Friday, October 21, 2011

Fashionable color contact lenses

കണ്ണിനഴകെകും കളര്‍ ലെന്‍സുകള്‍


              സുറുമയും മസ്ക്കാരയും ഐ ഷാഡോയുമെല്ലാം കണ്ണിന്റെ പുറം ഭംഗിക്ക്,കണ്ണിന്റെ ഉള്ളിലെ ഭംഗിക്ക് കളര്‍ കോണ്‍ടാക്റ്റ്‌ ലെന്‍സുകള്‍ തന്നെ വേണം.കരിം കൂവല കണ്ണിന്റെ കാലമൊക്കെ പോയി ഇപ്പോള്‍ കളര്‍ കണ്ണിനോടാണ് ടീ നെജിനു പ്രിയം.

                               ഒരു കാലം വരെ 'ബ്ലൂ മ്യാവൂ'(പൂച്ച കണ്ണ്) കോണ്‍ടാക്റ്റ്‌ ലെന്‍സുകള്‍ ആയിരുന്നു  ട്രെന്‍ഡ്.ഇന്നു ഇളം വയലറ്റ് , ചാര കളര്‍, പച്ച തുടങ്ങിയ നിറങ്ങള്‍ക്കും ആവശ്യക്കാര്‍ ഉണ്ട്.പകല്‍ വെളിച്ച തിനേക്കാള്‍ ഇരുണ്ട വെട്ടത്തിലാണ് ഇത്തരം കണ്ണുകള്‍ കൂടുതല്‍ ആകര്‍ഷണീയ മാകുന്നത്.അതുകൊണ്ട് തന്നെ നൈറ്റ്‌ ക്ല്ബ്ബിംഗ്,വെടടിംഗ് റിസപ്ഷന്‍, ഫാഷന്‍ ഷോ എന്നിവയ്ക്ക് ഒരുങ്ങുന്നവര്‍ കണ്ണും സ്റ്റൈല്‍ ആക്കുന്നു.ചിലര്‍ ഡ്രസ്സ്‌ ന്‍റെ കളറിനു അനുസരിച്ചാണ് ലെന്‍സ് സെലക്ട്‌ ചെയ്യുന്നത്.അതെ കളര്‍ ഐ ഷാഡോ യും, ബ്രൂഷും ഒക്കെ ഉപയോഗിക്കുമ്പോള്‍ കുറച്ചു കൂടി സുന്ദരി ആകും.

                           ബ്ലാക്ക് ഔട്ട്‌ കോണ്‍ടാക്റ്റ്‌ ലെന്‍സ് എന്നറിയപ്പെടുന്ന കടും കറുപ്പ് നിറത്തിലുള്ള ലെന്‍സ് ഇട്ടുമസ്കാരയും സുറുമയും കൂടി എഴുതിയാല്‍ മുഖത്തു നിന്നും നിലത്തു നോക്കില്ലാരും.റെഡ്, ഗ്രീന്‍, ബ്ലൂ നിറത്തിലുള്ള ലെന്‍സ് ഉപയോഗിക്കുക ആണെങ്ങില്‍ കണ്ണിനു പുറം മേക്കപ്പ് ഇല്ലാത്തതാണ് ഭംഗി.വേണമെങ്ങില്‍ ഐ ഷാഡോ ആകാം.മറ്റുള്ളവരില്‍ അസൂയ തോന്നിപ്പിക്കുന്ന ഭംഗി ആണ് പച്ച ലെന്‍സിനു ഉള്ളത്.

                           ഡിസൈന്‍ ഓടു കൂടിയ ലെന്‍സുകളും ഉണ്ട്.കൃഷ്ണ മണിയുടെ നടുവില്‍ മാത്രം കറുപ്പും ചുറ്റും മഞ്ഞ,ചുവപ്പ്, ഓറഞ്ച്, നീല, പച്ച, പിങ്ക് നിരങ്ങളോട് കൂടിയവ ഒരു തരം. ചിലതിനു നടുവില്‍ ഓവല്‍ , ക്യാപ്സൂള്‍, ലോങ്ങ്‌ ഷേപ്പില്‍ ഏതെങ്കിലും ആയിരിക്കും.ഇതിന്റെ തന്നെ റിവേഴ്സ് ട്യപ്പില്‍ മൊത്തം കറുപ്പും ഔട്ട്‌ ലൈന്‍ മറ്റു ഏതെങ്കിലും കളറും ആയിരിക്കും. 

                          പയ്യന്മാര്‍ക്ക് പ്രത്യേക തരം ലെന്‍സുകള്‍ ഉണ്ട്.ഫ്രീക് സ്റ്റൈലില്‍ ഡ്രസ്സ്‌ ചെയ്യുന്നവര്‍ക്ക് ഇണങ്ങുന്ന രീതിയില്‍ സ്റ്റാര്‍, സണ്‍,സ്ക്രീന്‍ ടൈപ്പ് (ചതുരക്കളങ്ങള്‍) ,വീല്‍ , ഡോളര്‍ ചിഹ്നം തുടങ്ങിയ ഡിസൈന്‍ ഓടു കൂടിയ 'ക്രേസി  ലെന്‍സ്'കളും ഉണ്ട്.ഫങ്ക്ഷന്‍ ഡ്രെസ്സില്‍ കുറച്ചു സീരിയസ് ലുക്ക്‌ കൂടി വേണം എന്നുള്ളവര്‍ക്ക് ഡിസൈന്‍ ഒന്നും ഇല്ലാത്ത രീതിയില്‍ ഉള്ള ലെന്‍സുകളും ഉണ്ട്.പേടിപ്പിക്കാന്‍ പറ്റിയ സ്പെഷ്യല്‍ എഫ് എക്സ് കോണ്‍ടാക്റ്റ്‌ ലെന്‍സുകള്‍ ഉണ്ട്.പക്ഷെ അത് യോജിക്കുന്നത് പ്രേത കഥ പാത്രങ്ങള്‍ക്കാണ്.

                               ഫാഷന്‍ മാത്രം പോര കാഴ്ച കൂടി കൂട്ടണം എന്നുള്ളവര്‍ക്ക് വിഷന്‍ പവര്‍ കൂടുതലുള്ള ഫാഷന്‍ ലെന്‍സുകള്‍ ഉണ്ട്.ദിവസവും ഉപയോഗിക്കുക ആണെങ്ങില്‍ ഒരു മാസവും വല്ല പോഴും ആണെങ്ങില്‍ ഒരു വര്‍ഷവും ലെന്‍സുകള്‍ ഉപയോഗിക്കാം.ഗുണ മനുസരിച്ച് 500 മുതല്‍ 2400 രൂപ വരെയുള്ള ഫാഷന്‍ കോണ്‍ടാക്റ്റ്‌ ലെന്‍സുകള്‍ ഇന്നു വിപണിയില്‍ സജീവം.

                             ജോന്‍സന്‍ ആന്‍ഡ്‌ ജോണ്സന്റെ അക്ക്യുവ് എയര്‍ ഒപ്ടിക് അക്ക്വാ,ഫോക്കസ് ടയിലീസ്,ഫ്രെഷ് ലുക്ക്‌, സോഫ് ലെന്‍സ് എന്നിവയാണ് വിപണി കയ്യടക്കിയിരിക്കുന്ന മുഖ്യ ബ്രാന്‍ഡുകള്‍.

                            മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനോടൊപ്പം അള്‍ട്ര വയലറ്റ് വികിരണങ്ങളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കുകയും അലര്‍ജി തടയുകയും ചെയ്യുന്നുണ്ട് കോണ്‍ടാക്റ്റ്‌ ലെന്‍സുകള്‍.   







http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10294315&programId=7940957&channelId=-1073751665&BV_ID=@@@&tabId=8


No comments:

Post a Comment