Sunday, October 23, 2011

Hair business at Thirupathy

'മുടി' വിറ്റ് കോടികള്‍ കൊയ്യുന്ന തിരുപ്പതി 

                       


                                 ലോകത്തില്‍ വച്ച ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന തിരുമല തിരുപ്പതി വെങ്കടെസ്വര ക്ഷേത്രത്തിലെ പ്രധാന വരുമാന മാര്‍ഗം മുടി കച്ചവടമാണ്.ദിവസവും 50 ,000  ത്തോളം തീര്‍ഥാടകര്‍ എത്തുന്ന ഇവിടെ കഴിഞ്ഞ വര്ഷം 62 .5 മില്ലിയന്‍ ഡോളറിന്റെ മുടി വില്പനയാണ് നടന്നത്.മനസ്സിലെ ആഗ്രഹം ഈ മുടി വഴിപാടിലൂടെ സാധ്യമാകും എന്നാണ് വിശ്വാസം.വെങ്കടെസ്വര സ്വാമിക്ക് വഴിപാടായി  മുടി നല്‍കി തല മുണ്ഡനം ചെയ്യുന്നവര്‍ അറിയുന്നില്ല , ഈ മുടി കൊണ്ടാണ് അമേരിക്കയിലെയും യുറോപ്പിലേയും ഒക്കെ മദാമമാര്‍ അവരുടെ ഹെയര്‍ സ്റ്റൈല്‍ ഒരുക്കുന്നതെന്ന്.

                ഐതീഹ്യ പ്രകാരം , മഹാ വിഷ്ണു വിന്റെ തല കാളയുടെ തല കൊണ്ട് മുറിഞ്ഞപ്പോള്‍ ,ആ ഭാഗത്തെ മുടിയുടെ വിടവ് നികത്താനായി ലക്ഷ്മീ ദേവി തന്റെ മുടി മുറിച്ചു മുറിവില്‍ വച്ച് പിടിപ്പിച്ചത്രേ.അതുകൊണ്ടാണ് തിരുപ്പതി യില്‍ എത്തുന്ന ഭക്തര്‍ വഴിപാടായി അവരുടെ മുടി, കന്നങ്കാല്‍ വരെ നീല മുളളതയാലും കുറ്റി മുടി ആയാലും 'വടിച്ച്'ഭഗവാന് നല്‍കുന്നത്.


                  തിരുമല ദേവസ്വത്തിന്റെ ജോലിക്കാരായ 600 ബാര്‍ബര്‍മാരാന് 24 മണിക്കൂറും തലമുണ്ടനതിനായി ക്ഷേത്രത്തില്‍ ഇരിക്കുന്നത്. ഇതില്‍ 150 ഓളം സ്ത്രീ ബാര്‍ബര്‍ മാരും ഉണ്ട്.സ്ത്രീകളുടെ തല മാത്രമേ ഇവര്‍ വടിക്കൂ.തല മുണ്ഡനം ചെയ്യാന്‍ ടോക്കന്‍ എടുക്കുന്നവര്‍ക്ക് കൌണ്ടറില്‍ നിന്നും ഓരോ ബ്ലേഡ് നല്‍കും.ഇനി തടിയും വടിക്കനമെങ്ങില്‍ വേറെ ബ്ലേഡ് പ്രത്യേകം നല്‍കും.ദിവസവും 20 ,000 ത്തോളം ബ്ലേഡ് ആണ് ഒരു ദിവസം ചെലവാകുന്നത്.നിലത്തു ചമ്രം പടിഞ്ഞു ഇരുന്നു,ബര്‍ബര്‍ക്ക് മുന്നില്‍ തല താഴ്ത്തി കൊടുത്തു നാമവും ചൊല്ലി ഇരിക്കുന്നവര്‍ എഴുന്നേല്‍ക്കുമ്പോള്‍ മൊട്ട തലക്ക് നല്ല കളഭത്തിന്റെ തണുപ്പായിരിക്കും.മുന്ധനത്തിനിടയില്‍ ചോര പൊടിഞ്ഞാല്‍ വെങ്കടെസ്വര സ്വാമി കടാക്ഷിച്ഛതായാണ് ഭക്തര്‍ വിശ്വസിക്കുന്നത്.

                      ഒരു ടണ്ണില്‍ അധികം മുടിയാണ് ദിവസവും ക്ഷേത്രത്തിനു ലഭിക്കുന്നത്.വെട്ടിയിടുമ്പോള്‍ തന്നെ ഇത് എടുത്തു മാറ്റാന്‍ ധാരാളം അറ്റന്ദര്‍മാരും ഉണ്ട്.പതിന്നാലു സ്റ്റീല്‍ കണ്ടയിനരുകളിലായി മുടി നിറച്ചു ഇത് സ്റ്റോര്‍ റൂമിലേക്ക് മാറ്റുന്നു. ലേല ത്തിനു മുന്പായി ഈ മുടികള്‍ അഞ്ചായി തരം തിരിക്കുന്നു. ഒന്ന്, കറുത്ത് 16 ഇഞ്ചോളം നീളമുള്ളവ (കിലോക്ക് 160 മുതല്‍ 165 ഡോളര്‍ വരെ).രണ്ടു, 8 ഇഞ്ചിനും 16 ഇഞ്ചിനും ഇടയില്‍ നീളമുള്ളവ (കിലോക്ക് 44  ഡോളര്‍). മൂന്നു, എട്ടു ഇഞ്ചി നെലും  കുറഞ്ഞ നീളമുള്ളവ (കിലോക്ക് ഒരു ഡോളറിലും താഴെ), നാലും അഞ്ചും തരത്തില്‍ പെട്ടവ കറുത്തതും, നരച്ചതു മായ കുഞ്ഞു മുടികളാണ്. ഇതു പത്തു സെന്‍റ് നിരപ്പില്‍ ഉണ്ടെങ്ങിലെ ഒരു കിലോ ആകൂ. ഏതിനും ഒരു ഡോളറില്‍ താഴെയാണ് വില. തിരുപ്പതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആന്ദ്ര യിലെ ചിറ്റൂര്‍ ജില്ലയിലും ചെന്നയിലും നിരവധി മുടി കയറ്റുമതി വ്യവസയക്കാരും വിഗ് നിര്‍മ്മാണ കമ്പനി കളും ഉണ്ട്.ഇവരാണ് മുടി ലേലത്തില്‍ പിടിക്കുന്നത്.1960 വരെ തിരുപ്പതിയില്‍ മുടി കത്തിച്ചു കളയുകയായിരുന്നു പതിവ്.ആ സമയത്തെ നാറ്റവും അന്തരീക്ഷ മലിനീകരണവും ഒഴിവാക്കുന്നതിനായി ആന്ദ്ര സര്‍ക്കാര്‍ മുടി കത്തിക്കുന്നത് നിരോധിച്ചു.1962  ല്‍ ആണ് ആദ്യമായി മുടി ലേലം ചെയ്തത്. കിലോക്ക് 16 എന്നാ നിരക്കിലായിരുന്നു.

                              മുടി ബിസിനസ്സുകാര്‍ നിരവധി പ്രക്രിയയിലൂടെ ആണ് ഈ മുടിയെ ഉപയോഗ യോഗ്യമാക്കി മാറ്റുന്നത്.വെളിച്ചെണ്ണ യുടെയും വിയര്‍പ്പിന്റെയും പൂവിന്റെയും ചോരയുടെയും ഒക്കെ മണമുള്ള ഈ മുടികള്‍ കെമിക്കല്‍ ഒന്ന് ഉപയോഗിക്കാതെ ഷാമ്പൂ വിറ്റ് നന്നായി കഴുകി , വെയിലത്ത്‌ ഉണക്കി,ബ്ലീച് ചെയ്തു, നന്നായി ചീകി, വലുപ്പം അനുസരിച്ച് തരം തിരിച്ചു സടിച് ചെയ്താണ് വിഗ് ഉണ്ടാക്കുന്നത്.മുടി മാത്രമയിട്റ്റ് കയറ്റി അയക്കുന്നവരും ഉണ്ട്.ഇവര്‍ സലൂനുകളില്‍ നിന്നും മുടി ശേഖരിക്കുന്നുണ്ട്.
രസകരമായ ഒരു കാര്യം അന്ദ്രയിലെ എലുരു ജില്ലയിലെ ഒരു ഹെയര്‍ ഫാക്ടറി ,അടുത്ത ഗ്രാമങ്ങളിലെ വീട് കളിലെക്കെല്ലാം ഓരോ പ്ലാസ്റിക് കവര്‍ നല്‍കിയിട്ടുണ്ട്.ദിവസവും ചീകുമ്പോള്‍ കൊഴിഞ്ഞു വീഴുന്ന മുടി ശേഖരിച് വക്കാന്‍.ഇത് വാങ്ങാന്‍ വരുന്ന കമ്പനിക്കാര്‍ വീട്ടുകാര്‍ക്ക് ചില്ലറയും കൊടുക്കും. 
                        ഇന്ത്യ ഏറ്റവും കൂടുതലായി മുടി കയറ്റി അയക്കുന്നത് ചൈന യിലെക്കാന്.അവിടെയാണ് ഏറ്റവും വലിയ വിഗ് ഇന്ഡസ്ട്രീസ്‌ ഉള്ളത്.മുടി കൊണ്ട് പല വിധ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന വലിയ വിപണി അമേരിക്കയിലാണ്. ഇന്ത്യയില്‍ വിഗ്ഗിന്റെ ഉപയോഗം വളരെ കുറവാണ്.അമേരിക്കയിലെയും യുറോപ്പിലേയും സ്ത്രീകള്‍ ആഴ്ചയില്‍ മൂന്നോ നാലോ വിഗ്ഗുകള്‍ ഉപയോഗിച് ഹെയര്‍ സ്ടയില്‍ മാറ്റം വരുത്തുന്നുണ്ട്.

                       മുടി കൊഴിചിലാണ് എന്ന് വിഷമിച്ചു എറിഞ്ഞു കളയുമ്പോള്‍ മുടി പഴ വസ്തുവും കൂട്ടി വച്ചാല്‍ മുടി പണവും ആണ്. 

No comments:

Post a Comment