Thursday, October 27, 2011

Trend of fake nails

'പറ്റിക്കല്‍' നഖങ്ങള്‍               നഖം കടിക്കുന്ന ശീലം കാരണം, മറ്റു കൂട്ടുകാരികളുടെ പോലെ നഖം ഭംഗിയില്‍  വളര്‍ത്തി നയില്‍ പോളിഷ് ഇട്ടു സ്റ്റയില്‍ ആകാന്‍ പറ്റുന്നില്ലല്ലേ. എന്താ ചെയ്യാ...? ഒന്ന് മാത്രം മതി ഫാന്‍സി ഷോപ്പില്‍ പോയി ഫേക് നയില്സ് വാങ്ങുക. ഫാള്‍സ്‌ നയില്‍സ് എന്ന് ചോദിച്ചാലും മതി.

               സരിക്കുള്ള നഖം പോലും തോറ്റുപോകുന്ന പെര്‍ഫെക്ഷനോട് കൂടിയ ഈ നഖങ്ങള്‍, ഇതോടൊപ്പം കിട്ടുന്ന പശ ചേര്‍ത്ത്, നിങ്ങളുടെ നഖത്തിന്‍റെ അറ്റത്തായി ഒട്ടിച്ചാല്‍ മാത്രം മതി.ഒട്ടി പിടിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ , വിരല്‍ അല്‍പനേരം വെള്ളത്തില്‍ കുതിര്‍ത്തി വച്ചതിനു ശേഷം ഒട്ടിച്ചാല്‍ മതി. ഇതിനായി നയില്‍ സോലുഷനും ഉണ്ട്.

                  ഇഷ്ടമുള്ള ഷേപ്പിലും നിറത്തിലും ഒക്കെ ഈ പറ്റിക്കല്‍ നഖങ്ങള്‍ കിട്ടും.അല്ലെങ്ങില്‍ വാങ്ങിയതിനു ശേഷം ഇഷ്ടമുള്ള ഷേപ്പില്‍ വെട്ടി , പോളിഷ് എല്ലാം ഇട്ടു , ഇപ്പോഴത്തെ സ്ടയിലില്‍ ടിസയിനുകളും വരച്ച ശേഷം ഒട്ടിച്ചാലും മതി.നഖത്തില്‍ പ്രിന്റ്‌ ഉള്ളതും ഇല്ലാത്തതും തിളങ്ങുന്നതും സ്ടോന്‍ വച്ചതും ഒക്കെയുണ്ട് വിപണിയില്‍.  

                  ലൈറ്റ് വെയിറ്റായ പ്ലാസ്റിക് മടീരിയാല്‍ ആണിത്.1954 ല്‍ ഫ്രാന്‍സിലെ ഫ്രെഡ് ബ്ലാക്ക് എന്നാ ടെന്ടിസ്റ്റ് ആണ് ഈ ഒട്ടിപ്പന്‍ നഖങ്ങളെ കണ്ടു പിടിച്ചത്.പണി ക്കിടയില്‍ എങ്ങനെയോ നഖം ഒടിഞ്ഞു പോയപ്പോള്‍ അദ്ദേഹം പ്ലാസ്ടിക് കൊണ്ട് നഖം ഉണ്ടാക്കി ഒട്ടിച്ചു.ഇതു വിജയിച്ചപ്പോള്‍ മറ്റു പല മെടീരിയല്‍ കൊണ്ടും നഖങ്ങള്‍ ഉണ്ടാക്കി. ഇതില്‍ ആകൃഷ്ടനായ ഫ്രെഡ് ബ്ലാക്കിന്റെ സഹോദരന്‍ ടോം ഇതൊരു ബിസിനസ് ആക്കി മാറ്റി.സിനിമ പ്രേതങ്ങളും ഡ്രാക്കുള കളും ഒക്കെ ഇത്തരം നഖങ്ങള്‍ ഉപയോഗിചിരുന്നെങ്ങിലും, നമ്മുടെ നാട്ടിലെ സുന്ദരിക്കുട്ടികള്‍ ഈ നഖതിന്റെ പിന്നാലെ ഓടാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല.

                    വൈറ്റ്, പിങ്ക് കളറുകളില്‍ മാത്രം കിട്ടുന്ന നയില്സിനു സോളാര്‍ നയില്‍സ് എന്നാണ് പേര്.ഫങ്ക്ഷന്‍ നു വേണ്ടി മാത്രം ഉപയോഗിക്കാവുന്ന തരം നയില്‍സ് ഇളക്കി മാറ്റാന്‍ എളുപ്പമാണ്.എന്നാല്‍ മൂന്നോ നാലോ മാസം ഉപയോഗിക്കാനായി വാങ്ങുന്ന പെര്‍മനന്റ് നയില്‍ ഇളക്കി മാറ്റാന്‍ പ്രത്യേകം കെമികല്‍ സോലുഷന്‍ ഉപയോഗിക്കേണ്ടി വരും.ഫേക് നഖങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വാഷിംഗ് പൌഡര്‍ ഇട്ട വെള്ളത്തില്‍ കൈ കഴുകുകയോ ഈതെങ്ങിലും കെമിക്കലുകള്‍ ഉപയോഗിക്കുകയോ ചെയ്യുമ്പോള്‍ ഈ നഖങ്ങള്‍ ഇളകി പോരാനും സാധ്യത ഉണ്ട്.

                      എന്നിപ്പോള്‍ നഖം വളര്‍ത്തി നയില്‍ പോളിഷ് ഇട്ടാല്‍ മാത്രം പോരല്ലോ, അതിന്മേല്‍ മറ്റു കളര്‍ ക്യൂടക്സ് കൊണ്ട് ദിസയിന്‍ വരക്കണം, സ്ടോന്‍  വക്കണം, ഇതൊക്കെ സ്വന്തം നഖത്തില്‍ ചെയ്യാന്‍ കുറച്ചു ബുദ്ധിമുട്ടണം. എളുപ്പം ഫേക്ക് തന്നെ.

 

Sunday, October 23, 2011

Hair business at Thirupathy

'മുടി' വിറ്റ് കോടികള്‍ കൊയ്യുന്ന തിരുപ്പതി 

                       


                                 ലോകത്തില്‍ വച്ച ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന തിരുമല തിരുപ്പതി വെങ്കടെസ്വര ക്ഷേത്രത്തിലെ പ്രധാന വരുമാന മാര്‍ഗം മുടി കച്ചവടമാണ്.ദിവസവും 50 ,000  ത്തോളം തീര്‍ഥാടകര്‍ എത്തുന്ന ഇവിടെ കഴിഞ്ഞ വര്ഷം 62 .5 മില്ലിയന്‍ ഡോളറിന്റെ മുടി വില്പനയാണ് നടന്നത്.മനസ്സിലെ ആഗ്രഹം ഈ മുടി വഴിപാടിലൂടെ സാധ്യമാകും എന്നാണ് വിശ്വാസം.വെങ്കടെസ്വര സ്വാമിക്ക് വഴിപാടായി  മുടി നല്‍കി തല മുണ്ഡനം ചെയ്യുന്നവര്‍ അറിയുന്നില്ല , ഈ മുടി കൊണ്ടാണ് അമേരിക്കയിലെയും യുറോപ്പിലേയും ഒക്കെ മദാമമാര്‍ അവരുടെ ഹെയര്‍ സ്റ്റൈല്‍ ഒരുക്കുന്നതെന്ന്.

                ഐതീഹ്യ പ്രകാരം , മഹാ വിഷ്ണു വിന്റെ തല കാളയുടെ തല കൊണ്ട് മുറിഞ്ഞപ്പോള്‍ ,ആ ഭാഗത്തെ മുടിയുടെ വിടവ് നികത്താനായി ലക്ഷ്മീ ദേവി തന്റെ മുടി മുറിച്ചു മുറിവില്‍ വച്ച് പിടിപ്പിച്ചത്രേ.അതുകൊണ്ടാണ് തിരുപ്പതി യില്‍ എത്തുന്ന ഭക്തര്‍ വഴിപാടായി അവരുടെ മുടി, കന്നങ്കാല്‍ വരെ നീല മുളളതയാലും കുറ്റി മുടി ആയാലും 'വടിച്ച്'ഭഗവാന് നല്‍കുന്നത്.


                  തിരുമല ദേവസ്വത്തിന്റെ ജോലിക്കാരായ 600 ബാര്‍ബര്‍മാരാന് 24 മണിക്കൂറും തലമുണ്ടനതിനായി ക്ഷേത്രത്തില്‍ ഇരിക്കുന്നത്. ഇതില്‍ 150 ഓളം സ്ത്രീ ബാര്‍ബര്‍ മാരും ഉണ്ട്.സ്ത്രീകളുടെ തല മാത്രമേ ഇവര്‍ വടിക്കൂ.തല മുണ്ഡനം ചെയ്യാന്‍ ടോക്കന്‍ എടുക്കുന്നവര്‍ക്ക് കൌണ്ടറില്‍ നിന്നും ഓരോ ബ്ലേഡ് നല്‍കും.ഇനി തടിയും വടിക്കനമെങ്ങില്‍ വേറെ ബ്ലേഡ് പ്രത്യേകം നല്‍കും.ദിവസവും 20 ,000 ത്തോളം ബ്ലേഡ് ആണ് ഒരു ദിവസം ചെലവാകുന്നത്.നിലത്തു ചമ്രം പടിഞ്ഞു ഇരുന്നു,ബര്‍ബര്‍ക്ക് മുന്നില്‍ തല താഴ്ത്തി കൊടുത്തു നാമവും ചൊല്ലി ഇരിക്കുന്നവര്‍ എഴുന്നേല്‍ക്കുമ്പോള്‍ മൊട്ട തലക്ക് നല്ല കളഭത്തിന്റെ തണുപ്പായിരിക്കും.മുന്ധനത്തിനിടയില്‍ ചോര പൊടിഞ്ഞാല്‍ വെങ്കടെസ്വര സ്വാമി കടാക്ഷിച്ഛതായാണ് ഭക്തര്‍ വിശ്വസിക്കുന്നത്.

                      ഒരു ടണ്ണില്‍ അധികം മുടിയാണ് ദിവസവും ക്ഷേത്രത്തിനു ലഭിക്കുന്നത്.വെട്ടിയിടുമ്പോള്‍ തന്നെ ഇത് എടുത്തു മാറ്റാന്‍ ധാരാളം അറ്റന്ദര്‍മാരും ഉണ്ട്.പതിന്നാലു സ്റ്റീല്‍ കണ്ടയിനരുകളിലായി മുടി നിറച്ചു ഇത് സ്റ്റോര്‍ റൂമിലേക്ക് മാറ്റുന്നു. ലേല ത്തിനു മുന്പായി ഈ മുടികള്‍ അഞ്ചായി തരം തിരിക്കുന്നു. ഒന്ന്, കറുത്ത് 16 ഇഞ്ചോളം നീളമുള്ളവ (കിലോക്ക് 160 മുതല്‍ 165 ഡോളര്‍ വരെ).രണ്ടു, 8 ഇഞ്ചിനും 16 ഇഞ്ചിനും ഇടയില്‍ നീളമുള്ളവ (കിലോക്ക് 44  ഡോളര്‍). മൂന്നു, എട്ടു ഇഞ്ചി നെലും  കുറഞ്ഞ നീളമുള്ളവ (കിലോക്ക് ഒരു ഡോളറിലും താഴെ), നാലും അഞ്ചും തരത്തില്‍ പെട്ടവ കറുത്തതും, നരച്ചതു മായ കുഞ്ഞു മുടികളാണ്. ഇതു പത്തു സെന്‍റ് നിരപ്പില്‍ ഉണ്ടെങ്ങിലെ ഒരു കിലോ ആകൂ. ഏതിനും ഒരു ഡോളറില്‍ താഴെയാണ് വില. തിരുപ്പതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആന്ദ്ര യിലെ ചിറ്റൂര്‍ ജില്ലയിലും ചെന്നയിലും നിരവധി മുടി കയറ്റുമതി വ്യവസയക്കാരും വിഗ് നിര്‍മ്മാണ കമ്പനി കളും ഉണ്ട്.ഇവരാണ് മുടി ലേലത്തില്‍ പിടിക്കുന്നത്.1960 വരെ തിരുപ്പതിയില്‍ മുടി കത്തിച്ചു കളയുകയായിരുന്നു പതിവ്.ആ സമയത്തെ നാറ്റവും അന്തരീക്ഷ മലിനീകരണവും ഒഴിവാക്കുന്നതിനായി ആന്ദ്ര സര്‍ക്കാര്‍ മുടി കത്തിക്കുന്നത് നിരോധിച്ചു.1962  ല്‍ ആണ് ആദ്യമായി മുടി ലേലം ചെയ്തത്. കിലോക്ക് 16 എന്നാ നിരക്കിലായിരുന്നു.

                              മുടി ബിസിനസ്സുകാര്‍ നിരവധി പ്രക്രിയയിലൂടെ ആണ് ഈ മുടിയെ ഉപയോഗ യോഗ്യമാക്കി മാറ്റുന്നത്.വെളിച്ചെണ്ണ യുടെയും വിയര്‍പ്പിന്റെയും പൂവിന്റെയും ചോരയുടെയും ഒക്കെ മണമുള്ള ഈ മുടികള്‍ കെമിക്കല്‍ ഒന്ന് ഉപയോഗിക്കാതെ ഷാമ്പൂ വിറ്റ് നന്നായി കഴുകി , വെയിലത്ത്‌ ഉണക്കി,ബ്ലീച് ചെയ്തു, നന്നായി ചീകി, വലുപ്പം അനുസരിച്ച് തരം തിരിച്ചു സടിച് ചെയ്താണ് വിഗ് ഉണ്ടാക്കുന്നത്.മുടി മാത്രമയിട്റ്റ് കയറ്റി അയക്കുന്നവരും ഉണ്ട്.ഇവര്‍ സലൂനുകളില്‍ നിന്നും മുടി ശേഖരിക്കുന്നുണ്ട്.
രസകരമായ ഒരു കാര്യം അന്ദ്രയിലെ എലുരു ജില്ലയിലെ ഒരു ഹെയര്‍ ഫാക്ടറി ,അടുത്ത ഗ്രാമങ്ങളിലെ വീട് കളിലെക്കെല്ലാം ഓരോ പ്ലാസ്റിക് കവര്‍ നല്‍കിയിട്ടുണ്ട്.ദിവസവും ചീകുമ്പോള്‍ കൊഴിഞ്ഞു വീഴുന്ന മുടി ശേഖരിച് വക്കാന്‍.ഇത് വാങ്ങാന്‍ വരുന്ന കമ്പനിക്കാര്‍ വീട്ടുകാര്‍ക്ക് ചില്ലറയും കൊടുക്കും. 
                        ഇന്ത്യ ഏറ്റവും കൂടുതലായി മുടി കയറ്റി അയക്കുന്നത് ചൈന യിലെക്കാന്.അവിടെയാണ് ഏറ്റവും വലിയ വിഗ് ഇന്ഡസ്ട്രീസ്‌ ഉള്ളത്.മുടി കൊണ്ട് പല വിധ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന വലിയ വിപണി അമേരിക്കയിലാണ്. ഇന്ത്യയില്‍ വിഗ്ഗിന്റെ ഉപയോഗം വളരെ കുറവാണ്.അമേരിക്കയിലെയും യുറോപ്പിലേയും സ്ത്രീകള്‍ ആഴ്ചയില്‍ മൂന്നോ നാലോ വിഗ്ഗുകള്‍ ഉപയോഗിച് ഹെയര്‍ സ്ടയില്‍ മാറ്റം വരുത്തുന്നുണ്ട്.

                       മുടി കൊഴിചിലാണ് എന്ന് വിഷമിച്ചു എറിഞ്ഞു കളയുമ്പോള്‍ മുടി പഴ വസ്തുവും കൂട്ടി വച്ചാല്‍ മുടി പണവും ആണ്. 

Water lilly culture

      ആദായവും അലങ്കാരവുമായി താമരപ്പൂ കൃഷി

                 

                  വീട്ടിലായാലും ഓഫീസില്‍ ആയാലും സ്വീകരണ മുറിയിലെ ടീപോയില്‍ ഫ്ലവര്‍ വേഴ്സ് വച്ച് അലങ്കരിക്കുന്ന കാലം വിട പറയുകയാണ്‌.എന്ന് വലിയ ഓട്ടുരുളിയില്‍ താമരയോ ആമ്പലോ വക്കുന്നതോ വളര്‍ത്തുന്നതോ ആണ് ഫാഷന്‍.

                    താമര വളര്‍ത്താന്‍ ആണെങ്ങില്‍ നല്ല ആഴമുള്ള ചതുപ്പ് പ്രദേസങ്ങള്‍ ആണ് നല്ലത്.സിമന്‍റ് ടാങ്ക്, കുളം, പാടം തുടങ്ങീ വിശാലമായ ജലാസയമാണ് താമര കൃഷിക്ക് അനുയോജ്യം.വേര് പിടിച്ച തൈകളാണ് താമര നടാന്‍ ഉപയോഗിക്കുന്നത്.കുളം ഒരുക്കുമ്പോള്‍ ദിവസവും കുറഞ്ഞത് ആറു മണിക്കൂര്‍ എങ്കിലും സൂര്യപ്രകാശം കിട്ടുന്ന യിടതാകണം.തണുപ്പ കാലാവസ്ഥയില്‍ താമര വളരില്ല .വെളുപ്പിന് വിടര്‍ന്നു വ്യ്കിട്റ്റ് കൂമ്പിയും നില്‍ക്കുന്ന ഈ താമരകള്‍ വീടിനു ഐസ്വര്യം ആണ് എന്നാണ് ചൈനക്കാരുടെ  വിശ്വാസം.

                     ചെറിയ രീതിയിലും താമര കൃഷി ചെയ്യാം.താമര വിത്തുകള്‍ ക്ലോറിന്‍ ചേരാത്ത തിളപ്പിച് ആറിയ വെള്ളത്തില്‍ ഇട്ടു ചില്ലുപത്രത്തില്‍ സൂക്ഷിക്കുക.വെള്ളം ദിവസവും മാറ്റണം.വിത്ത് പൊട്ടി വേര് മുളക്കാന്‍ തുടങ്ങുമ്പോള്‍ , വേരില്‍ മണ്ണ് പൊതിഞ്ഞു കുടത്തില്‍ ഇട്ടു നല്ല സൂര്യ പ്രകാശം കിട്ടുന്നിടത് വക്കണം.ഇതിനായി ഒരുപാട് കുടങ്ങളും ഉപയോഗിക്കാം.വെള്ളം പോകാന്‍ സൌകര്യ മില്ലാത്ത കുടത്തിലാണ് വക്കേണ്ടത്.ആദ്യത്തെ നാലു ആഴ്ച നന്നായി പരിചരിക്കണം.അധികം വെള്ളം കെട്ടി നില്‍ക്കാനോ വരണ്ടു പോകാനോ പാടില്ല. തണ്ട് നീളം വയ്ക്കുന്നതിനു അനുസരിച്ചും ഇല വളരുന്നതിന് അനുസരിച്ചും വെള്ളം കൂടുതലായി ഒഴിച്ച് കൊടുക്കണം.തണ്ടിന് ആവശ്യത്തിനു നീളം ആകുമ്പോള്‍ കുടത്തില്‍ നിന്ന് മാറ്റി കുളത്തില്‍ വളര്‍ത്താം.വേര് മണ്ണില്‍ നന്നായി താഴ്ന്നിരിക്കണം.

                      വളം ഉപയോഗിക്കുമ്പോള്‍ കൂടുതലകാതെ ശ്രദ്ധിക്കണം.ഇല്ലെങ്ങില്‍ കരിഞ്ഞു പോകും.പൊട്ടാഷും ഫോസ്ഫെട്ടും ഇട്ടു കൊടുക്കുന്നത് തണ്ട് വളരാന്‍ സഹായിക്കും.ഇതു ഗുളിക രൂപത്തില്‍ വാങ്ങാന്‍ കിട്ടും.മാസത്തില്‍ ഒന്ന് വീതം ഒരു കുളത്തില്‍ ഇടാം.കുളത്തിന്റെ വലുപ്പം അനുസരിച് ഗുളികയുടെ എണ്ണം കൂട്ടാം.മണ്ണിനു അടിയില്‍ രണ്ടോ മൂന്നോ ഇഞ്ച്‌ ആഴത്തില്‍ വേണം ഗുളിക കുഴിച്ചിടാന്‍.

                        മഴക്കാലത്തും മഞ്ഞുകാലത്തും പ്രകാശം കിട്ടാതെ വരുമ്പോള്‍ ഇലകള്‍ക്ക് പെട്ടെന്ന് രോഗം ബാധിക്കും.ഇത്തരം ഇലകളും ചീഞ്ഞ തണ്ടുകളും എപ്പോഴും എടുത്തു മാറ്റണം.പായലും കെട്ടിനില്‍ക്കരുത്.ഇതെല്ലാം സൂര്യ പ്രകാശ ലഭ്യതക്ക് തടസ്സമാകും.

                       ഹിന്ദുക്കളും ബുദ്ധന്മാരും പുണ്യ പുഷ്പ്പമായി കരുതുന്ന താമരയുടെ പ്രധാന ഉപഭോക്താക്കള്‍ ക്ഷേത്രങ്ങള്‍ ആണ്.ഗുരുവായൂര്‍ ക്ഷേത്രം, തൃപ്പൂനിത്തുര പൂര്‍ണ ത്രയീസ ക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം തുടങ്ങീ നിത്യ പൂജക്ക്‌ താമരപ്പൂ ഉപയോഗിക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ കേരളത്തില്‍ ഉണ്ട്. ഇവിടേക്ക് കിട്ടുന്ന താമരകള്‍ അഹിന്ദുക്കള്‍ വളര്‍ത്തിയതാണ് എന്ന് പറഞ്ഞു തള്ളി കളയാറില്ല, പ്രോത്സാഹിപ്പിക്കുകയെ ഉള്ളൂ.

                        നല്ല വില കിട്ടുന്നതിനാല്‍ പല നെല്‍ കര്‍ഷകരും അവരുടെ പാടങ്ങള്‍ താമര കൃഷിക്കായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.ഇരുപത്തി അഞ്ചു ഏക്കര്‍ കുളത്തില്‍ നിന്നും ദിവസവും 400 ഓളം താമകളാണ് ലഭിക്കുക.ചെന്താമരയും വെള്ളതമാരയും ആണ് സാധാരണ പൂജക്ക്‌ എടുക്കുന്നത്.ഇന്ത്യയും ചൈനയുമാണ് കൂടുതലായി താമര കൃഷി ചെയ്യുന്ന രാജ്യങ്ങള്‍.താമരയും ആമ്പലും ഒന്നിച്ചു നട്ടാല്‍ ഒന്ന് നശിച്ചു പോകും.മിക്കവാറും ആമ്പല്‍ ആകും നശിക്കുക.

                     താമര നല്ലൊരു ആയുര്വേധ ഔഷധം കൂടിയാണ്. താമര വിത്തിനുള്ളിലെ പച്ച നിറത്തിലുള്ള ഭ്രൂണം ഹൃദയാസുഖങ്ങള്‍ക്ക് നല്ലതാണു.കൂണ്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന വിഷാംശം പോകാന്‍ താമരവിത്ത് കഴിച്ചാല്‍ മതി.സൂര്യാഘാതം , വയറുകടി,പണി, രക്തം സര്‍ദ്ധിക്കല്‍ തുടങ്ങിയവക്കുള്ള ഔഷധ കൂട്ടില്‍ താമരയില അരച്ച് ചേര്‍ക്കാറുണ്ട്.സ്ത്രീകളിലെ രക്താര്‍ബുദം, പുരുഷന്മാരിലെ ലൈംഗിക ശേഷിക്കുറവു, മാനസിക അസ്വസ്ഥത, പേടി,മാനസികാഘാതം തുടങ്ങിയവക്കുള്ള പരിചരണത്തിനും താമരവിത്തു ഉപയോഗിക്കുന്നു.

                      ഉത്തരേന്ത്യക്കാര്‍ താമര തണ്ടും കിളുന്ത് ഇലകളും കറിവക്കുമ്പോള്‍ ,ഏഷിയായിലെ ചില രാജ്യക്കാര്‍ താമരയില ഭക്ഷണം പൊതിയാനാണ്‌ ഉപയോഗിക്കുന്നത്.പരിശുദ്ധി, നന്മ, സ്നേഹം,സൌന്ദര്യം,ഫലഭൂയിഷ്ഠത, സമ്പത്ത്, അറിവ്,ശാന്തത എന്നിവയെയാണ് താമരപ്പൂ പ്രതിനിധീകരിക്കുന്നത്.

                    
  

Saturday, October 22, 2011

Trends of toe rings

ടോയ് റിംഗ് ട്രെന്‍ഡ് 

                       ടോയ് റിംഗ് അഥവാ മിഞ്ചി അണിയാന്‍ കല്യാണം വരെ കാത്തിരിക്കാനോന്നും ഇന്നത്തെ പെണ്‍പട തയ്യാറല്ല.എല്ലാ കൈ വിരലുകളും പല മെറ്റല്‍ കളില്‍ ഉള്ള മോതിരങ്ങള്‍ ഇട്ടുനടക്കുന്നത് കാണുമ്പോള്‍ പാവം കാല്‍ വിരലിനും ഉണ്ടാകില്ലേ 'അണിഞ്ഞു ഒരുങ്ങി നടക്കാന്‍ മോഹം'.

                        വാക്സ് ചെയ്തു പെടിക്യൂര്‍ഉം കഴിഞ്ഞു പാദസരമിട്ടാല്‍ മാത്രം പോര, ടോയ് രിങ്ങുകള്‍ കൂടി വരുമ്പോഴേ കാലിന്റെ ഭംഗി പൂര്‍ണമാകൂ.ഡിസ്യ്നു കള്‍ക്ക് ആണെങ്ങില്‍ വിപണിയില്‍ ഒരു പഞ്ഞവുമില്ല.സ്വര്‍ണ മിഞ്ചി യേക്കാള്‍ യൂത്തിനു പ്രിയം വെള്ളിയും പ്ലാടിനവും ഒക്കെയാണ്.വെള്ളിയുടെ കോട്ടിംഗ് ഉള്ളവക്ക് ആണ് ആവശ്യക്കാര്‍ കൂടുതല്‍.വിലയും കുറവ് ആണല്ലോ.

                        സിംഗിള്‍ സ്ടോന്‍ ,ചാന്നല്‍ സ്ടോന്‍ (കല്ലുകള്‍ നിരത്തി പിടിപ്പിച്ചത്),ഇനാമല്‍ ടിസ്സയിന്‍, ഡബിള്‍ റയിന്‍ ഡ്രോപസ് ,നക്ഷത്ര ടെസയിന്‍ ഉള്ളില്‍ ചെറിയ കല്ലുകള്‍ വച്ചത് ( ഡിസയിന്‍ ഇല്ലാത്തത്),സ്നേക്ക് ഷേപ്പ്, പല നിറത്തിലുള്ള പൂം പാറ്റകള്‍ തുടങ്ങി നൂറു കണക്കിന് ടിസയിനുകള്‍ ആണ് ടോയ് റിംഗ് സിന്.ചിലര്‍ രണ്ടാം വിരലില്‍ മാത്രം മിഞ്ചിയിടുമ്പോള്‍ കൂടുതല്‍ സ്റ്റയില്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടും,മൂന്നും, നാലും നിരലുകളില്‍ മിഞ്ചി ഇടുന്നുണ്ട്.ഇതിനു വേണ്ടി ഒരേ ദിസയിനില്‍ വിവിധ ഇനാമലുകള്‍ ഉള്ള മിഞ്ചി കളും ലഭ്യമാണ്.

                         ദിവസവും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പല വര്‍ണങ്ങളില്‍ ഉള്ള പ്ലാസ്ടിക് മിഞ്ചി കളും ഉണ്ട്.പണിയിപ്പിക്കുകയനെങ്ങില്‍ രത്നവും വ്യരവും വജ്രവും ഒക്കെ പിടിപ്പിച്ച അടിപൊളി മിഞ്ചികള്‍ അണിയാം.

                      മിഞ്ചിയില്‍ നിന്നും പാദസരത്തിലേക്ക് കണക്ഷന്‍ ഉള്ള ട്യപ്പും ഉണ്ട്. കല്ലുകളോ മുത്തുകലോ പിടിപ്പിച്ച ഇവ സെറ്റ് ആയിട്ടാണ് ലഭിക്കുന്നത്. കല്യാണപ്പെന്നിനു വേണ്ടി ആണ് ടോയ് റിംഗ് സെറ്റുകള്‍.മിഡി ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടി ലളിതമായ ടിസയിനിലുള്ള ടോയ് റിംഗ് സെറ്റുകളും ഉണ്ട്.

                              നോണ്‍ അട്ജസ്ടബില്‍ ടോയ് റിംഗ് സിനോടാണ് കൂടുതല്‍ പേര്‍ക്കും പ്രിയം.എപ്പോഴും ഉരി വക്കാന്‍ ഇഷ്ടപ്പെടാതവര്‍ക്ക് ഇതാണ് നല്ലത്.കാരണം സിംപിളും നല്ല സ്ടയിലും ഉള്ള ഇത്തരം ടോയ് റിംഗ് സിന് വിലയും കുറവാണല്ലോ.കൃത്യമായ അളവില്‍ വാങ്ങിയാല്‍ ഉരി പോകും എന്നാ ഭയവും വേണ്ട. മിഞ്ചി  വാങ്ങുമ്പോള്‍ കൂര്‍ത്തതും അരമുള്ളത് മായ ദിസയിനുകള്‍ ഒഴിവാക്കണം.ഇല്ലെങ്ങില്‍ വിരല്‍ പൊട്ടാന്‍ സാധ്യത ഉണ്ട്.ജോയിന്റ് ചെയ്യാത്ത രീതിയിലുള്ള മിഞ്ചിയാണ് കൂടുതല്‍ നല്ലത്.
                            സില്‍വര്‍ പ്ലേറ്റ് ചെയ്തു കല്ലുവച്ച മിഞ്ചികല് 69 രൂപ മുതല്‍ ലഭ്യമാണ്.വെള്ളിയില്‍ തീര്‍ത്തു ഡയമണ്ട് കൂടി വരുമ്പോള്‍ വില 101 മുതല്‍ 570 വരെ പോകാം.പ്രാദേശിക ഭേദമനുസരിച്ച് മിഞ്ചി യെ മേത്ത ലൂ, മേത്തി, ബിന്ചീയ എന്നെ പേരുകള്‍ ഉണ്ട്.

                     നമ്മുടെ നാട്ടില്‍ ചില സമുദായ ക്കാര്‍ക്ക് കല്യാണ ദിവസം മിഞ്ചി അണിയിക്കുന്ന ചടങ്ങ് വരെയുണ്ട്.കേരളത്തില്‍ നിര്‍ബന്ധമില്ലെങ്ങിലും മറ്റു ദക്ഷിനെന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒക്കെ വിവാഹിതരായ സ്ത്രീകള്‍ മിഞ്ചി ഇടണം എന്നത് ആചാരമാണ്.ഇന്നിപ്പോള്‍ കാലില്‍ മിഞ്ചി ഉണ്ട് എന്ന് പറഞ്ഞു 'ഈ കുട്ടിയുടെ കല്യാണം കഴിഞ്ഞതാണെന്നു പറയാനും വയ്യ'.
Beauty tips with Curd

തയിര് കൊണ്ട് സൌന്ദര്യം കൂട്ടാം 


http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10294322&programId=7940957&channelId=-1073751665&BV_ID=@@@&tabId=8

Deepavali


 നന്മയുടെ പ്രഭ ചൊരിയും ദീപാവലി http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=8&programId=7940953&BV_ID=@@@&contentId=10294116&contentType=EDITORIAL&articleType=Malayalam%20News

Friday, October 21, 2011

Fashionable color contact lenses

കണ്ണിനഴകെകും കളര്‍ ലെന്‍സുകള്‍


              സുറുമയും മസ്ക്കാരയും ഐ ഷാഡോയുമെല്ലാം കണ്ണിന്റെ പുറം ഭംഗിക്ക്,കണ്ണിന്റെ ഉള്ളിലെ ഭംഗിക്ക് കളര്‍ കോണ്‍ടാക്റ്റ്‌ ലെന്‍സുകള്‍ തന്നെ വേണം.കരിം കൂവല കണ്ണിന്റെ കാലമൊക്കെ പോയി ഇപ്പോള്‍ കളര്‍ കണ്ണിനോടാണ് ടീ നെജിനു പ്രിയം.

                               ഒരു കാലം വരെ 'ബ്ലൂ മ്യാവൂ'(പൂച്ച കണ്ണ്) കോണ്‍ടാക്റ്റ്‌ ലെന്‍സുകള്‍ ആയിരുന്നു  ട്രെന്‍ഡ്.ഇന്നു ഇളം വയലറ്റ് , ചാര കളര്‍, പച്ച തുടങ്ങിയ നിറങ്ങള്‍ക്കും ആവശ്യക്കാര്‍ ഉണ്ട്.പകല്‍ വെളിച്ച തിനേക്കാള്‍ ഇരുണ്ട വെട്ടത്തിലാണ് ഇത്തരം കണ്ണുകള്‍ കൂടുതല്‍ ആകര്‍ഷണീയ മാകുന്നത്.അതുകൊണ്ട് തന്നെ നൈറ്റ്‌ ക്ല്ബ്ബിംഗ്,വെടടിംഗ് റിസപ്ഷന്‍, ഫാഷന്‍ ഷോ എന്നിവയ്ക്ക് ഒരുങ്ങുന്നവര്‍ കണ്ണും സ്റ്റൈല്‍ ആക്കുന്നു.ചിലര്‍ ഡ്രസ്സ്‌ ന്‍റെ കളറിനു അനുസരിച്ചാണ് ലെന്‍സ് സെലക്ട്‌ ചെയ്യുന്നത്.അതെ കളര്‍ ഐ ഷാഡോ യും, ബ്രൂഷും ഒക്കെ ഉപയോഗിക്കുമ്പോള്‍ കുറച്ചു കൂടി സുന്ദരി ആകും.

                           ബ്ലാക്ക് ഔട്ട്‌ കോണ്‍ടാക്റ്റ്‌ ലെന്‍സ് എന്നറിയപ്പെടുന്ന കടും കറുപ്പ് നിറത്തിലുള്ള ലെന്‍സ് ഇട്ടുമസ്കാരയും സുറുമയും കൂടി എഴുതിയാല്‍ മുഖത്തു നിന്നും നിലത്തു നോക്കില്ലാരും.റെഡ്, ഗ്രീന്‍, ബ്ലൂ നിറത്തിലുള്ള ലെന്‍സ് ഉപയോഗിക്കുക ആണെങ്ങില്‍ കണ്ണിനു പുറം മേക്കപ്പ് ഇല്ലാത്തതാണ് ഭംഗി.വേണമെങ്ങില്‍ ഐ ഷാഡോ ആകാം.മറ്റുള്ളവരില്‍ അസൂയ തോന്നിപ്പിക്കുന്ന ഭംഗി ആണ് പച്ച ലെന്‍സിനു ഉള്ളത്.

                           ഡിസൈന്‍ ഓടു കൂടിയ ലെന്‍സുകളും ഉണ്ട്.കൃഷ്ണ മണിയുടെ നടുവില്‍ മാത്രം കറുപ്പും ചുറ്റും മഞ്ഞ,ചുവപ്പ്, ഓറഞ്ച്, നീല, പച്ച, പിങ്ക് നിരങ്ങളോട് കൂടിയവ ഒരു തരം. ചിലതിനു നടുവില്‍ ഓവല്‍ , ക്യാപ്സൂള്‍, ലോങ്ങ്‌ ഷേപ്പില്‍ ഏതെങ്കിലും ആയിരിക്കും.ഇതിന്റെ തന്നെ റിവേഴ്സ് ട്യപ്പില്‍ മൊത്തം കറുപ്പും ഔട്ട്‌ ലൈന്‍ മറ്റു ഏതെങ്കിലും കളറും ആയിരിക്കും. 

                          പയ്യന്മാര്‍ക്ക് പ്രത്യേക തരം ലെന്‍സുകള്‍ ഉണ്ട്.ഫ്രീക് സ്റ്റൈലില്‍ ഡ്രസ്സ്‌ ചെയ്യുന്നവര്‍ക്ക് ഇണങ്ങുന്ന രീതിയില്‍ സ്റ്റാര്‍, സണ്‍,സ്ക്രീന്‍ ടൈപ്പ് (ചതുരക്കളങ്ങള്‍) ,വീല്‍ , ഡോളര്‍ ചിഹ്നം തുടങ്ങിയ ഡിസൈന്‍ ഓടു കൂടിയ 'ക്രേസി  ലെന്‍സ്'കളും ഉണ്ട്.ഫങ്ക്ഷന്‍ ഡ്രെസ്സില്‍ കുറച്ചു സീരിയസ് ലുക്ക്‌ കൂടി വേണം എന്നുള്ളവര്‍ക്ക് ഡിസൈന്‍ ഒന്നും ഇല്ലാത്ത രീതിയില്‍ ഉള്ള ലെന്‍സുകളും ഉണ്ട്.പേടിപ്പിക്കാന്‍ പറ്റിയ സ്പെഷ്യല്‍ എഫ് എക്സ് കോണ്‍ടാക്റ്റ്‌ ലെന്‍സുകള്‍ ഉണ്ട്.പക്ഷെ അത് യോജിക്കുന്നത് പ്രേത കഥ പാത്രങ്ങള്‍ക്കാണ്.

                               ഫാഷന്‍ മാത്രം പോര കാഴ്ച കൂടി കൂട്ടണം എന്നുള്ളവര്‍ക്ക് വിഷന്‍ പവര്‍ കൂടുതലുള്ള ഫാഷന്‍ ലെന്‍സുകള്‍ ഉണ്ട്.ദിവസവും ഉപയോഗിക്കുക ആണെങ്ങില്‍ ഒരു മാസവും വല്ല പോഴും ആണെങ്ങില്‍ ഒരു വര്‍ഷവും ലെന്‍സുകള്‍ ഉപയോഗിക്കാം.ഗുണ മനുസരിച്ച് 500 മുതല്‍ 2400 രൂപ വരെയുള്ള ഫാഷന്‍ കോണ്‍ടാക്റ്റ്‌ ലെന്‍സുകള്‍ ഇന്നു വിപണിയില്‍ സജീവം.

                             ജോന്‍സന്‍ ആന്‍ഡ്‌ ജോണ്സന്റെ അക്ക്യുവ് എയര്‍ ഒപ്ടിക് അക്ക്വാ,ഫോക്കസ് ടയിലീസ്,ഫ്രെഷ് ലുക്ക്‌, സോഫ് ലെന്‍സ് എന്നിവയാണ് വിപണി കയ്യടക്കിയിരിക്കുന്ന മുഖ്യ ബ്രാന്‍ഡുകള്‍.

                            മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനോടൊപ്പം അള്‍ട്ര വയലറ്റ് വികിരണങ്ങളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കുകയും അലര്‍ജി തടയുകയും ചെയ്യുന്നുണ്ട് കോണ്‍ടാക്റ്റ്‌ ലെന്‍സുകള്‍.   http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10294315&programId=7940957&channelId=-1073751665&BV_ID=@@@&tabId=8