Friday, October 21, 2011

Hub of cracker's industries = Sivakaasi

           ദീപാവലിയെ ഉഷാറാക്കാന്‍ 'ശിവകാശി'


                          ഇന്ത്യയിലെ കുട്ടി ജപ്പാന്‍ എന്നറിയപ്പെടുന്ന ശിവകാശിയിലെ മുഴുവന്‍ ജനതയുടെയും 300 ദിവസത്തെ അദ്ധ്വാനത്തിന്റെ ഫലമാണ് ദീപാവലിയുടെ അഞ്ചു ദിവസങ്ങളില്‍ ഇന്ത്യ മുഴുവന്‍ 'പൊട്ടിച്ചു' തീര്‍ക്കാന്‍ പോകുന്നത്.
                         
                           ഇന്ത്യയിലെ പടക്ക നിര്‍മാണത്തിന്റെ 90 % വും കേന്ദ്രീകരിച്ചിരിക്കുന്നത് തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ ശിവകാശിയിലാണ്.നാനൂറ്റി എന്‍പത്തില്‍  അധികം ഫയര്‍ വര്‍ക്സ് ഫാക്ടറികല് ഉള്ള ശിവകാശിയില്‍ തൊഴില്‍ ഇല്ലായ്മ എന്നൊരു പ്രശ്നമേ ഇല്ല.കാരണം 50 000 ത്തോളം പേര്‍ നേരിട്ടും ഒരു ലക്ഷത്തില്‍ അധികം ആളുകള്‍ നേരിട്ടല്ലതെയും ഈ ഫാക്ടറി കളില്‍ പണിയെടുക്കുന്നു.കടലാസ് കുഴല്‍ നിര്‍മ്മാണം,ബോക്സ്‌ നിര്‍മ്മാണം,വയര്‍ കട്ടിംഗ് തുടങ്ങിയ മേഖല കളില്‍ പണിയെടുക്കാന്‍ ചെറിയ കുട്ടികള്‍ വരെയുണ്ട്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സെയില്‍സ്,എക്സ്യസ്,കസ്റംസ് ഡ്യൂട്ടി കൊടുക്കുന്ന പട്ടണങ്ങളില്‍ ഒന്നാണ് ശിവകാശി.

                    ഓരോ വര്‍ഷവും 800 മുതല്‍ 1000 കോടിയുടെ ഫയര്‍ വര്‍ക്സ് ഉത്പാധാനമാണ് ഇവിടെ നടക്കുന്നത്.വര്‍ഷാവര്‍ഷം 10 % വര്‍ദ്ധനവും ഉല്‍പാദനത്തില്‍ ഉണ്ട്.ഭാരതമൊട്ടാകെ ആഘോഷിക്കുന്ന ദീപാവലിയെ മുന്നില്‍ കണ്ടാണ്‌ 95 % നിര്‍മാണവും നടക്കുന്നത്.ഇന്ത്യയില്‍ എവിടേക്കും ഉത്സവങ്ങള്‍ക്കും മറ്റു ആഘോഷങ്ങല്‍ക്കുമെല്ലാം പടക്കവും മറ്റു സ്ഫോടക മരുന്ന് വസ്തുക്കളും കയറ്റി അയക്കുന്നത് ഇവിടെ നിന്നാണ്.മിലിടരിയില്‍ ആയുധ പരിശീലനതിനു വേണ്ട വെടി മരുന്ന് സാധനങ്ങളും ശിവകാശിയില്‍ ഉണ്ടാക്കുന്നുണ്ട്.ചില വിമാനത്താവളങ്ങളില്‍ ,പക്ഷികളെ ഒഴിവാക്കാനായി 'ശിവകാശി റോക്കറ്റ്' കളാണ് ഉപയോഗിക്കുന്നത്.

                             പത്തൊന്‍പതം നൂറ്റാംടില്‍ കൊല്‍ക്കത്തയില്‍ ദാസ്‌ ഗുപ്തയാണ് ബംഗാള്‍ ലൈറ്റ് അഥവാ ഭക്തപ്പു എന്നറിയപ്പെടുന്ന ഒരു തരം വെടി മരുന്ന് കണ്ടു പിടിച്ചത്.മന്‍ കുടത്തില്‍ വച്ച ഭക്തപുവിനു തീ കൊടുക്കുമ്പോള്‍ അതില്‍ നിന്നും വന്ന പ്രകാശ പൂരിതമായ മഞ്ഞ വെളിച്ചത്തില്‍ ആകൃഷ്ടനായ ദാസ്‌ ഗുപ്ത പിന്നീട് വിവിധ തരത്തില്‍ ഉള്ള പടക്കങ്ങള്‍ വികസിപ്പിച്ചെടുക്കുക ആയിരുന്നു.ഇതിനായി ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്ത ചെറിയ സെമി ഓടോമാട്ടിക് മെഷീനുകളും ,ഉപകരണങ്ങളും , ഫ്രെയിമുകളും , അസംസ്കൃത വസ്തുക്കളും അദ്ദേഹം ഉപയൊഗിച്ചു.ഇതിനെ കുറിച്ച് അറിഞ്ഞ തമിഴ്‌നാട് സ്വദേശി കളായ എ.ഷന്‍മുഖ നാടരും അയ്യനടാരും ദാസ്‌ ഗുപ്തയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു ,ജര്‍മനിയില്‍ നിന്നും ലണ്ടനില്‍ നിന്നും മെഷീനുകളും അസംസ്കൃത വസ്തുക്കളും ഇറക്കുമതി ചെയ്ത പടക്ക നിര്‍മ്മാണത്തിനും തീപ്പട്ടി നിര്‍മാണ തിനുമായി ഇരുപതാം നൂറ്റാംട്ടില്‍ ശിവകാശി യില്‍ ചെറിയ ഫാക്ടറികള്‍ തുടങ്ങി.
                            
രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം വെടിമരുന്ന്  നിര്‍മ്മാണവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിക്കപ്പെട്ടു.കുറേക്കാലം ആ ഉദ്യമം നിന്നുപോയി.പിന്നീട് 1940 ല്‍ ഇന്ത്യന്‍ എക്സ്പ്ലോസിവ് റൂള്‍സ് പ്രകാരം നിബന്ധന കള്‍ക്ക് വിധേയമായി വെടിമരുന്നു വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ ലൈസെന്‍സ് കൊടുത്തു തുടങ്ങി.അങ്ങനെ 1942 ല്‍ ഷണ്മുഖ നാടാരുടെയും അയ്യനടാരുടെയും 3 ഫാക്ടറി കളാണ് അന്ന് ശിവകാശി യില്‍ ഉണ്ടായിരുന്നത്.നാഷണല്‍ ഫയര്‍ വര്‍ക്സ്,കാളീസ്വരി ഫയര്‍ വര്‍ക്സ്,സ്റ്റാന്‍ഡേര്‍ഡ് ഫയര്‍ വര്‍ക്സ്.പിന്നീട് ഇന്ത്യയില്‍ ഉടനീളം അവരുടെ ബിസിനസ്‌ വളര്‍ന്നു.കേരളത്തില്‍ തൃശൂരും ഇരിഞ്ഞലക്കുടയിലും ശാഖകള്‍ ഉണ്ടായിരുന്നു.മറ്റു പലരും ഈ വഴി പിന്തുടര്‍ന്നപ്പോള്‍ 1980 ല്‍ 190 ഓളം ഫാക്ടറി കള്‍ സിവകാസിയില്‍ ഉയര്‍ന്നു.2001 ല്‍ 450 ഉം എന്ന് 480 ല്‍ അധികം ആയി ഗ്രാഫ് ഉയര്‍ന്നു.വരണ്ട കാലാവസ്ഥയും വളരെ കുറഞ്ഞ രീതിയിലുള്ള മഴയുടെ ലഭ്യതയുമാണ് പടക്ക നിര്‍മാണ മേഖല ശിവകാശി യില്‍ പുഷ്ടിപ്പെടാനുള്ള കാരണം.
                          
                             ഇന്ത്യയിലെ 80 % ത്തോളം തീപ്പട്ടി നിര്‍മാണ ശാലകളും 60 % ത്തോളം ഓഫ്സെറ്റ് പ്രിന്‍റിംഗ് സോലുഷനുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി കളും സിവകാസിയില്‍ ഉണ്ട്.കളര്‍ തീപ്പട്ടിക്കൊള്ളികളും വര്‍ണാഭമായ പോസ്ടരുകളും കലണ്ടര് കളും എല്ലാം നിര്‍മ്മിക്കുന്നത് ശിവകാശി യില്‍ ആണ്.3500 ല്‍ അധികം ചെറുതും വലുതുമായ തീപ്പട്ടി നിര്‍മാണ കമ്പനി കള്‍ ശിവകാശി യില്‍ ഉണ്ട് . 30000 ത്തോളം പേര്‍ക്ക് നേരിട്ടവിടെ ജോലിയും ലഭിക്കുന്നുണ്ട്.ഓരോ വര്‍ഷവും 500 കോടിയില്‍ അധികം രൂപയുടെ വിപണനം നടക്കുന്ന തീപ്പട്ടി നിര്‍മാണത്തിനും വര്‍ഷാവര്‍ഷം 10 % ഉത്പധന വര്‍ധനവുണ്ട്. 60 ഓളം ഗ്രാമങ്ങള്‍ ആണ് ശിവകാശി യിലെ ഈ ഫാക്ടറി കളെയൊക്കെ ആശ്രയിച്ചു കഴിയുന്നത്‌.
                             
                               ദീപാവലിക്ക് മുന്നോടി യുള്ള 6 മാസം വെടി മരുന്ന് നിര്‍മാണത്തിനായുള്ള അസംസ്കൃത വസ്തുക്കളുടെ വില 33 % വും പാഴ് കടലാസിന്‍റെ വില 15 %വും ഉയരുന്ന സ്ഥിതി വ്സേശവും സിവകാസിയില്‍ ഉണ്ട്.പക്ഷെ, ഇതൊന്നും ഇവിടുത്തെ വ്യാപാരത്തെ കാര്യമായി ബാധിക്കുന്നില്ല.
                            
                                 പടക്കം, ചക്രങ്ങള്‍, കമ്പിത്തിരികള്‍, മത്താപ്പൂ, മേസാപ്പൂ, വാണം തുടങ്ങിയ പരമ്പരാഗത ഇനങ്ങളും ഫ്ലവര്‍ പോട്ട്,കാര്‍ടൂണ്‍, ആറ്റം ബോംബു, റോക്കറ്റ് ,ഷോട്ട് ക്രാക്കെര്‍, ഫാന്‍സി വീല്‍, നൈറ്റ്‌ പാരചൂട്ട്, ജയന്റ്റ് റോക്കറ്റ് തുടങ്ങീ പുത്തന്‍ ഇനങ്ങളും ഒരുക്കി ദീപാവലി അടിപൊളിയാക്കാന്‍ ശിവകാശി റെഡി.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=10294117&programId=7940953&BV_ID=@@@&channelId=-1073751665&tabId=8

No comments:

Post a Comment