraswathi Temple
                              സന്ധ്യക്ക്‌ അഷ്ടമി വരുന്ന ദിവസമാണ് പൂജ വൈക്കേണ്ടത്. പൂജ അമ്പലത്തിലോ വീട്ടിലോ ആകാം. വീട്ടില്‍ ആണെങ്ങില്‍   സൌകര്യ പ്രദമായ ഒരു സ്ഥലം കണ്ടെത്തി വൃത്തിയാക്കി ചാണകവെള്ളം തളിച്ച് ശുദ്ധം ആക്കണം.പിന്നീട് പീടമോ പലകയോ വച്ച് അതില്‍ പട്ടു വിരിച്ചു സരസ്വതീ ദേവിയുടെ ചിത്രം വക്കണം.ഇതോടു ചേര്‍ത്ത് പട്ടു വിരിച്ചു പുസ്തകങ്ങള്‍ വയ്ക്കാന്‍ സ്ഥലം ഒരുക്കണം.സൗകര്യമനുസരിച്ച് 3 ,5 ,7 ,9 ,12 എന്ന രീതിയില്‍ നിലവിളക്ക് വച്ച് നെയ്യോ എണ്ണയോ ഒഴിച്ച് കത്തിക്കണം.ചന്ദനതിരിയും കത്തിച്ചു വയ്ക്കണം.പൂജാവിധികള്‍ അറിയാമെങ്ങില്‍ ൫ പത്മം തയ്യാറാക്കി ഇതില്‍ സരസ്വതി, ഗുരു,ഗണപതി, ദക്ഷിണാമൂര്‍ത്തി,വേദ വ്യാസന്‍ എന്നിവരെ പൂജിക്കണം.അറിയില്ലെങ്ങില്‍ ഇവരുടെ പ്രാര്‍ഥനകള്‍ ഗുരു,ഗണപതി,ദക്ഷിണാമൂര്‍ത്തി,വേദവ്യാസന്‍,സരസ്വതിദേവി എന്ന ക്രമത്തില്‍ ചൊല്ലണം.ഗ്രന്ഥങ്ങള്‍ ദേവിയെ എല്പ്പിക്കുന്നതായി സങ്ങല്‍പ്പിച്ചു പാട്ടില്‍ സമര്‍പ്പിക്കണം.പിന്നെ,
ഓം ഹ്രീം സരസ്വത്യെ നമ 
ഓം ഹ്രീം സക്തി രൂപിന്യേ നമ 
ഓം ഹ്രീം വസമാലിന്യെ നമ 
ഓം ഹ്രീം യോഗെസ്വര്യെ നമ
ഓം ഹ്രീം പ്രമോദായെ നമ


എന്ന മന്ത്രം 28 പ്രാവശ്യംജപിക്കണം.ഈ മന്ത്രം മഹാനവമി ദിവസം രാവിലെയും വൈകിട്ടും വിജയടസമി ദിവസം രാവിലെയും 28 തവണ ജപിക്കണം.വിദ്യാഗുണം,ബുദ്ധിസക്തി,ഓര്‍മസക്തി  എന്നിവ ഉണ്ടാകും.വിജയടസമി ദിവസം രാവിലെ പൂജകള്‍ക്കോ പ്രാര്‍ഥനകള്‍ക്കോ ശേഷം പുസ്തകം സ്വീകരിച് മണ്ണില്‍ അക്ഷരമാല എഴുതണം. ഇതിനു മോതിര വിരല്‍ കൊണ്ട് ആദ്യം ഹരിശ്രീ ഗണപതയേ നമ അവിഘ്നമസ്തു എന്നും പിന്നീടു 'അ' തുടങ്ങി 'ക്ഷ' വരെയുള്ള അക്ഷരമാലയും എഴുതണം. 



Sunday, March 27, 2011

Pearl World

    എന്‍റെ മുത്തേ...

                            സ്നേഹത്തോടെ നിങ്ങളെ ആരെങ്കിലും 'മുത്തേ' എന്ന് വിളിച്ചാല്‍ ഓര്‍ക്കുക നിങ്ങള്‍ ആ ആള്‍ക്ക് അത്ര മാത്രം വിലപ്പെട്ടതും സൌന്ദര്യമുള്ളതും മൂല്യം ഏറിയതും ആയതുകൊണ്ടാണ്.അപൂര്‍വമായി മാത്രം കിട്ടുന്നത് കൊണ്ടാണ് മുത്ത്‌ അല്ലെങ്കില്‍ പവിഴം , അഥവാ പേള്‍ ഇത്ര വില ഏറിയത് ആകുന്നതും.

                             സ്വര്‍ണ ആഭരണ തിനേക്കാള്‍ സ്ത്രീകള്‍ എന്ന് ഏറെ ഇഷ്ടപെടുന്നത് ഫാഷനിലുള്ള പേള്‍ ആഭരണങ്ങള്‍ ആണ്. ദൂര യാത്രകളില്‍ കൂടുതല്‍ സേഫ്റ്റി നല്‍കുന്നതും ഇവ തന്നെ. സാധാരണ കമ്മലുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഒറ്റ മുത്തിന് തന്നെ കുറഞ്ഞത് 150 രൂപയോളം വിലയുണ്ട്.ഇതെകുരിച് അറിവില്ലാത്തത്‌ കൊണ്ടാണ് കള്ളന്മാരൊന്നും ഇത്തരം ആഭരണങ്ങള്‍ പിടിച്ചു പരിക്കാത്തത്. 

                              
          വെള്ളത്തില്‍ ജീവിക്കുന്ന , നമ്മള്‍ 'കക്ക' എന്ന് വിളിക്കുന്ന ചിപ്പിക്കുള്ളില്‍ അകപ്പെടുന്ന മണല്‍ തരികളില്‍ കാത്സ്യം കാര്‍ബനട്ടു കാലക്രമേണ അടിഞ്ഞു കൂടിയാണ് മുത്ത്‌ രൂപപ്പെടുന്നത്.വെള്ളതിനുള്ളില്‍ നിന്നുള്ള വ്യതിയാനങ്ങള്‍ ബാധിക്കാത്ത വിധം ചിപ്പിക്കുള്ളില്‍ കലകള്‍ രൂപപെട്ടാണ് ഈ മുത്തിനെ സംരക്ഷിച്ചു പോരുന്നത്. എന്നാല്‍ പെട്ട് തന്നെ രണ്ടു വിധം ഉണ്ട്.ഫ്രഷ്‌ വാട്ടര്‍ പേളും സീ വാട്ടര്‍ പേളും. പുഴ, കുളം, തടാകങ്ങള്‍ എന്നിവയില്‍ നിന്നും കിട്ടുന്ന മുത്തും കടല്‍ ചിപ്പിക്കുള്ളില്‍ നിന്നും കിട്ടുന്ന മുത്തും കണ്ടാല്‍ ഒരേ പോലെ തോന്നുമേങ്ങിലും വില പിടിച്ചത് കടല്‍ മുത്ത്‌ തന്നെ. സാധാരണയായി ചൂട് കാലവസ്ഥയിലാണ് മുത്ത്‌ രൂപപ്പെടുന്നത്.എന്നാല്‍ സ്കോട്ട് ലണ്ട്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ തണുത്ത കാലാവസ്ഥയിലും 'പേള്‍'ശാസ്ത്രീയമായി നിര്‍മിചെടുക്കുന്നുന്ദ്‌. മനുഷ്യന്‍ വികസിപ്പിച്ചു എടുക്കുന്ന പേള്‍ കാഴ്ചക്ക് ഭംഗിയുള്ളതാണ് എങ്കിലും മൂല്യം വളരെ കുറവ് ആയിരിക്കും. നല്ല പേളില്‍ നൂറു സതമാനവും കാത്സ്യം കര്‍ബനെട്ടും കൊണ്കിയോളിനും ആയിരിക്കും.
                                    
                             മങ്ങിയ മഞ്ഞ നിറം, പച്ച, നീല, കാപ്പി, പിംഗ്,പര്‍പ്പിള്‍, കറുപ്പ് എന്നിവയാണ് സാധാരണയായി പേളിന്റെ നിറം. അടിസ്ഥാന പരമായി എട്ടു ആക്രിതികലാണ് പെളിനുള്ളത്. റൌണ്ട്,സെമി റൌണ്ട്, ബട്ടന്‍ ഷേപ്പ്, വെള്ളത്തുള്ളി, പിയര്‍ ഷേപ്പ് (സബര്‍ജില്‍ ഷേപ്പ്), ഓവല്‍, ബരോക് ഷേപ്പ്, സര്‍ക്കിള്‍. റൌണ്ട് ഷാപ്പില്‍ ഉള്ളത് വളരെ അപൂര്‍വ മായാണ് ലഭ്യം ആകാരുള്ളത്.ബഹറിനില്‍ ആണ് ഇതു ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്.

                   റൌണ്ട്,സെമി റൌണ്ട്, ബരോക്,സര്‍ക്കിള്‍ ഷപിലുള്ള പേളുകള്‍ സാധാരണ ആയി മാലയുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. ബട്ടന്‍ ഷേപ്പ് പേളുകള്‍ പതിഞ്ഞു കിടക്കുന്നതരം നെക്ലസുകള്‍ക്കാന് നല്ലത്.ചില പേളുകള്‍ ഒരു വശം നിരപ്പായതും മറുവശം ഉരുണ്ടതും ആയിരിക്കും.കമ്മല്‍, ലോകറ്റുകള്‍ എന്നിവ നിര്‍മിക്കാനാണ് ഇത്തരം ഉപയോഗിക്കുന്നത്. 

                          ആറു മുതല്‍ പന്ത്രണ്ടു മില്ലി മീറ്റര്‍ വരെയാണ് സാധാരണ പേളിന്റെ വലുപ്പം. ഇതില്‍ ഏറ്റവും ചെറിയത് 'കേശി' പേള്‍ ആണ്. ചൈനയില്‍ കടലിലും പുഴയിലും ഒക്കെ ഇത് ധാരാളം ആയിട്ടു  ഉണ്ട്. ബ്ലാക്ക്‌ പേള്‍, ബ്ലാക്ക്‌ ടെഹിഷ്യന്‍ പേള്‍ എന്നിവയാണ് ഏറ്റവും വില ഏറിയത്. കാരണം ഇത് വളരെ അപൂര്‍വ്വം ആണ്. കടലിലെ കാലാവസ്ഥ വ്യതിയാനങ്ങള്‍ ഇതിന്റെ ചിപ്പിയുടെ ആരോഗ്യത്തെ ബാധിക്കുന്നത് കൊണ്ട് അതിജീവിക്കുന്നവ വളരെ കുറവാണ്‌.

                         വില കുറഞ്ഞ പേളുകള്‍ വളരെ കാലം ഉപയോഗിച്ച് കഴിയുമ്പോള്‍ കളര്‍ മങ്ങി വരും.വലിയ ജ്വല്ലറി ഷോപ്പുകളില്‍ പേള്‍ എക്സറേ ടെസ്ടിലൂടെയാണ് നല്ല പേള്‍ തിരഞ്ഞു എടുക്കുന്നത്.നല്ല പേള്‍ ആണോ എന്നറിയാന്‍ ഒരു എളുപ്പ വഴിയുണ്ട്.പേള്‍ എടുത്തു തീയില്‍ കാണിച്ചു കത്തിച്ചു നോക്കുക , കത്ത് പിടിക്കുകയോ നിറം മങ്ങുകയോ ചെയ്യുന്നില്ലെങ്ങില്‍ അതാണ് നല്ല പേള്‍. പേളുകളില്‍ നല്ലത് ഹൈദ്രബാദു പേള്‍ ആണെന്നാണ് സാധാരണ പറയുന്നത്.പേള്‍ ഷോപ്പുകളുടെ സ്ട്രീറ്റ് തന്നെയുണ്ട് അവിടെ.

                         ആഭരണങ്ങള്‍ പണിയാന്‍ മാത്രമല്ല മുത്ത്‌ ഉപയോഗിക്കുന്നത്, സൌന്ദര്യ വര്‍ദ്ധക ക്രീമുകള്‍, ഫാബ്രിക് പെയിന്‍റ്,മരുന്നുകള്‍ എന്നിവയിലും നല്ല പേളുകള്‍ പൊടിച് ചേര്‍ക്കുന്നുണ്ട്.ചിപ്പിക്കുള്ളിലെ പ്രോടീന്‍ മുത്തില്‍ അടങ്ങിയിട്ടുള്ളത് കൊണ്ടാണ് ഇതു പ്രിയ മാകുന്നത്. ആയുര്‍ വേദത്തില്‍ പറയുന്നത് പവിഴം പൊടിച്ചത് ദഹനത്തിനും മാനസിക രോഗത്തിനും നല്ല ഔഷധം ആണ് എന്നാണ്. ഗരുഡ പുരാണത്തില്‍ പുണ്യമായ ഒന്‍പതു മുത്തുകളെ പറ്റിയും പരാമര്‍ശം ഉണ്ട്.വിഷ്ണുവിന്‍റെ കഴുത്തില്‍ അണിഞ്ജിട്ടുള്ള കൌസ്തുഭവും പേള്‍ തന്നെ. 
                         'മുത്തേ' എന്ന് വിളിക്കുന്നത് കാര്യ സാദ്യതിനു ആണെങ്ങില്‍ പോലും ഇനി കേള്‍ക്കുമ്പോള്‍ കുറച്ചു കൂടി സന്തോഷം തോന്നും എന്നുറപ്പ്. 'മുത്ത്‌' എന്നാല്‍ വെറുമൊരു 'മുത്ത്‌' അല്ലെന്നു മനസിലായില്ലേ 'മുത്തേ'. 



http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9059535&programId=7940953&channelId=-1073751665&BV_ID=@@@&tabId=8

Friday, March 11, 2011

Thiruvathirakkali is a Passion

തിരുവാതിര കുരവയുമായി ഒരു ധനുക്കുളിര്‍ കൂടി


                             ഭൂമിദേവി പുഷ്പ്പിനി ആകുന്ന മാസം... മഴക്കാലം നീങ്ങി മഞ്ഞു കാലം മൂടുപടം നെയ്യുന്ന ധനുക്കാലം... കേരളത്തിലെ ഗ്രാമീണ ഉത്സവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തിരുവാതിര. സ്ത്രീകളുടെ മാത്രമായ ആഘോഷം. ശ്രീ പരമേശ്വരന്റെ ജന്മ നാള്‍ ആണ് ധനുമാസത്തിലെ തിരുവാതിര.

                           തപസ്സില്‍ യെകാഗ്രനയിരുന്ന ശിവന്റെ മനസ്സിനെ വ്യമോഹിപ്പിക്കുവാന്‍ ശ്രമിച്ച കാമദേവന്‍ ശിവന്റെ കോപാഗ്നിയില്‍ ദഹിച്പോയി . കാമദേവന്റെ  അഭാവം മൂലം യുവതീ യുവാക്കന്മാര്‍ വികാരവിഹീനരായി മാറി. രതീ ദേവിയും മറ്റുള്ളവരും പ്രര്ധിച്ചത് അനുസരിച് പ്രപഞ്ചത്തിന്റെ പരമാനന്ധതിനു ആയി കാമദേവന് പ്രവര്‍ത്തിക്കാന്‍ ശിവന്‍ അനുഗ്രഹം നല്‍കിയ ദിവസമാണ് തിരുവാതിര. കാമദേവന്റെ വരവിനാല്‍ സന്തുഷ്ടരായ സ്ത്രീകള്‍ സ്രിങ്ങാര ഉതെജകങ്ങലായ ഗാനങ്ങള്‍ ആലപിച്ചും താളം ചവിട്ടിയും ഈ ദിനം ആഘോഷിക്കുന്നു.  

                                          മകയിരത്തിലെ കാല്‍ നാഴിക മുതല്‍ തിരുവാതിര മുഴുവനും പുണര്‍തം കാല്‍ഭാഗവും വരുന്ന ധന്യ മുഹൂര്‍ത്തമാണ് നോമ്പ് കാലം.ഭര്‍ത്താവിന്റെ ക്ഷേമ ഐസ്വര്യങ്ങല്കും ധീര്‍ഘയുസ്സിനും വേണ്ടിയാണു സുമംഗലികള്‍ തിരുവാതിര നോമ്പ് അനുഷ്ടിക്കുന്നത്. മകയിരം നോമ്പ് സന്തനങ്ങല്ക് വേണ്ടിയും പുണര്‍തം നോമ്പ് സഹോദരങ്ങള്‍ക് വേണ്ടിയുമാണ്. കന്യകമാര്‍ നല്ല ഭര്‍ത്താവിനെ കിട്ടുന്നതിനു വേണ്ടിയാണ് തിരുവാതിര നോമ്പ് നോല്‍കുന്നത്.

                         ഊന്ജാലാട്ടവുകൈകൊട്ടിക്കളിയുമാണ് തിരുവാതിരയുടെ പ്രധാന വിനോധങ്ങള്‍ .വാലിട്ടു കണ്ണെഴുതി കസവ് പുടവകള്‍ ധരിച്ചു വൃദ്ധകള്‍ പോലും ഈ വിനോദങ്ങളില്‍ ഉത്സാഹ പൂര്‍വ്വം പങ്ങേടുക്കുന്നു . മുതസ്സിമാര്‍ ഈണത്തില്‍ പാടുന്ന തിരുവാതിര പാട്ടുകളില്‍ കഥകളി പാട്ടുകളും പത്തു വൃത്തവും എട്ടു വൃത്തവും യെകധസ്സി മഹാത്മ്യവും പ്രധോഷ മഹാത്മ്യവും എല്ലാം , ചുവടുകലോപ്പിച്ചു നടുമുറ്റങ്ങളില്‍ നെടു മംഗല്യത്തിനു വേണ്ടി വൃതമനുഷ്ടികുന്ന സ്ത്രീകള്‍ പാടി ആടുമ്പോള്‍, എട്ടു താംബൂലം മുറുക്കിയ മുതസ്സിമാരുട താളവും ഈണവുംയിമ്പമേകുന്നു.ഇതില്‍ മകയിരവും തിരുവാതിരയും പൂത്തിരുവാതിരപ്പെന്നുങ്ങല്‍ക്കാന് പ്രധാനം.പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞ ആദ്യം വരുന്ന തിരുവാതിരയാണ് പൂത്തിരുവാതിര. ചില കേരളീയ തറവാടുകളില്‍ വളരെ കേമമാണ്‌ ഈ ചടങ്ങ്.

ധനുമാസത്തിലെ രേവതി മുതല്‍ തിരുവാതിര വരെയാണ് വൃതം അനുഷ്ടിക്കേണ്ടത്.
ഭക്ഷണ കാര്യത്തിലുമുണ്ട് പ്രത്യേകതകള്‍ മകയിരം നാളില്‍ വൈകിട്ടാണ് എട്ടങ്ങാടി തയ്യാറാക്കുന്നത്. ചെറു കിഴങ്ങ്, കൂര്‍ക്ക, കാച്ചില്‍, കണ്ടി ചേമ്പ്, നന കിഴങ്ങ്, ചേന, മധുര കിഴങ്ങ്, വെട്ടു ചേമ്പ് എന്നീ എട്ടു കിഴങ്ങുകളും നെന്ത്രക്കയയും കനലില്‍ ആദ്യം ചുട്ടെടുക്കും.ഉണങ്ങിയ നാളികേരം, കരിമ്പ്‌, കദളിപ്പഴം എന്നിവയും ചുട്ട എട്ടു കൂട്ടം കിഴങ്ങുകളും അറിഞ്ഞു സര്ക്കാര പാവുകാച്ചി വന്‍ പയര്‍ ,എള്ള്, കടല എന്നിവ വറുത്തു ധാന്യപ്പൊടിയും ചേര്‍ത്ത് എളക്കിയാണ് എട്ടങ്ങാടി തയ്യാറാക്കുന്നത്. ഗണപതി, പരമശിവന്‍, പാര്‍വതി, ചന്ദ്രന്‍, എന്നീ ദേവകള്‍ക്ക് നേദിച്ച ശേഷം ഈ എട്ടങ്ങാടി പ്രസാദമായി ഭക്ഷിക്കുന്നതോടെ നോമ്പ് തുടങ്ങുന്നു.

മകയിരം നാളില്‍ സന്ധ്യ കഴിഞ്ഞു എട്ടങ്ങാടി നേദിച്ച ശേഷം എട്ടു വൃത്തം പാടിയാണ് കളിക്കുക.തിരുവാതിര നാള്‍ കന്യകകളും മംഗല്യവതികളും ചന്ദനം, ചാന്ത്, കുംകുമം,എന്നിവ നെറ്റിയില്‍ ചാര്‍ത്തി കണ്ണെഴുതി മൂന്നു വെറ്റില കൊണ്ടും അടക്ക മണിയന്റെ യില ചേര്‍ത്തും അര്‍ദ്ധ നരീസ്വരന്‍, ഗണപതി എന്നീ ദേവന്മാര്‍ക്ക് അര്‍ച്ചന നടത്തും.ബാക്കി പൂജ ദ്രവ്യങ്ങള്‍ ദീര്‍ഘ മംഗല്യ പ്രാര്‍ഥനയോടെ അരുധതി ദേവിയെ സ
സംഗല്‍പിച്ചു മുകളിലേക് അര്‍പ്പിച്ചു നമസ്ക്കരിക്കും. പിന്നീട് ദാസ പുഷ്പ്പങ്ങള്‍ ചൂടും.കറുക, നിലപ്പന, പൂവാം കുരുന്തല്‍, മുയല്‍ ചെവി, കയ്യുണ്യം, കൃഷ്ണ ക്രാന്തി, ചെറൂള, തിരുതാളി ,ഉഴിഞ്ഞ ,മുക്കുറ്റി എന്നിവയാണ് ദാസ പുഷ്പങ്ങള്‍.

              തിരുവാതിര നാളില്‍ വെളുപ്പിനെ കുളിച്ചു ക്ഷേത്ര ദര്സനം കഴിഞ്ഞു വീട്ടിലെത്തിയാല്‍ നേദിച് കരിക്ക് ,പഴം, അവില്‍, മലര് എന്നിവയും കൂവപ്പൊടി കുരുക്കിയതുമാണ്‌ഭക്ഷിക്കേണ്ടത്. ഈ ദിവസം അരി ആഹാരം വര്‍ജ്യമാണ്‌.പകരം ഗോതമ്പ്,ചാമ, പഞ്ഞപ്പുല്ല് തുടങ്ങിയവ കഴിക്കാം. കൂടാതെ തിരുവാതിര പുഴുക്കാന് പ്രധാനം.കാച്ചില്‍,കൂര്‍ക്ക, ചെമ്പ്, ചേന, വന്‍ പയര്‍, നേന്ത്രക്കായ, നാളികേരം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന രുചികരമായ പുഴുക്ക് പോഷകപ്രദം കൂടിയാണ്.

തിരുവാതിര നാളില്‍ സ്ത്രീകല്കൊന്നും ഉറക്കമേ ഇല്ല.പുലരുവോളം കൈകൊട്ടികളി തന്നെ. പിന്നെ 108 വെറ്റില താംബൂലത്തില്‍ ചേര്‍ത്ത് മുറുക്കും.കളി നടക്കുന്നതിനിടെ പാതിരയോട് അടുക്കുന്ന സമയത്താണ് പാതിരാ പൂ ചൂടല്‍.പതിരനേരം വിരിയുന്ന കൊടുവേളിപ്പൂവാന് ചൂടുന്നത്.പിന്നീട് ബ്രഹ്മ മുഹൂര്‍ത്തം വരെ കളി തുടരും.പിന്നീട് കളിക്കാരെല്ലാം ചേര്‍ന്ന് കുളത്തില്‍ പോയി വിശേഷമായ പാട്ടുപാടി തുടിച്ചുകുളി ആണ്.തുടര്‍ന്ന് ക്ഷേത്ര ദര്സനം നടത്തി തീര്‍ഥം കഴിച്ചാണ് അരി ഭക്ഷണം കഴിക്കുക.

മുണ്ടും നേരിയതും അണിഞ്ഞു ചാന്തും ചന്ദനവും തൊട്ടു മുറുക്കി ചുവപ്പിച്ചു ഏഴു തിരിയിട്ട നില വിലക്കിന് ചുറ്റും കൈകൊട്ടി കളിക്കുമ്പോള്‍ നിറയുന്ന ഭക്തിയും പ്രേമവും ഏതൊരു പുരുഷനെയാണ് സ്ത്രീയുടെ സഹനവും ഭര്‍തൃ സ്നേഹവും ഈശ്വര തുല്യമായ ആത്മ സാക്ഷാല്‍ കാരത്തെയും അന്ഗീകരിക്കാന്‍ പ്രേരിപ്പിക്കാത്തത് 


‍.