Sunday, October 23, 2011

Water lilly culture

      ആദായവും അലങ്കാരവുമായി താമരപ്പൂ കൃഷി

                 

                  വീട്ടിലായാലും ഓഫീസില്‍ ആയാലും സ്വീകരണ മുറിയിലെ ടീപോയില്‍ ഫ്ലവര്‍ വേഴ്സ് വച്ച് അലങ്കരിക്കുന്ന കാലം വിട പറയുകയാണ്‌.എന്ന് വലിയ ഓട്ടുരുളിയില്‍ താമരയോ ആമ്പലോ വക്കുന്നതോ വളര്‍ത്തുന്നതോ ആണ് ഫാഷന്‍.

                    താമര വളര്‍ത്താന്‍ ആണെങ്ങില്‍ നല്ല ആഴമുള്ള ചതുപ്പ് പ്രദേസങ്ങള്‍ ആണ് നല്ലത്.സിമന്‍റ് ടാങ്ക്, കുളം, പാടം തുടങ്ങീ വിശാലമായ ജലാസയമാണ് താമര കൃഷിക്ക് അനുയോജ്യം.വേര് പിടിച്ച തൈകളാണ് താമര നടാന്‍ ഉപയോഗിക്കുന്നത്.കുളം ഒരുക്കുമ്പോള്‍ ദിവസവും കുറഞ്ഞത് ആറു മണിക്കൂര്‍ എങ്കിലും സൂര്യപ്രകാശം കിട്ടുന്ന യിടതാകണം.തണുപ്പ കാലാവസ്ഥയില്‍ താമര വളരില്ല .വെളുപ്പിന് വിടര്‍ന്നു വ്യ്കിട്റ്റ് കൂമ്പിയും നില്‍ക്കുന്ന ഈ താമരകള്‍ വീടിനു ഐസ്വര്യം ആണ് എന്നാണ് ചൈനക്കാരുടെ  വിശ്വാസം.

                     ചെറിയ രീതിയിലും താമര കൃഷി ചെയ്യാം.താമര വിത്തുകള്‍ ക്ലോറിന്‍ ചേരാത്ത തിളപ്പിച് ആറിയ വെള്ളത്തില്‍ ഇട്ടു ചില്ലുപത്രത്തില്‍ സൂക്ഷിക്കുക.വെള്ളം ദിവസവും മാറ്റണം.വിത്ത് പൊട്ടി വേര് മുളക്കാന്‍ തുടങ്ങുമ്പോള്‍ , വേരില്‍ മണ്ണ് പൊതിഞ്ഞു കുടത്തില്‍ ഇട്ടു നല്ല സൂര്യ പ്രകാശം കിട്ടുന്നിടത് വക്കണം.ഇതിനായി ഒരുപാട് കുടങ്ങളും ഉപയോഗിക്കാം.വെള്ളം പോകാന്‍ സൌകര്യ മില്ലാത്ത കുടത്തിലാണ് വക്കേണ്ടത്.ആദ്യത്തെ നാലു ആഴ്ച നന്നായി പരിചരിക്കണം.അധികം വെള്ളം കെട്ടി നില്‍ക്കാനോ വരണ്ടു പോകാനോ പാടില്ല. തണ്ട് നീളം വയ്ക്കുന്നതിനു അനുസരിച്ചും ഇല വളരുന്നതിന് അനുസരിച്ചും വെള്ളം കൂടുതലായി ഒഴിച്ച് കൊടുക്കണം.തണ്ടിന് ആവശ്യത്തിനു നീളം ആകുമ്പോള്‍ കുടത്തില്‍ നിന്ന് മാറ്റി കുളത്തില്‍ വളര്‍ത്താം.വേര് മണ്ണില്‍ നന്നായി താഴ്ന്നിരിക്കണം.

                      വളം ഉപയോഗിക്കുമ്പോള്‍ കൂടുതലകാതെ ശ്രദ്ധിക്കണം.ഇല്ലെങ്ങില്‍ കരിഞ്ഞു പോകും.പൊട്ടാഷും ഫോസ്ഫെട്ടും ഇട്ടു കൊടുക്കുന്നത് തണ്ട് വളരാന്‍ സഹായിക്കും.ഇതു ഗുളിക രൂപത്തില്‍ വാങ്ങാന്‍ കിട്ടും.മാസത്തില്‍ ഒന്ന് വീതം ഒരു കുളത്തില്‍ ഇടാം.കുളത്തിന്റെ വലുപ്പം അനുസരിച് ഗുളികയുടെ എണ്ണം കൂട്ടാം.മണ്ണിനു അടിയില്‍ രണ്ടോ മൂന്നോ ഇഞ്ച്‌ ആഴത്തില്‍ വേണം ഗുളിക കുഴിച്ചിടാന്‍.

                        മഴക്കാലത്തും മഞ്ഞുകാലത്തും പ്രകാശം കിട്ടാതെ വരുമ്പോള്‍ ഇലകള്‍ക്ക് പെട്ടെന്ന് രോഗം ബാധിക്കും.ഇത്തരം ഇലകളും ചീഞ്ഞ തണ്ടുകളും എപ്പോഴും എടുത്തു മാറ്റണം.പായലും കെട്ടിനില്‍ക്കരുത്.ഇതെല്ലാം സൂര്യ പ്രകാശ ലഭ്യതക്ക് തടസ്സമാകും.

                       ഹിന്ദുക്കളും ബുദ്ധന്മാരും പുണ്യ പുഷ്പ്പമായി കരുതുന്ന താമരയുടെ പ്രധാന ഉപഭോക്താക്കള്‍ ക്ഷേത്രങ്ങള്‍ ആണ്.ഗുരുവായൂര്‍ ക്ഷേത്രം, തൃപ്പൂനിത്തുര പൂര്‍ണ ത്രയീസ ക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം തുടങ്ങീ നിത്യ പൂജക്ക്‌ താമരപ്പൂ ഉപയോഗിക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ കേരളത്തില്‍ ഉണ്ട്. ഇവിടേക്ക് കിട്ടുന്ന താമരകള്‍ അഹിന്ദുക്കള്‍ വളര്‍ത്തിയതാണ് എന്ന് പറഞ്ഞു തള്ളി കളയാറില്ല, പ്രോത്സാഹിപ്പിക്കുകയെ ഉള്ളൂ.

                        നല്ല വില കിട്ടുന്നതിനാല്‍ പല നെല്‍ കര്‍ഷകരും അവരുടെ പാടങ്ങള്‍ താമര കൃഷിക്കായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.ഇരുപത്തി അഞ്ചു ഏക്കര്‍ കുളത്തില്‍ നിന്നും ദിവസവും 400 ഓളം താമകളാണ് ലഭിക്കുക.ചെന്താമരയും വെള്ളതമാരയും ആണ് സാധാരണ പൂജക്ക്‌ എടുക്കുന്നത്.ഇന്ത്യയും ചൈനയുമാണ് കൂടുതലായി താമര കൃഷി ചെയ്യുന്ന രാജ്യങ്ങള്‍.താമരയും ആമ്പലും ഒന്നിച്ചു നട്ടാല്‍ ഒന്ന് നശിച്ചു പോകും.മിക്കവാറും ആമ്പല്‍ ആകും നശിക്കുക.

                     താമര നല്ലൊരു ആയുര്വേധ ഔഷധം കൂടിയാണ്. താമര വിത്തിനുള്ളിലെ പച്ച നിറത്തിലുള്ള ഭ്രൂണം ഹൃദയാസുഖങ്ങള്‍ക്ക് നല്ലതാണു.കൂണ്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന വിഷാംശം പോകാന്‍ താമരവിത്ത് കഴിച്ചാല്‍ മതി.സൂര്യാഘാതം , വയറുകടി,പണി, രക്തം സര്‍ദ്ധിക്കല്‍ തുടങ്ങിയവക്കുള്ള ഔഷധ കൂട്ടില്‍ താമരയില അരച്ച് ചേര്‍ക്കാറുണ്ട്.സ്ത്രീകളിലെ രക്താര്‍ബുദം, പുരുഷന്മാരിലെ ലൈംഗിക ശേഷിക്കുറവു, മാനസിക അസ്വസ്ഥത, പേടി,മാനസികാഘാതം തുടങ്ങിയവക്കുള്ള പരിചരണത്തിനും താമരവിത്തു ഉപയോഗിക്കുന്നു.

                      ഉത്തരേന്ത്യക്കാര്‍ താമര തണ്ടും കിളുന്ത് ഇലകളും കറിവക്കുമ്പോള്‍ ,ഏഷിയായിലെ ചില രാജ്യക്കാര്‍ താമരയില ഭക്ഷണം പൊതിയാനാണ്‌ ഉപയോഗിക്കുന്നത്.പരിശുദ്ധി, നന്മ, സ്നേഹം,സൌന്ദര്യം,ഫലഭൂയിഷ്ഠത, സമ്പത്ത്, അറിവ്,ശാന്തത എന്നിവയെയാണ് താമരപ്പൂ പ്രതിനിധീകരിക്കുന്നത്.

                    
  

No comments:

Post a Comment