Monday, February 7, 2011

Fever :- Natural prevention

                       പനി മരുന്നില്ലാതെ മാറ്റാം


"എനിക്ക് പനി തരൂ , അതിലുടെ എല്ലാ രോഗങ്ങളും മാറ്റാം" എന്നാണ് വൈദ്യശാസ്ത്ര പിതാവായ ഹിപ്പോക്രടസ്   പറഞ്ഞിട്ടുള്ളത്. പനി മാരകമായ ഒരു രോഗമല്ല. പക്ഷെ വിവിധ തരത്തിലുള്ള  പനികളിലൂടെ  കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 1000 ല്‍ അധികം  ആളുകളാണ് കേരളത്തില്‍ മരിച്ചത്. പിന്നെ എങ്ങനെയാണു പണി മാരകമാകുന്നത്.

പനികള്‍ പലവിധം 

                                എലി, കൊതുക് മുതലായ ജീവികള്‍ ലോകാധ്യം  മുതലേ ഉള്ളവയാണ്. മലമ്പനിയും      എലിപ്പനിയുമൊക്കെ പണ്ടേ എവിടെ നിന്നും തുടച്ചു  നീക്കിയവയുമാണ്. എന്നിട്ടും പല പല പേരുകളില്‍ പനി തിരിച്ചു വന്നു. ഓരോരോ അവയവങ്ങളെ ബാധിക്കുന്ന പനി പ്രത്യേകം പത്യേകം പേരുകളിലാണ് അറിയപ്പെടുന്നത് . തലച്ചോറില്‍  പനി കേന്ദ്രീകരികുമ്പോള്‍ ജപ്പാന്‍ ജ്വരം, വൃക്കയെ ബാധിച്ചാല്‍ എലിപ്പനി, ചെറുകുടലില്‍ പനി വന്നാല്‍ ടൈഫോയിഡ്  , ശ്വാസകൊസത്തെ  ബാധിച്ചാല്‍ നുമോണിയ , സരീരം   മൊത്തമായാല്‍ ഡാന്ഗിപ്പനി, ഇവയ്ക്കു പുറമേ അഞ്ചാംപ്പനി, വാതപ്പനി,വസൂരിപ്പനി, മലമ്പനി, പക്ഷിപ്പനി, തുള്ളല്‍പ്പനി, രാപ്പനി എന്നിങ്ങനെ നീളുന്നു പനി പട്ടിക.

                                         ആദ്യകാലത്തെ അപേക്ഷിച്ച്  മനുഷ്യന്‍ കൂടുതല്‍  ശുചിത്വ മുള്ളവരാന്. ചളിക്കുഴികള്‍ കുറഞ്ഞു, റോഡുകളെല്ലാം ടാരിട്ടതയിമാറി, ചാണകം മെഴുകിയ തറയുടെ കാലം പോയി, സെപ്ടിക് ടാങ്കുകളും യൂറോപ്യന്‍  ക്ലോസ്സടുകളും  സര്‍വ്വ  സാധാരണമായി, എന്നിട്ടും നമ്മള്‍ പനിയുടെ കാരണക്കാരായി  പറയുന്നത് മാലിന്യത്തെയും കൊതുക്, ഈച്ച തുടങ്ങിയ ക്ഷുദ്രജീവികലെയുമാണ്.

                                        സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാന്‍ മരുന്നുകള്‍ നല്‍കുന്നതിലുടെ രോഗാണുക്കളെ തന്നെയാണ് വൈദ്യസാസ്ത്രം  സരീരതിനകതെക്ക്  വിടുന്നത്. ബി. സി. ജി നല്‍കുന്നതിലൂടെ  ക്ഷയ രോഗാണു ക്കലെയാണ്    സരീരതിലെക് കടത്തുന്നത്, പോളിയോ  പിള്ളവാത രോഗനുകളെയും വാക്സിന്‍ വസൂരി  രോഗനുക്കളെയും, ഹൈപാതെടിസ് മഞ്ഞപിത്ത രോഗനുകളെയും നല്‍കികൊണ്ട് വ്യക്തിയെ സമൂഹം രോഗിയാക്കി മാറ്റുന്നു.പ്രതിരോധമരുന്നുകള്‍ ഒന്നും  കിട്ടാതിരുന്ന നമ്മുടെ പൂര്‍വികര്‍ നല്ല  ആരോഗ്യവും ആയുസ്സും ഉള്ളവരായിരുന്നു. മാരകമായ ഇന്നത്തെ പകര്‍ച്ച വ്യാധികളുടെ കാരണം പ്രകൃതിയുടെ പ്രതികരണം ഇല്ലായ്മയും  മനുഷ്യന്‍റെ ആധുനിക വല്‍കരനവുമാണ്.

എന്താണ് പനി? 

                                    പനി എന്താണ്? പനി എന്തിനു വരുന്നു? പനി വന്നാല്‍ എപ്പോള്‍ പോകും? പനികൊണ്ട്‌ സരീരത്തിന് എന്ത് സംഭവിക്കുന്നു എന്നെല്ലാം  മനസിലാക്കിയാല്‍ ഇന്നു കാണുന്ന ഭയപ്പാട് മാരും. അറിവ് മനോധൈര്യം നല്‍കും. സരീരം മലിനപെടുത്തുന്ന പ്രവൃത്തികള്‍, മലിന ഭക്ഷണം, ജലം ,വായു, ഉറക്കകുറവു, സൂര്യ പ്രകാശം സരിയായ രീതിയില്‍ എല്കാതിരിക്കുക , ഉത്തമ  ഭക്ഷനമില്ലായ്മ ,വിയര്‍പ്പു, മലമൂത്ര വിസര്‍ജനം സരിയാകാതെ വരിക എന്നീ  അവസ്ഥയില്‍ മാലിന്യ വിഷ വസ്തുക്കള്‍ അധികരിച് സരീരം അപകട സ്ഥിതിയില്‍ എത്തുമ്പോള്‍ അസാധാരണ ശുദ്ധീകരണ പ്രവൃത്തിയില്‍ കൂടി  സരീരത്തെ രക്ഷപെടുത്താന്‍ സരീരം താപനില വര്‍ധിപ്പിച് കഠിനമായ വിഷ വസ്തുക്കളെ നിര്‍വീര്യമാക്കി കളയാന്‍ മുഖ്യ പ്രാനസക്തിയെടുക്കുന്ന  സക്തമായ തീരുമാനമാണ് പനി.

പനി എന്തിനു വരുന്നു?

                              മനുഷ്യ സരീരത്തിനകത്തെ  അണുക്കളെ പറ്റി ആരും ചിന്തിക്കുന്നില്ല . അറിഞ്ഞോ അറിയാതെയോ പല രീതിയിലുള്ള മാലിന്യങ്ങള്‍ സരീരതിനകത്ത് ഉണ്ടായി കൊണ്ടിരിക്കുന്നുണ്ട്. സരീര ശുദ്ധീകരണ  പ്രക്രിയയില്‍ പെടുന്നതാണ് ചുമ, ജലദോഷം, വയറിളക്കം, സര്ദ്ധി , തുമ്മല്‍ തുടങ്ങീ  അവസാനത്തെ  പ്രവൃത്തിയാണ്‌ പനി. ഇതിനെ അസാധാരണ മാലിന്യ വിസര്‍ജനം എന്ന് പറയുന്നു. ഈ സത്യം മനസിലാക്കാതെ മനുഷ്യര്‍ പ്രതിരോധ  മരുന്നുകള്‍ കഴിച് ശുദ്ധീകരണ പ്രക്രിയയെ തടയുകയാണ് ചെയ്യുന്നത്.


പനി വരാതിരിക്കാനുള്ള പ്രകൃതി ചികിത്സ വിധികള്‍

                                 പനി വരുന്നതിനു രണ്ടു ദിവസം മുന്‍പ് പനിജ്ഹായ ഉണ്ടാകും, വിസപ്പു കുറയും, തലക്കും സരീരത്തിനും ഭാരവും അസ്വസ്ഥതയും  അനുഭവപ്പെടും, അപ്പോള്‍ തന്നെ ഭക്ഷണം ഉപേക്ഷിക്കുന്നതാണ് ഉത്തമം. പഴച്ചാറുകള്‍, ഇളനീര്‍, വെള്ളം എന്നിവ കഴിച് വിശ്രമിച്ചാല്‍ വലിയ പനി വരാതെ മാറിക്കൊള്ളും. പനി കൂടുതലായാല്‍ പൂര്‍ണ ഉപവാസവും പൂര്‍ണ വിശ്രമവും ആണ് ആവശ്യം. പനി വകവെക്കാതെ   യാത്ര ചെയ്യുന്നതും ഭക്ഷ്യ വസ്തുക്കള്‍ കഴിക്കുന്നതും പനി വര്‍ധിക്കാന്‍ കാരണമാകും. ഇളനീര്‍, പഴച്ചാറുകള്‍ എന്നിവ ദിവസം വിസപ്പു ഉണ്ടെങ്കില്‍  മൂന്നു നേരം കഴിക്കാം.
 
പനിമാറാന്‍ നല്ലത് പച്ചവെള്ളം

                          സക്തമായ പനിയെന്ഗില്‍ ശുദ്ധമായ  പച്ചവെള്ളം വായില്‍  നിര്‍ത്തി അല്പാല്പം കുടിക്കുന്നത് പനിയുടെ കാഠിന്യം കുറയ്ക്കും. താപനില നിയന്ത്രിക്കുന്നതിനും പനി വര്‍ദ്ധിക്കുന്നതിനും വേണ്ടി കോട്ടന്‍ തുണി നനച് അടിവയര്‍ മുതല്‍ കക്ഷം വരെ നെഞ്ചും പുറവും ചുറ്റികെട്ടുകയും ഈറന്‍ തുണി നെറ്റിയില്‍ ഇടുകയും ചെയ്താല്‍ മതി. പത്തോ പതിനഞ്ചോ മിനിറ്റു ഇടവിട്ട് ഇവ നനച് കൊടുത്തുകൊണ്ടിരുന്നാല്‍ പനി കുറഞ്ഞു  വരും. പനി ക്രമാതീതമായി വര്‍ധിക്കുകയോ ബോധക്ഷയം വരുമെന്ന ഭയമോ തോന്നിയാല്‍ മേല്പറഞ്ഞ പ്രവൃതികള്ക്  പുറമേ തലമാത്രം പച്ചവെള്ളത്തില്‍ ധാര കഴുകി ,ഈറന്‍ തുണി തലയില്‍ നനച്ചിട്ടാല്‍ മതി.

പനിക്ക്‌ കാരണം മലബന്ധം

                                   പനി വരാനും പനി കടിനമാകാനുമുള്ള  കാരണം മലബന്ധമാണ്. മാരക ഉത്തേജക വസ്തുക്കളായ ചായ (ട്രനിന്‍ വിഷം ) കാപ്പി (കനീന്‍ വിഷം) തുടങ്ങിയവ കുടിക്കുന്നത് മലബന്ധത്തിനു കാരണമാകും .ഇത് പനി മാറുന്നതിനു തടസ്സമാകും. ചൂടായ എന്തെങ്ങിലും കുടിക്കാന്‍ തോന്നിയാല്‍ മല്ലികാപ്പി സര്‍ക്കര ചേര്‍ത്ത് കുടിക്കാം. പഞ്ചസാര ഉപയോഗിക്കാന്‍ പാടില്ല. കൂടാതെ പ്രകൃതി ജീവനത്തില്‍ എനിമാക്വാന്‍ ഉപയോഗിച് വയര്‍ ശുദ്ധമായ പച്ചവെള്ളത്തില്‍ കഴുകുന്നത് ദിവസം രണ്ടു നേരം ചെയ്താല്‍ പനി എളുപ്പം മാറും.

                                           ഈ ലോകത്ത് രോഗാണു ഇല്ലെന്നാണ് ഗാന്ധിജിയുടെ അഭിപ്രായം. പഥ്യം ഉണ്ടെങ്കില്‍ മരുന്ന് വേറെ വേണ്ട.പഥ്യം ഇല്ലെങ്കില്‍ മരുന്നുകൊണ്ടെന്തു പ്രയോജനം എന്ന ആയുര്‍ വേദ തത്വം ഉള്‍കൊണ്ട് ജീവിച്ചാല്‍ ഏത്‌  രോഗവും നിഷ്പ്രയാസം മാറ്റാം. പ്രതിരോധമരുന്നുകള്‍  ഉപയോഗിക്കതെയുള്ള പ്രകൃതി ജീവനത്തിലൂടെ ആശ്വാസം കണ്ടെത്തിയവര്‍ നിരവധിയാണ്. പക്ഷെ, ആന്റിബയോടികുകള്‍  കൊണ്ടേ രക്ഷയുള്ളൂ എന്ന് ധരിക്കുന്നവര്‍ ഒന്ന് മനസിലാക്കുക 'ഭക്ഷണമാണ് മരുന്ന്, അടുക്കളയാണ്‌ ആശുപത്രി, അടുക്കളക്കാരി (അമ്മ/ഭാര്യ) യാണ്  ഡോക്ടര്‍'.

കടപ്പാട്
ഡോ.പി.ജോസഫ്‌
പ്രകൃതിജീവന ചികിത്സാകേന്ദ്രം 
മലയാറ്റൂര്‍ റോഡ്‌ , കാലടി

No comments:

Post a Comment