Friday, April 29, 2011

Prone

                   പണം  കൊയ്യാന്‍ ചെമ്മീന്‍ കൃഷി

                          
        പെട്ടെന്ന് പണക്കാരന്‍ ആകനമെങ്ങില്‍  ചെമ്മീന്‍ കൃഷി ചെയ്യണം.വിധേസത്തെക്ക് കയറ്റി അയക്കുമ്പോള്‍ ചെമ്മീനോളം ലാഭം കിട്ടുന്ന മറ്റൊരു മത്സ്യവും ഇന്ത്യയില്‍ എല്ലാ.അതുകൊണ്ട് തന്നെ ശാസ്ത്രീയമായ നൂതന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണ് ചെമ്മീന്‍ കര്‍ഷകര്‍.വനംമയ്,ട്യഗേര്‍,സ്കാംബി തുടങ്ങിയവയാണ് വിപണിയില്‍ ലഭ്യമാകുന്ന പ്രധാന തരത്തിലുള്ള ചെമ്മീനുകള്‍.ഇതില്‍ സൌത്ത് അമേരിക്കയില്‍ വികസിപ്പിച്ചെടുത്തു കൃഷി ചെയ്യുന്ന ഇനമാണ് വനംമയ് .കുറച്ചു കാലം കൊണ്ട് പെട്ടെന്ന് വലുതാകുന്ന വനംമയ് ചെമ്മീനുകലാണ് കൂടുതല്‍ ലാഭകരം.രുചിയിലും ഇതുതന്നെ മുന്നില്‍.അമേരിക്കന്‍ ചെമ്മീനായ വനംമയ് ഏറെ വില നല്‍കി ഇറക്കുമതി ചെയ്യേണ്ട ദുര്‍ഘടം നീക്കാനായി ചെമ്മീന്‍ കര്‍ഷകര്‍ ഇന്ത്യന്‍ മണ്ണും വെള്ളവും നല്‍കി വനംമയ് ചെമ്മീനെ വികസിപ്പിച്ചെടുക്കാനുള്ള തിരക്കിലാണിപ്പോള്‍.അമേരിക്കന്‍ ചെമ്മീനോ ഇവിടുത്തെ കാലാവസ്ഥ നന്നായി പിടിച്ചിരിക്കുന്നു...കുറച്ചു കാലം കൊണ്ട് മാര്‍ക്കറ്റും  പച്ചപിടിച്ചു.

                       സാധാരണ ചെമ്മീന്‍ വെള്ളത്തിനടിയില്‍ മണ്ണിനോട് ചേര്‍ന്ന ഭാഗത്താണ് കൂടുതലായി കാണപ്പെടുന്നത്.എന്നാല്‍ വനംമി , മീനുകളുടെ പോലെ വെള്ളത്തിലൂടെ ഇപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കും.ഇവക്ക് ഇതു കാലാവസ്ഥയെയും അതി ജീവിക്കാന്‍ നല്ല കഴിവുണ്ട്.രോഗാണു വിമുക്തമായ അന്തരീക്ഷത്തില്‍ മാത്രമേ വനംമ്യ്ക്ക് വളരാനാകൂ.

                       ട്യഗേര്‍ ഒരേക്കറില്‍ കൃഷി ചെയ്താല്‍ 90 മുതല്‍ 100 വരെ ദിവസം എത്തുമ്പോള്‍ 1200   കിലോ ആണ് ലഭിക്കുക.അതെ സമയം വനംമയ് 3300 കിലോ ഉല്പാധിപ്പിക്കപ്പെടുന്നു.ചിലപ്പോള്‍ ഇതു അഞ്ചിരട്ടി വരെ പോകാറുണ്ട് എന്ന് വിദഗ്ധര്‍ പറയുന്നു.മൂന്നു മാസം കൊണ്ട് ഒരു വനംമയ് ചെമ്മീന്‍ 25 മുതല്‍ 30 ഗ്രാം വരെ തൂക്കം വക്കുമ്പോള്‍ ട്യഗേര്‍ 20 മുതല്‍ 25 ഗ്രാം വരെയേ വരുന്നുള്ളൂ.ഒരു കിലോയില്‍ 33 എണ്ണം ഉണ്ടാകും, ഇതിനെ 'തെര്‍ടി (30 ) കൌണ്ട് ' എന്നാണ് പറയുന്നത്.ടിഗരും വനംമയും '30 കൌണ്ടിനു' 420 രൂപയാണ് വില.പക്ഷെ, കുറച്ചു സ്ഥലത്ത് കൂടുതല്‍ ഉത്പാദനം കിട്ടുന്ന വനംമയ് കൃഷിക്കാണ് എന്ന് ആവശ്യക്കാര്‍ കൂടുതല്‍.

                          ഒരേക്കര്‍ വരുന്ന ചെമ്മീന്‍ കെട്ടില്‍ ട്യഗേര്‍ ചെമ്മീന്‍ടെത് ആണെങ്ങില്‍  40 ,000 മുതല്‍ 60 ,000 കുഞ്ഞുങ്ങളെയെ വളര്‍ത്താന്‍ സാധിക്കൂ.എന്നാല്‍ ഇതേ സ്ഥലത്ത് വനംമയ് ചെമ്മീന്റെ ഒന്ന് മുതല്‍ ഒന്നര ലക്ഷത്തില്‍ അധികം കുഞ്ഞുങ്ങളെ കൃഷി ചെയ്യാം.വിളവെടുപ്പിന്റെ സമയത്ത് ടിഗരില്‍ നിന്നും മൊത്തം ഒന്ന് മുതല്‍ ഒന്നര ടണ്‍ വരെ കിട്ടുമ്പോള്‍ വനംമയ് കൃഷിയില്‍ നിന്നും കിട്ടുന്നത് രണ്ടര മുതല്‍ മൂന്നര ടണ്‍ വരെ ചെമ്മീനായിരിക്കും.ഇന്നത്തെ വിലയനുസരിച്ച് മൂന്നു മാസം കൊണ്ട് വെറും ഒരേക്കര്‍ വനംമയ് കൃഷിയിലൂടെ ലഭിക്കുന്നത് 14 ,70 ,000 രൂപ,ടിഗരില്‍ നിന്നും ഈ നിരക്കില്‍ 6 ,30 ,000 രൂപയെ ലഭിക്കൂ.കുറച്ചു കാലം കൊണ്ട് ഇത്രയേറെ ലാഭം കിട്ടുന്ന വേറെയെന്തു കൃഷിയുണ്ട് ഇന്ത്യയില്‍.വനംമയ് സീഡ് (കുഞ്ഞുങ്ങള്‍)ഒന്നിന് 40 മുതല്‍ 70 പൈസ വരെയാണ് വില.ട്യ്ഗരിന്റെത്‌ 25 മുതല്‍ 40 പൈസ വരെയും.വനംമയ് സീടിനു വേണ്ടി കൂടിയത് 70 ,000 രൂപയെ ഒരേക്കരിലെക്ക് മുടക്കേണ്ടി വരൂ.

                          ആവശ്യക്കാര്‍ കൂടുതല്‍ ആയതു കൊണ്ട് വനംമയ് സീഡിന്റെ വിലയും ഇനിയുള്ള കാലത്തില്‍ കൂടാനെ തരമുള്ളൂ.ഗവണ്മെന്റ് അന്ഗീകാരമുള്ള മുപ്പതോളം വനംമയ് ഹാച്ചരികള്‍ ആണ് ഇന്ത്യയില്‍ ഉള്ളത്.പ്രത്യേകം തയ്യാറാക്കപ്പെടുന്ന ഫീഡ് (തീറ്റ) ആണ് ചെമ്മീനുകള്‍ക്ക്  നല്‍കുക.ഫീഡിന്റെ ഗുണ നിലവാരവും അളവും അനുസരിച്ചാണ് ഇവയുടെ തൂക്കം കൂടുന്നത്.കിലോക്ക് 51 രൂപയോളം വരുന്ന ഫീഡ് ഒരേക്കര്‍ ചെമ്മീന്‍ കെട്ടിലെക്ക് 3 .23 ടണ്ണോളം വേണ്ടി വരും.ഇതിന്നായി ചിലവാകുന്നത് 1 ,70 ,000 രൂപയാണ്.

                      വൈറസ്‌ വിമുക്തമായ ജലത്തില്‍ ആണ് ചെമ്മീന്‍ കൃഷി ചെയ്യേണ്ടത്.വെള്ളത്തിലൂടെ എത്തുന്ന മാലിന്യങ്ങള്‍ ചെമ്മീന്‍ ചത്തു പൊങ്ങുന്നത്തിനു കാരണമാകും.എങ്ങനെ ചത്ത്‌ പൊങ്ങുന്ന ചെമ്മീനുകളെ പക്ഷികള്‍ കൊത്തിയെടുത്തു മറ്റൊരു കെട്ടില്‍ കൊണ്ടിട്ടാല്‍ ആ കെട്ടിലെ കൃഷിയെ ഇതു ദോഷകരമായി ബാധിക്കും.അതുകൊണ്ട് തന്നെ പക്ഷികള്‍ കടക്കാതിരിക്കാന്‍ പ്രത്യേകം വളകെട്ടിയാണ് കെട്ടുകള്‍ സൂക്ഷിക്കുന്നത്.എപ്പോഴും ഓക്സിജന്‍ നില ക്രമീകരിച്ചു കൊടുക്കുന്നതിനായി എരിയെട്ടര്‍ സംവിധാനങ്ങളും ഉപയോഗിക്കേണ്ടതുണ്ട്.ഇതിനായി 24 മണിക്കൂറും വൈദ്യുതി ആവശ്യമാണ്.മൂന്നു മാസക്കാലതെക്കുള്ള ചെമ്മീന്‍ കൃഷി പരിചരണതിനായി ഏകദേശം 1 ,30 ,000 രൂപ ചെലവാകും.എങ്കിലും ഫീഡിന്റെയും (1 ,70 ,000 )സീടിന്റെയും (70 ,000 )മേയിന്റനന്സിന്റെയും (1 ,30 ,000 ) ചിലവ് ഒഴിച്ചാല്‍ വെറും മൂന്നു മാസം കൊണ്ട് കയ്യില്‍ വരുന്നത് 14 ,70 ,000 രൂപ, ലാഭം മാത്രം 11 ലക്ഷം രൂപ.പെട്ടെന്ന് പണക്കാരനാകാന്‍ ഇതിലും നല്ല മാര്‍ഗം വേറെ എന്തുണ്ട്?


Thursday, April 28, 2011

Trissur Pooram

പൂരങ്ങളുടെ പൂരം തൃശ്ശൂര്‍ പൂരം 


                              പൂരങ്ങളുടെ പൂരത്തിന് ഒരുക്കമായി...കഴിഞ്ഞ മേടതിന്റെ പൂര പിറ്റേന്ന്  ഉപചാരം ചൊല്ലിപ്പിരിഞ്ഞ ഭഗവതിമാര്‍ പുന സമഗമാതിനായി മെയ്‌ 12 നു ത്രിശൂര്‍ തേക്കിന്‍കാട്‌ മൈതാനത്ത് ഒത്തുചേരും.പൂരക്കമ്പക്കാരുടെ വര്ഷം നീണ്ട കാത്തിരിപ്പിനും സമപനമാകുന്നു.പൂരത്തിന്റെ എക്സിബിഷന്‍ ആരംഭിച്ചു .ഒരുക്കങ്ങള്‍ തുടങ്ങി. കാലം തെറ്റി പെയ്യുന്ന കാലാവസ്ഥയെ തടുക്കാന്‍ വടക്കുംനാഥന്  നെയ്യഭിഷേകവും ഇരിഞ്ഞാലക്കുട കൂടല്‍ മാണിക്യത്തിലേക്ക് താമരമാല വഴിപാടും ഭക്തര്‍ നേര്‍ന്നു കഴിഞ്ഞു.പിന്നെ പൂര പ്രേമികളുടെ പ്രാര്‍ഥനയും.

                               ആരോഹണ അവരോഹണ ക്രമത്തിലൂടെ ലക്ഷങ്ങളെ ഹരം കൊള്ളിച്ചു അവസാന നിരവൃതിയിലെക്ക് എത്തിക്കാന്‍ കെല്‍പ്പുള്ള മേലക്കൊഴുപ്പ്,ഒരിക്കല്‍ പാങ്ങ് ചേര്‍ന്നാല്‍ വീണ്ടും വീണ്ടും കാന്തിക സക്തിയോടെ ഏവരെയും ആകര്‍ഷിക്കുന്ന ഇലഞ്ഞിത്തറ മേളം, വടക്കും തെക്കും അഭിമുഖമായി നില്‍ക്കുന്ന ഗജവീരന്മാരുടെ രാജപ്രഭ ,ആനച്ചന്ദത്തിനു മേലെ ഇളകിയാടുന്ന വെഞ്ചാമരം, ഈരേഴു പതിന്നാലു  ലോകങ്ങളും സാക്ഷിയാകുന്ന വര്‍ണ്ണങ്ങളുടെ കുടമാറ്റം,നിറങ്ങള്‍ നക്ഷത്രങ്ങള്‍ ആകുന്ന വെടിക്കെട്ട്‌, ഇതിലേതാണ് ഏറ്റവും ആകര്ഷനീയമെന്നു ചോദിച്ചാല്‍ പൂര പ്രേമികള്‍ക്ക് പറയാന്‍ ഉത്തരമില്ല.വാക്കുകളില്‍ ഒടുങ്ങാത്ത ഈ വിസ്മയത്തിനു വര്‍ഷാവര്‍ഷം പ്രാധാന്യം ഏറിവരുന്നത്തിന്റെ കാരണം മറ്റു രണ്ടു ഘടകങ്ങള്‍ കൂടിയാണ്.ഉത്സവങ്ങളില്‍ അരിഞ്ഞിറങ്ങി പൊലിപ്പിച്ചു എടുക്കാനുള്ള  ഒരു ജനതയുടെ കഴിവും, തേക്കിന്‍കാട് മൈതാനത്തിന്റെ വശ്യതയും.    

                                 തലമുറകളായി ചിട്ടപ്പെടുത്തി പോന്നിട്ടുള്ള ,ഒന്ന് പോലും മാറ്റം വരുത്താതെ പാലിച്ചു പോന്നിട്ടുള്ള കുറെ ചിട്ട വട്ടങ്ങള്‍ കൊണ്ടാണ് പതിനായിരങ്ങള്‍ വന്നു കയറിയാലും എല്ലാ ഉത്സവപ്രേമികളെയും ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ചടങ്ങുകള്‍ നീക്കുപോക്കില്ലാതെ നടത്തി കൊണ്ട് പോകാന്‍ കഴിയുന്നത്‌.വടക്കുംനാഥ ക്ഷേത്രത്തില്‍ ആചാരവെടി മുഴങ്ങുന്ന പ്രഭാതത്തില്‍, പ്രസന്നമായ മേട രാവിലേക്ക് എഴുന്നള്ളിയെതുന്ന ആദ്യ ദേവതിധി ,വെയിലും മഞ്ഞും കൊള്ളാന്‍ പാടില്ലാത്ത കണി മംഗലത്ത്  അപ്പനാണ് .പനമുക്കുംബിള്ളി സാസ്തവിന്റെ വരവാണ് അടുത്തത്.

                                രാവിലെ ഏഴിനാണ് തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്നും മടതിലെക്കുള്ള ഭഗവതിയുടെ എഴുന്നള്ളിപ്പ്.തിരുവമ്പാടി കണ്ണന്‍റെ കോളത്തില്‍ തിടമ്പ്  ഏറ്റിയ ദേവിയുടെ ഉത്സവയാത്ര മേലക്കൊഴുപ്പിന്റെ പശ്ചാത്തലത്തില്‍ മൂന്നാന പ്പുറത്ത് ആയിട്ടാണ് .അന്നേരം പഴയ നടക്കവിന്റെ ഇടുങ്ങിയ വഴികളില്‍ മേള ക്കംബക്കാര്‍ തിങ്ങി കൂടിയിട്ടുണ്ടാകും.തിരിച്ചു 11 .30 നാണു മഠത്തില്‍ നിന്നുള്ള ദേവിയുടെ വരവ്, പഞ്ചവാധ്യതിന്റെ അകമ്പടിയോടെ  ഇനി വടക്കും നാഥന്റെ സവിധതിലെക്ക്.ഈ സമയം മറ്റു ഘടക പൂരങ്ങള്‍ എത്തിചെര്‍ന്നിട്ടുണ്ടാകും.ചെംബൂക്കാവ്,കാരമുക്ക്,ലാലൂര്‍,ചൂരക്കോട്ടുകാവ്,അയ്യന്തോള്‍,നെയ്‌ തിടക്കാവ് ഭഗവതിമാര്‍ ഈ സമയം അവടെ സന്നിഹിതരായിരിക്കും.പഞ്ചാവാദ്യ മേലക്കൊഴുപ്പോടെ പഴയ നടക്കവിലൂടെ മൂന്നാനപ്പുറത്ത് നീങ്ങുന്ന തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് പ്രഥക്ഷിന വഴിയില്‍ എത്തുമ്പോള്‍ ആനകളുടെ എണ്ണം എഴാകും.ഇനി ഗജയാത്ര ശ്രീമൂല സ്ഥാന തേക്ക്.കൂടാതെ പാറമേക്കാവില്‍ നിന്നും 15  ആനകള്‍ കിഴക്കേ ഗോപുര നടവഴി വടക്കും നാഥ ക്ഷേത്രത്തിലേക്ക് നീളും.ഉച്ചക്ക് 2 .30 നു തേക്കിന്‍ കട്ടില്‍ തിരുവമ്പാടിയുടെ 15 ആനകള്‍ തെക്കോട്ട്‌ അഭിമുഘമായി നിന്ന് ഗജനിരയുടെ ദീര്‍ഖ സൌന്ദര്യം പ്രകടമാക്കും.തുടര്‍ന്ന് ഇലഞ്ഞിത്തറയില്‍ ചെമ്പടയില്‍ പാണ്ടിമേളത്തിന്റെ ആരംഭമാണ്.ഇരുന്നൂറോളം പേര്‍ ചേര്‍ന്ന് ഒരുക്കുന്ന ഇലഞ്ഞിത്തറ മേളം 4 .30 നു കൊട്ടി കലാശിക്കും.

                        
പൂരത്തിനും സിവരാത്രിക്കും മാത്രം തുറക്കുന്ന തെക്കേ ഗോപുര നടയിലൂടെ പൂരത്തിന് അരിഞ്ഞിരക്കം.തൃശൂരിന്റെ ദേവ സുന്ദരിമാരായ പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും പുറത്തേക്ക എഴുന്നല്ലുകയായി.വടക്കോട്ട്‌ അഭിമുഘമായി പാറമേക്കാവ് ഭഗവതി ഗജ വീരന്മാരോടൊപ്പം നില്‍ക്കുമ്പോള്‍ തെക്കോട്ട്‌ അഭിമുഘമായി തിരുവമ്പാടി ഭഗവതിയുടെ ഗജ സാന്നിദ്ധ്യം ഉണ്ടാകും.സായാഹ്നം നീളുമ്പോള്‍ മുപ്പതു ആനപ്പുരത്തായി നിര ഭരിതമായ ഋതു ഭേതങ്ങള്‍ വിടര്‍ത്തി ക്കൊണ്ട് കുട മാറ്റമാണ്.നിര പകര്ച്ചയുടെ ഒരു മണിക്കൂര്‍ കുടമാറ്റം.വര്‍ണ്ണ ക്കുടകളുടെ അഭിമുഖത്തിനു 35 സെറ്റൊളം കുടകള്‍ ഉണ്ടാകും.

                             വെളുപ്പിന് 2 .30 നു എഴുന്നള്ളിപ്പ് അവസാനിക്കും.ഇനി മിഴി നല്‍കേണ്ടത് പൂരാ കാസത്തിനാണ് .ആകാസത്തെ വര്‍ണ പ്രഭയും വെടിക്കെട്ടിന്റെ സബ്ധവും ഒരു വര്‍ഷത്തെ കാത്തിരിപ്പിനു അനുഭൂതി ആകുമ്പോള്‍ പുരുഷാരം ആര്‍ത്തു ഇരമ്പുന്ന കടലായി മാറുന്നു.നാലു മുതല്‍ 6 .30 വരെയാണ് മാനത്തെ പൂരം.വെടിക്കെട്ട്‌ കഴിഞ്ഞതിന്റെ മദ്ധ്യാഹ്നത്തില്‍ ഉപച്ചരമെന്ന വിട വാങ്ങല്‍ ചടങ്ങോടെ പൂരത്തിന് സഹന സമാപ്തി ആകും.പൂരം ആയിരമായിരം ഹൃദയങ്ങളില്‍ പകര്‍ന്നു നല്‍കിയ സന്തോഷം, വരുന്ന മേടം വരെ പൂര പ്രേമികള്‍ക്കുള്ള പ്രതീക്ഷയുടെ സമനമാണ്.അതുവരെ മനസ്സില്‍ സൂക്ഷിക്കാന്‍ പൂരക്കാഴ്ച്ചകള്‍ ധാരാളം.ത്രിശൂര്‍ പൂരം പോലൊരു വര്‍ണ്ണ സംഗമം ഇല്ല, ഇതു പോലൊരു താളലയവുമില്ല.കേരളത്തില്‍ വൃശ്ചിക തോടെ ആരംഭിക്കുന്ന ഉത്സവക്കാലത്തിന്റെ സമാപ്തി കൂടിയാണ് ത്രിശൂര്‍ പൂരം.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9276396&programId=7940953&channelId=-1073751665&BV_ID=@@@&tabId=8

Braahmanippattu

         ബ്രാഹ്മണിപ്പാട്ടുകളും വിസ്മ്രിതിയിലേക്ക്  കേരളീയ ക്ഷേത്ര കലകളില്‍ നിന്നും വേരറ്റു പോകുന്ന ഒരു ഇനമായി കഴിഞ്ഞു ബ്രഹ്മിനിപ്പാട്ട്.സരസ്വതി,ഭദ്ര,ദുര്ഗ,ശ്രീകൃഷ്ണന്‍,ശിവ-പാര്‍വതി, ഗണപതി ദേവകളെ പ്രകീര്ത്തിക്കുന്നവയാണ് ബ്രാഹ്മനിപ്പാട്ടുകള്‍.നമ്പൂതിരിമാരുടെ ആഗമനത്തിനു മുന്‍പ് തന്നെ നില നിന്നിരുന്നതാനത്രേ  ബ്രഹ്മനിപ്പാട്ടുകള്‍.പക്ഷെ,അന്ന് അതിനു അത്ര പ്രാധാന്യം ഉണ്ടായിരുന്നില്ല.പ്രത്യേകിച്ച് ഒരു സംഗീത മധുരിയോ,കൃത്യമായ ഭാഷ രീതിയോ ഇതിനു ഇല്ലായിരുന്നു.മലയാളവും തമിഴും കൂടിയ ഭാഷ ശൈലിയാണ് എതിന്റെത്.കൃത്യമായ അക്ഷരങ്ങളോ അക്കങ്ങളോ ഇതിനില്ല.ഇഷ്ടമുള്ള ഇതു രീതിയിലും പാടാം.ഭക്തി ലഹരി ഒത്തിണങ്ങിയ താളമേളങ്ങള്‍ ഇല്ലാതെ തന്നെ കാവ്യ ഭംഗിയാല്‍ കാതുകള്‍ക്ക് ഇമ്പം ഏകുന്ന ഗാന തല്ലജങ്ങള്‍ ആണ് ഏവ.കൈരളിയുടെ ഈടുവപ്പില്‍ മങ്ങിയും തെളിഞ്ഞും ഇതു കിടക്കുന്നു.
                               പണ്ട് മുതലേ ഉള്ള ചിട്ട അനുസരിച്ച് നംബീസ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് മാത്രം അവകാസപ്പെട്ടതാണ് ബ്രഹ്മനിപ്പാട്ടിന്റെ അവതരണം.ഇതു ഒരു ആചാരമായി തന്നെ ഈ ക്കൂട്ടര്‍ കാണുന്നു.വാമൊഴിയായി നിലനിന്നിരുന്ന ബ്രഹ്മനിപ്പാട്ടിന്റെ കര്‍ത്താവു മഹിഷ മംഗലത്ത് നമ്പൂതിരി ആണെന്ന് കരുതപ്പെടുന്നു.കാര്യാ സാദ്യതിനും നെടു മംഗല്യത്തിനും സന്തതി സൌഭാഗ്യതിനും വേണ്ടി പരമ്പരാഗതമായി നടത്തി പോന്നിരുന്ന വഴിപാടാണ് ബ്രാഹ്മണിപ്പാട്ട്.ക്ഷേത്രങ്ങളിലാണ് ഇതു നടത്തുന്നത്.ഓരോരോ ക്ഷേത്രങ്ങളിലെയും പ്രതിഷ്ടയെ ആസ്പധമാക്കിയാണ് ഇതു പാടുന്നത്.സന്താന സൌഭാഗ്യത്തിനായി ശ്രീകൃഷ്ണ അവതാരമോ ശ്രീരാമ അവതാരമോ പാടുന്നു.

                                ശ്രീകൃഷ്ണ അവതാരത്തില്‍ കൃഷ്ണന്റെ ജനനവും യസോധ കൃഷ്ണനെ അണിയിച് ഒരുക്കുന്നത് മാണ് പാടുന്നത്.പാര്‍വതി സ്വയംവരത്തിനായി ശ്രീ പരമേശ്വരന്‍ കൈലാസത്തില്‍ നിന്നും പോകുന്നത് തുടങ്ങി എല്ലാ വിവാഹ ചടങ്ങുകളും ശ്രീ പാര്‍വതി സ്വയംവരത്തില്‍ ചൊല്ലുന്നു.ഇതേ ചടങ്ങുകള്‍ തന്നെ ആണത്രേ നമ്പൂതിരി - നംബീസ കുടുംബങ്ങളിലും നില നില്‍ക്കുന്നത്.നെടു മങ്ങല്യത്തിനായി ശ്രീ പാര്‍വതി സ്വയംവരവും,വിദ്യ ഗുണത്തിനായി ശ്രീ മഹാ സരസ്വതി കീര്‍ത്തനവും ചൊല്ലുന്നു.ഏത് ബ്രാഹ്മണി പ്പാട്ട് തുടങ്ങുമ്പോഴും മഹാ ഗണപതിയെ സ്തുതിച്ചു കൊണ്ടാണ് തുടങ്ങുന്നത്.

                                 മീന മാസത്തിലെ പൂരം നാളില്‍  മണ്ഡപത്തില്‍ പാട്ട്,വൃശ്ചികത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ പോന്ഗൂരഡി പാട്ട്,കൂടാതെ പെന്കൊടപ്പട്ടു, തിരുവോനപ്പട്ടു,ഉത്രം പാട്ട് തുടങ്ങിയ ബ്രഹ്മനിപ്പാട്ടുകളും ഉണ്ട്.കറുക പറിച്ചു തല മുടിയില്‍ വക്കുമ്പോള്‍ ചെയ്യേണ്ട പ്പാട്ട് കറുകപ്പാട്ട് എന്നറിയപ്പെടുന്നു.കുട്ടികളുടെ പിറന്നാളിന് ചൊല്ലുവാന്‍ പ്രത്യേകം പാട്ടുകളും ഉണ്ട്.ഭദ്രകാളിയുടെ ധാരിക വധവും ദുര്ഗ മഹിഷാസുരനെ വധിക്കുന്നത് മെല്ലാം  ബ്രഹ്മനിപ്പാട്ടുകള്‍ വര്‍ണ്ണിക്കുന്നു.

                              സാമവേദം പോലെ നീട്ടി ചൊല്ലേണ്ടതാണ് ബ്രഹ്മനിപ്പട്ടുകള്‍.ഒത്തിന്റെ യീണത്തെ ആസ്പധമാക്കിയാണ് എന്ന് നിലനില്‍ക്കുന്ന (ചിലയിടതെങ്ങിലും) ബ്രഹ്മനിപ്പാട്ടിന്റെ അവതരണ രീതി.ബ്രാഹ്മനാധി ഗ്രിഹങ്ങളില്‍ വിവാഹ അവസരത്തിലും ഈ പാട്ടുകള്‍ പാടുന്നു. മധ്യ കേരളത്തില്‍ ആണ് ബ്രഹ്മനിപ്പാട്ടുകള്‍ കൂടുതലായും നില നില്‍ക്കുന്നത്.ബ്രഹ്മനിപ്പട്ടു പാടുന്ന സ്ത്രീകള്‍ 'പുഷ്പ്പിനികള്‍'എന്നാണ് അറിയപ്പെടുന്നത്.ഇവരെ ബ്രാഹ്മനിയമ്മ' എന്ന് വിളിക്കുന്നു.
                               നംബീസ കുടുംബങ്ങളില്‍ പരമ്പരാഗതമായി കൈമാറുന്നതാണ് ബ്രഹ്മനിപ്പാട്ടുകളും ബ്രാഹ്മനിയമ്മ എന്നാ സ്ഥാനപ്പേരും.കുടുംബത്തിലെ മൂത്ത മകന്റെ ഭാര്യക്കാന് ഇതിനുള്ള അവകാശം.അവരുടെ കാലം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യക്ക്‌ ഈ സ്ഥാനം കൈമാറും.സഹോദരങ്ങള്‍ ഇല്ലെങ്ങില്‍ തന്റെ മകള്‍ക്ക് ആ സ്ഥാനം നല്‍കും.വിവാഹം കഴിഞ്ഞു എത്തുന്ന നാള്‍ മുതല്‍ അവര്‍ ബ്രഹ്മനിപ്പാട്ടുകളും പാടി പഠിക്കും.http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9088976&programId=7940953&channelId=-1073751665&BV_ID=@@@&tabId=8


Wednesday, April 27, 2011

Green tea

              ഇനി നമുക്ക് 'പച്ചച്ചായ' കുടിക്കാം 

                  
                             വെളുപ്പാന്‍ കാലത്ത് എണീക്കുമ്പോള്‍ ഒരു ഗ്ലാസ്‌ കട്ടന്‍ ച്ചായ കുടിക്കുന്നതാണ് മലയാളിയുടെ ശീലം.ഉന്മേഷം കിട്ടാനും ഉറക്ക ചടവ് മാരനും കുടിക്കുന്ന ചായക്ക് കടുപ്പവും സ്വാദും വേണമെന്ന് ചിലര്‍ക്ക് വാശി.എന്നാല്‍ കടുപ്പമില്ലാത്ത പച്ചച്ചായ അഥവാ ഗ്രീന്‍ ടി ക്ക് ഹൃദയ സംബന്ദമായ അസുഖങ്ങള്‍,കാന്‍സര്‍,ജരാനരകള്‍ എന്നിവയെ പ്രതിരോധിക്കാനും രക്ത ചംക്രമണം വര്‍ദ്ധിപ്പിക്കാനും കഴിവുള്ളപ്പോള്‍,കട്ടന്‍ ചായക്ക് പകരം പച്ചച്ചായ അല്ലെ നല്ലത്.

                          നാഷണല്‍ കാന്‍സര്‍ ഇന്‍സ്ടിടുടിന്റെ സര്‍വെഫലം അനുസരിച്ച്,ഗ്രീന്‍ ടി ഉപയോഗത്തിലൂടെ ചൈനയിലെ ജനങ്ങളില്‍ തൊണ്ടയിലെ കാന്‍സര്‍ 60 % കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് പറയുന്നു.ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഫ്ലാവനോയിട്സിനു ആന്റി ഓക്സി ഡാന്റ്റ് യും ആന്റി കാര്സനോഗേനിക് യും പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്.അതുകൊണ്ട് തന്നെ ഗ്രീന്‍ ടി കുടിക്കുന്നതിലൂടെ സരീരത്തിന് കാന്സിരിനു കാരണമാകുന്ന കൊസങ്ങളുടെ വളര്‍ച്ചയെ തടയാനും,നല്ലതും ചീത്തയുമായ കൊഴുപ്പിന്റെ നില തുലനം ചെയ്യുവാനും സാധിക്കുന്നു.കൂടാതെ സന്ധിവാതം,കൊഴുപ്പ് അടിഞ്ഞു കൂടല്‍,ഹൃദയ സംബന്ദമായ അസുഖങ്ങള്‍, അണുബാധ, രോഗ പ്രതിരോധ ശേഷിക്കുറവു എന്നിവക്കുള്ള പ്രതിരോധമായി ഗ്രീന്‍ ടി സരീരത്തില്‍ പ്രവര്‍ത്തിക്കുന്നു.ഗ്രീന്‍ ടി കുടിക്കുന്നതിലൂടെ ഏറ്റവും കൂടുതല്‍ ഫലം കിട്ടുന്നത് ഹൃദയതിനാണ്.

                             ചൈനയിലാണ് ഗ്രീന്‍ ടി ആദ്യമായി കൃഷി ചെയ്തത്.നാലായിരം വര്‍ഷങ്ങള്‍ക്കു മുന്‍പേ ഗ്രീന്‍ ടി ചൈനയില്‍ ഉത്പാധിപ്പിച്ചിരുന്നു.അന്ന് മുതല്‍ ചൈന,ജപ്പാന്‍,തൈവാന്‍,വിയറ്റ്നാം,കൊറിയ,തൈലന്ദ്‌ രാജ്യങ്ങളില്‍ , രക്തസ്രാവം,സരീരത്തിന്റെ ഉയര്‍ന്ന താപനില,രക്തത്തിലെ പഞ്ചസാരയുടെ അളവ് ,ദഹനം എന്നിവ നിയന്ത്രിക്കുന്നതിനുള്ള പരമ്പരാഗത ഔഷധമായി ഗ്രീന്‍ ടി ഉപയോഗിക്കുന്നുണ്ട്.

                            ജപ്പാന്‍ കാരുടെ വിശ്വാസം ഗ്രീന്‍ ടി ഉപയോഗത്തിലൂടെ അവര്‍ വയസന്മാരകില്ല  എന്നാണ്.കാരണം പ്രായം യെരുമ്പോള്‍ ത്വക്കിന് ഉണ്ടാകുന്ന ചുളിവുകള്‍ അഥവാ ജരയെ പ്രതിരോധിക്കാനുള്ള കഴിവ് ഗ്രീന്‍ ടീക്കുന്ദ്.ക്ഷീണം,ദാഹം എന്നിവ അകറ്റാനും നല്ല ദഹനത്തിനും, വിടമിന്‍ ബി യുടെ അഭാവം മൂലം ഉണ്ടാകുന്ന ബെറിബെരി ക്കും ഉത്തമ ഔഷധമാണ് ഗ്രീന്‍ ടി.തലച്ചോറിന്റെയും മൂത്ര സയാതിന്റെയുംപ്രവര്‍ത്തികളെ ഉത്തേജിപ്പിക്കാനുള്ള കഴിവും ഗ്രീന്‍ ടീക്ക് സ്വന്തം.

                           United States Department of Agriculture 2007 ല്‍ നടത്തിയ സര്‍വെയില്‍ പറയുന്നത് ,ഒരു കപ്പ്ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഫ്ലാവനോയിട്സിന്റെ അളവ് , പ്രകൃതി ദത്തമായി ലഭിക്കുന്ന പഴ വര്‍ഗങ്ങള്‍,പച്ചക്കറി, ജ്യൂസ്‌,വൈന്‍ എന്നിവയില്‍ ഉള്ളതിനേക്കാള്‍ കൂടുതലാണ് എന്നാണ്.

                           ഗ്രീന്‍ ടി യില്‍ ധാരാളമായി ഇ.ജി.സി.ജി (എപ്പി ഗലോകെറ്റ് ചിന്‍ ഗലട്ടെ)അടങ്ങിയിരിക്കുന്നു.ആന്റി ഓക്സി ഡാന്റ്റ് ആയ ഇ.ജി.സി.ജി ആണ് ഗ്രീന്‍ ടീക്ക് ഔഷധ ഗുണം പ്രധാനം ചെയ്യുന്നത്.കാന്‍സര്‍ ബാധിതമായ കോസങ്ങളെകൊല്ലാനുള്ള കഴിവ് ഇ.ജി.സി.ജി.ക്കുണ്ട് ആരോഗ്യ പരമായ കോസങ്ങളെ കൂടുതല്‍ ആരോഗ്യത്തോടെ നിര്‍ത്തുകയും ചെയ്യും.ഹൃദയ ആഖാതതിനും ഹൃദയ സ്തംഭനതിനും കാരണമാകുന്ന കൊഴുപ്പ്,രക്തം കട്ട പിടിക്കല്‍ എന്നിവ തടയാനുള്ള കഴിവും ഇ.ജി.സി.ജി ക്കുണ്ട്.

                           സാധാരണ തെയിലയിലും ഇ.ജി.സി.ജി ഉണ്ട്.എന്നാല്‍ നമ്മള്‍ ചായക്ക് കടുപ്പം കിട്ടാനായി കറഇളകുന്നത് വരെ നന്നായി തിളപ്പിക്കുന്നു.നന്നായി തിളച്ച തെയിലയില്‍ അടങ്ങിയിരിക്കുന്ന ഇ.ജി.സി.ജി യുടെ ഔഷധ ഗുണം നഷ്ടപ്പെടുന്നത് കൊണ്ട് ഇതിനു രോഗ പ്രതിരോധ ഗുണം നഷ്ടപ്പെടുന്നു.

                              ഇനി മുതല്‍ സ്ട്രോങ്ങ്‌ കട്ടന്‍ ചായ മാറ്റി ഗ്രീന്‍ ടി കുടിക്കാന്‍ തീരുമാനിച്ചവര്‍ ശ്രദ്ധിക്കുക,ഗ്രീന്‍  ടി  അധികം  തിളപ്പിക്കാന്‍  പാടില്ല.തിളച്ച വെള്ളത്തിലേക്ക് ഗ്രീന്‍ ടി ഇലയിട്ട് ഉടനെ വെള്ളം ഇറക്കി വക്കണം.പഞ്ചസാര വേണമെങ്ങില്‍ മാത്രം അല്പം ഇടുക.ഗ്രീന്‍ റെയില്‍ പലോഴിച്ചാല്‍ ഇതിന്റെ ഗുണം വേണ്ട രീതിയില്‍ ലഭ്യമാകില്ല.പാലൊഴിക്കാതെ വേണം ഗ്രീന്‍ ടി കുടിക്കാന്‍.ചൂടോടെ കുടിക്കുമ്പോള്‍ ഇളം പച്ച കളരെഉണ്ടാകൂ.കുറെ മണിക്കൂര്‍ ഇരുന്നു കഴിയുമ്പോള്‍ സാധാരണ കട്ടന്‍ ചായയുടെ നിരതിലെക്കെതും.ഫ്ലാസ്ക്കില്‍ ഒഴിച്ച് വച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.സാധാരണ തെയിലയെക്കള്‍ വില കൂടുതല്‍ ആണെങ്കിലും ഒട്ടേറെ ഔഷധ ഗുണം കിട്ടുന്ന ഗ്രീന്‍ ടീക്ക് വേണ്ടി 'കുറച്' മുടക്കിയാലും 'കൂടുതല്‍ ' ഫലം കിട്ടുമല്ലോ.


http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9185455&programId=7940953&channelId=-1073751665&BV_ID=@@@&tabId=8Saturday, April 23, 2011

Beauti of Sindhooram

സുന്ദരിക്ക് പൊട്ടു കുത്താന്‍


'സന്ധ്യക്കെന്തിനു സിന്ദൂരം'എന്നാണ് ചോല്ലെങ്ങിലും സിന്ധൂരത്തിന്റെ സൌന്ദര്യമൊന്നു വേറെ തന്നെ.ആര്‍ഷ ഭാരതത്തിന്റെ മാത്രം സംസ്ക്കാരമാണ് സുമങ്ങളികളുടെ സീമന്ത രേഖയിലെ സിന്ദൂരം.അതിന്റെ പവിത്രത കൊണ്ടാണ്  വിധവകള്‍ സിന്ദൂരം അണിയാത്തതും.പ്രായ ഭേദ മന്യേ പുരുഷന്മാരും സ്ത്രീകളും ഇഷ്ടപ്പെടുന്നതാണ് സിന്ദൂരവും കുങ്ങുമവും.നന്നായി ഉണക്കി പൊടിച്ച മഞ്ഞളില്‍ ചെറു നാരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ചാണ് സിന്ദൂരം ഉണ്ടാക്കുന്നത്.
 
                     

                     സിന്ദൂരവും  കുങ്ങുമവും ഒന്നെന്ന രീതിയിലാണ് പറയുന്നതെങ്ങിലും രണ്ടും വേറെ വേറെ തന്നെ.കുങ്ങുമം വൃത്താകൃതിയില്‍ പൊട്ടു തൊടാന്‍ ഉപയോഗിക്കുന്നതാണ്.പെട്ടെന്ന് ഇളകി പോകില്ല.എന്നാല്‍ അമ്പലങ്ങളില്‍ പ്രസാദമായി കൊടുക്കുന്നതാണ് സിന്ദൂരം.സിന്ദൂരം ഉറച്ചിരിക്കനമെങ്ങില്‍ വെള്ളം ചേര്‍ത് തോടെണ്ടി വരും.

                        
ഇന്നത്തെ ഫാഷന്‍ അനുസരിച്ച് സിന്ധൂരപൊട്ടിനോടും കുങ്ങുമ പൊട്ടിനോടും ആര്‍ക്കും താല്പര്യമില്ല.കടുക് മണിയോളം പോന്ന കുഞ്ഞി പൊട്ടിനോടാണ് പുത്തന്‍ തലമുറയ്ക്ക് പ്രിയം. എന്നാല്‍ ഒരു സത്യം മനസിലാക്കുക,മുഖത്തെ എല്ലാ നെരമ്പ്കളുടെയും  സംഗമ സ്ഥാനമാണ് അഥവാ മര്‍മ്മ സ്ഥാനമാണ് രണ്ടു പുരികങ്ങള്‍ക്കും ഇടയിലുള്ള ഭാഗം.അവടെ ചുവപ്പ് കല വരക്കുന്നതിലൂടെ മര്മങ്ങളെ ഉദ്ധീപിപ്പിക്കുകയാണ് ചെയ്യുന്നത്.മര്‍മ സ്ഥാനം ഉണര്‍ന്നു നില്‍ക്കുമ്പോള്‍ മുഖത്തിനും ആ ഉണര്‍വ് ഉണ്ടാകും.അതുകൊണ്ടല്ലേ വട്ടത്തിലുള്ള കുങ്ങുമ പൊട്ടിട്ട സ്ത്രീകളുടെ മുഖത്തിനിത്ര ഐശ്വര്യം.

                     കേരള മൊഴിച്ചുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒക്കെ അതിഥി സല്ക്കാരത്തിന്റെ ഭാഗമാണ് സിന്ദൂരം തൊടുവിക്കല്‍.വീടുകളില്‍ അതിഥികളായി എത്തുന്ന സ്ത്രീകള്‍ പോകുന്ന സമയത്ത് വീട്ടിലെ മുതിര്‍ന്ന സ്ത്രീ, തലത്തില്‍ ദീപം കത്തിച്ചു ആരതി ഉഴിഞ്ഞു വിരല്‍ തൊട്ടു എടുത്ത സിന്ദൂരം നെറ്റിയിലും മഞ്ഞള്‍ പൊടികവിളത്തും ചാര്‍ത്തി കൊടുക്കും.

                        'തിലകം' ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.ചുവപ്പ്, മഞ്ഞ,ഓറഞ്ച്,അപൂര്‍വമായി കറുപ്പ് നിരങ്ങളിലെല്ലാം തിലകം തോടുന്നുന്ദ്.ഹിന്ദുക്കളാണ് സാധാരണയായി തിലകം അണിയുന്നത്.ഭസ്മവും സിന്ധൂരവുമെല്ലാം കയ്യിലും കഴുത്തിലും നെഞ്ചിലും എല്ലാം ആളുകള്‍ തിലകമായി തൊടുന്നുണ്ട്.സ്ത്രീകള്‍ ചെറിയ വരയായി നെറ്റിയില്‍ മാത്രമേ തിലകം അണിയൂ.

                           ചില സംസ്ഥാനങ്ങളില്‍ ആളുകളുടെ തിലകം നോക്കി ഏത് ഗോത്രകാരന്‍ ആണെന്ന് മനസിലാക്കാം.ശിവനെ ആരാധിക്കുന്ന 'ശൈവര്‍' ആണെങ്ങില്‍ ഭസ്മം കൊണ്ട് സമാന്തരമായ രീതിയില്‍ മൂന്നു വര നെറ്റിയില്‍ വരക്കും.എന്നാല്‍ വിഷ്ണു ഭക്തരായ 'വൈഷ്ണവര്‍'ഏതെങ്കിലും പുണ്യ സ്ഥലങ്ങളില്‍ നിന്നോ പുണ്യ നദിയില്‍ നിന്നോ എടുത്ത കളിമണ്ണില്‍ ചന്ദനം ചേര്‍ത്ത് 'U ' ഷേപ്പില്‍ ആണ് തിലകം തൊടുന്നത്.
                       

   'ബിന്ദു'എന്ന സംസ്കൃത പദത്തില്‍ നിന്നാണ് പൊട്ട്,തിലകം എന്നീ അര്‍ഥങ്ങള്‍ വരുന്ന 'ബിന്ദി'എന്ന വാക്കുണ്ടായത്.ഹിന്ദിയിലെ 'തിലക്' മലയാളത്തിലും തമിഴിലും 'പൊട്ട്'ആണ്.തെലുഗില്‍ 'ബൊട്ടു' അല്ലെങ്ങില്‍ 'തിലകം' ആണ്, കന്നടയില്‍ പറയുമ്പോള്‍ 'ബൊട്ടു' അല്ലെങ്ങില്‍ 'തിലക'ആകും.ബംഗാളിയില്‍ 'ഒട്ടിക്കുന്നത്' എന്ന അര്‍ഥം വരുന്ന രീതിയില്‍ 'ടീപ്' എന്നാണ് വിളിക്കുന്നത്.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9185795&programId=7940957&channelId=-1073751665&BV_ID=@@@&tabId=8

Thursday, April 14, 2011

'Autograph' a nostalgia

ഓര്‍മകളുടെ

     
    വിരഹത്തിന്‍റെ കൊടും വേനല്‍ പടി കടന്നെത്തി, ഇനി വിട പറയലിന്റെ കാലം.

                          "ഇന്ന് പരീക്ഷ കഴിഞ്ഞു.പരീക്ഷയുടെ കൊടും ചൂടിലും ആശ്വാസമായി നിന്നത് നാളെയും കാണുന്ന ചങ്ങാതങ്ങലായിരുന്നു... അവളുടെ കുപ്പിവളയുടെ കിലുക്കങ്ങലായിരുന്നു.ഇനി നാളെ മുതല്‍ അതെല്ലാം ഓര്‍മകളാകും.കഴിഞ്ഞ മൂന്നു വര്‍ഷവും എന്‍റെ പ്രണയം തുറന്നു പറയാന്‍ കഴിഞ്ഞില്ല.എങ്കിലും അവള്‍ മനസിലാക്കിയിരിക്കുമോ...? എന്തായാലും ഇന്ന് വിട പറയണം....അടരുവാന്‍ വയ്യ...എങ്കിലും അവളുടെ കൈപ്പടയില്‍ ഈ ഓട്ടോഗ്രാഫില്‍ ഒരു വരിയെങ്ങിലും വേണം...". ഒരു മയില്‍‌പ്പീലി തുണ്ട് പോലെ സൂക്ഷിച്ച പ്രണയത്തിന്റെ ആത്മഗതം.

                       "നിന്‍റെയീ മൗന സ്വപ്ന നൌകയിലേക്കെ
                         ട്ടിടുന്നു രണ്ടു വാക്കുകള്‍ മാത്രം 
                          ഓര്‍ക്കുക വല്ലപ്പോഴും"        വിട പറയലിന്റെ അരികിലെത്തിയ മൂക പ്രണയത്തിന്‍റെ ലിഖിതം.

                            ഒര്മിക്കാനായി ഓട്ടോഗ്രാഫില്‍ കുറിക്കുന്ന 'ഓര്‍ക്കുക വല്ലപ്പോഴും' എന്നും ഗ്രിഹാതുരത്വം ഉണര്‍ത്തുന്ന വാചകം തന്നെ.കലാലയത്തെ സംബദ്ധിച്ചിടത്തോളം മാര്‍ച്ചും അപ്രിലും ക്രൂരമാസങ്ങള്‍ ആണ്.ആഗ്രഹിക്കാത്ത നിമിഷത്തില്‍ സൌഹൃദത്തില്‍ നിന്നും പ്രണയത്തില്‍ നിന്നും ഗുരു സാന്നിദ്ധ്യത്തില്‍ നിന്നും നമ്മെ അടര്‍ത്തി മാറ്റുന്ന മാസം...ഒരുമയില്‍ നിന്ന് കൂട്ടം തിരിഞ്ഞു ചേക്കേറുന്നത്തിനു മുന്‍പ്‌ പരസ്പരം കൈമാറിയ ഓടോഗ്രഫുകള്‍...സ്നേഹവും വിരഹവും തമാസകളും നിറഞ്ഞ ഇളം മഞ്ഞ,പിംഗ്,പച്ച കടലാസുകള്‍... വേഗത്തില്‍ കൈമാരാവുന്നതും അതിലേറെ വേഗത്തില്‍ മാഞ്ഞു പോകുന്നതുമായ അണ്‍ ലിമിറ്റഡ് എസ്‌.എം.എസുകളെകാലും ഇ മയില്‍ സന്ദേശങ്ങലെക്കളും, നഷ്ട കാലത്തിന്റെ നഖപ്പാടുകള്‍ മങ്ങാതെ ഉണ്ടാകുന്നതു ചോണനുരുംബക്ഷരങ്ങള്‍ അരിച്ചിറങ്ങിയ ഈ ഓര്മ പുസ്തകത്തില്‍ തന്നെ.

                              എഴുപതുകളുടെ പകുതിയില്‍ തുടങ്ങിയ സോദരാ..സോദരീ...വിളി അതെ ഒഴുക്കില്‍ എണ്പതുകളുടെ പകുതിയോളം പോയി...
"ഹൃദയം പൊട്ടി കരയുമ്പോള്‍
വിട വാങ്ങി പിരിയുമ്പോള്‍
മധുരമായെഴുതുവാന്‍
അവസാന നിമിഷത്തില്‍ 
സക്തിയില്ലെന്‍ കരങ്ങള്‍ക്ക് സോദരീ..."

"ഒരു നാളില്‍ ഒരു ദിനം ഒരുമിച്ചു കാണുമ്പോള്‍
ഒരു പുഞ്ചിരി തന്നീടെണം സോദരാ..."

                    ഇത്തരം ഔപചാരികതകള്‍ പത്താം ക്ലാസ്സുകാരുടെ മാഷിയിലാണ് കൂടുതലും വിരിഞ്ഞിരുന്നത്.ബാക്ക് ബെഞ്ച്‌ റൌടീസിനും  കുളൂസന്മാര്‍ക്കും കുസൃതിത്തരങ്ങള്‍ എഴുതാനുള്ള പേജാണ്‌ ഓടോഗ്രഫിന്റെത്‌.

"നീയില്ലാത്ത ജീവിതം എനിക്ക് 
വള്ളിയില്ലാത്ത കളസം പോലെയാണ്"

"ആകാസത്തെ നക്ഷത്രങ്ങളെ പോലെ 
കടല്‍പ്പുറത്തെ മണല്‍ തരികളെപോലെ
നിനക്ക് കുട്ടികളുണ്ടാകാന്‍ എല്ലാ 
സന്താന സൌഭാഗ്യങ്ങളും നേരുന്നു"

                  പ്രീ ഡിഗ്രി ,ഡിഗ്രി കാലങ്ങളില്‍ സ്വന്തം സാഹിത്യത്തിന്‍റെ മേമ്പൊടി ചേര്‍ത്താണ് പലരും എഴുതിയിരുന്നത്.
"വിസ്മ്രിതിയിലാടുന്ന സ്നേഹ ബന്ധങ്ങളെ 
ഓര്‍മ്മകള്‍ തഴുകി ഉണര്‍ത്തുമ്പോള്‍
മനസ്സില്‍ മന്ത്രിക്കാന്‍ ഒരു വാക്ക് 
മറക്കില്ലൊരിക്കലും..."

പക്ഷെ, ഇന്ന് ഡിഗ്രി ,പി ജി വിദ്യാര്‍ഥി കള്‍ക്ക് ഇഷ്ടം ഡയറിയോടാണ്.പാടി പഴകിയ വരികളുടെ പിന്നാലെ പോകാതെ ഓരോരുത്തരുടെ ഗുണങ്ങളെക്കുറിച്ചും ചാപല്യങ്ങലെക്കുരിച്ചും വ്യക്തിഹത്യ നടത്തുന്ന രീതിയിലേക്ക് വളര്‍ന്നു ഓടോഗ്രഫുകള്‍.വര്‍ഷങ്ങള്‍ക്കു ശേഷം മരിച്ചു നോക്കുമ്പോള്‍ അതും രസകരം തന്നെ.മറന്നു പോയ പല കുസൃതിത്തരങ്ങളും സംഭവങ്ങളും നിറഞ്ഞ കലാലയത്തിലെ ഇടനാഴികളും പറ്റുപടി കാന്റീനും എല്ലാം മങ്ങിയ പേജുകളില്‍ നിറം മങ്ങാതെ ഉണ്ടാകും.
                         ഓടോഗ്രഫെഴുത് വെറും ഒരു ചടങ്ങായി മാറിതുടങ്ങിയ കാലഘട്ടത്തിന്റെ തെളിവാണ് സ്ലംബുക്കുകള്‍.ഓരോ പേജിലും അച്ചടിച്ചിരിക്കുന്നത് ഒരേ ചോദ്യങ്ങള്‍ തന്നെ. ഇഷ്ടപ്പെട്ട സിനിമ താരം,ഇഷ്ടപ്പെട്ട നിറം,ഇഷ്ട ഗെയിം,മറക്കാനാകാത്ത സംഭവം മൂന്നു വരിയില്‍,സലാം ബുക്കിന്റെ ഉടമയോടുള്ള പരിചയത്തിന്റെ വിവിധ വസങ്ങള്‍ തുടങ്ങി വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടെ ആല്‍ബം രൂപത്തില്‍ വിപണിയില്‍ ഇറങ്ങുന്ന സ്ലാംബുക്കിനു ആവസ്യക്കാരും കുറവല്ല.

                        'ഈ സ്നേഹം മറക്കാതിരിക്കട്ടെ.....നിന്റെ ഹൃദയത്തില്‍ എന്റെ ഓര്‍മകളുടെ ചെമ്പനീര്പൂവ് ഇനി വാടാതിരിക്കട്ടെ"  എന്നെഴുതാന്‍ സ്ലാംബുക്കില്‍ സ്ഥലവും  ഇല്ല.ഇത്രയൊന്നും പോഷ് അല്ലാതിരുന്ന ഓടോഗ്രഫിന്റെ താളുകളില്‍ സുഹൃത്തുക്കളുടെ ഹൃദയമാണ് ആലേഖനം ചെയ്യപ്പെട്ടിരുന്നത്.സൌഹൃദങ്ങള്‍ക്ക്  വല്യ  വില കല്പ്പിക്കതവരാനു ഇന്ന് സ്കൂളുകളിലും കോളേജുകളിലും .എല്ലാം ഒരു മത്സര ബുദ്ധിയോടെ മാത്രം കാണാന്‍  ശീലിച്ചവര്‍.ഓര്‍ക്കാന്‍ ഓര്‍കൂട്ട് ഉണ്ടല്ലോ എന്ന് പറയുന്ന അവര്‍ക്ക് അടുപ്പം വെറും വിനോദമായി മാറിക്കഴിഞ്ഞു.മൂല്യങ്ങളും വിശ്വാസങ്ങളും കവിതയും സൌഹൃദവും സൂക്ഷിക്കുന്ന എത്ര പേര്‍ കാണും...,ഇവരില്‍ എത്ര പെര്‍ക്കേഴുതാനാകും ഈയൊരു വരി,

" വിസ്മരിക്കില്ലോരിക്കലും തമ്മില്‍
വിട്ടകന്നു നാമെങ്ങിലും 
അത്ര മാത്രമടുത്തു നമ്മുടെ 
മുക്ത ശുദ്ധ മനസ്സുകള്‍"
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamProgramView.do?channelId=-1073751665&programId=7940952&tabId=8&contentType=EDITORIAL&BV_ID=@@@

Vishu

         കൊന്നപ്പൂ കൈന്നീട്ടമൊരുക്കി വിഷു വേല

                    നാട്ടുവഴികളെ പോന്നണിയിച്ചു  കൊണ്ട് കര്‍ണികാരം പൂത്തു തളിര്‍ത്തു....വിഷു വേലയുടെ വരവറിയിക്കാന്‍ പുള്ളുവ വീണകള്‍ പാടാന്‍ തുടങ്ങി...ഉര്‍വരത  ആരാധനക്ക് സമയമായെന്ന് പറഞ്ഞു കര്‍ഷകരെ വിളിച്ചു ഉണര്‍ത്താന്‍ വിത്തും കൈകൊട്ടും പാടി ഉത്തരായനക്കിളി ചിലച്ചു...കൊടിയ വേനലിന്റെ മൂര്‍ദ്ധന്യത്തിലും വരാനിരിക്കുന്ന ഒരു നല്ല പുതു വര്‍ഷത്തെ കണി കണ്ടുണരാന്‍ വിഷുക്കണി ഒരുക്കാന്‍ സമയമായി...

                  "എന്ന് ഞാന്‍ കണ്ടൊരു നല്‍കണി തന്നെയും -
                   എന്നുമെയിന്നുമകപ്പെടേണം "
                                  
                         കാര്‍ഷിക കേരളത്തിന്റെ ആണ്ടു പിറപ്പാനു വിഷു.മനുഷ്യനും പ്രകൃതിയും തമ്മിലുള്ള  അഭേദ്യമായ ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നത്.സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാസിയിലെക്ക് കടക്കുന്ന ദിവസമാണ് വിഷു.അന്ന് രാപ്പകലുകള്‍ സമ ദൈര്ഖ്യത്തില്‍ വരും.സൂര്യന്‍ നേരെ കിഴക്കുദിക്കും.സൂര്യ ചന്ദ്രന്മാരുടെ തുല്യതയുള്ള ദിവസമാണ് വിഷു.വിഷു എന്നാ വാക്കിന് തുല്യതയോട് കൂടിയത് എന്നാണ് അര്‍ഥം.സൂര്യന്‍ ഭൂമധ്യ രേഖക്ക് നേരെ മുകളില്‍ വരുന്ന ദിവസമാണ് വിഷു.സൂര്യനോടൊപ്പം  എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും മേടരാസിയില്‍ പ്രവേശിച്ചു ചക്രവാളത്തിനു മുകളില്‍ നില കൊള്ളുന്നു.സൂര്യന്‍ വിഷുവ ബിന്ദുവിനെ (സമബിന്ദു) മാറി കടക്കുന്ന ദിവസമാണ് സംക്രമം.സൂര്യന്‍ ഉച്ചരാസിയിലേക് പ്രവേശിക്കുന്ന ദിവസമാണ് പുതു വര്‍ഷമെന്നാണ് ജ്യോതിഷ ഗണന.
                         സംക്രമം കഴിഞ്ഞ ശേഷം ഉച്ച രാശിയില്‍ ഉദിക്കുന്ന ആദ്യത്തെ സൂര്യ രശ്മി വന്നു വീഴുന്നിടം സ്വര്‍ണ വര്‍ണമാകുന്നു എന്നാണ് വിശ്വാസം.കൊന്നപ്പൂ സ്വര്‍ണ വര്‍ണമയതും  അങ്ങനെയാണത്രേ.വിഷു ദിനത്തിലെ ആദ്യത്തെ സൂര്യ രശ്മി ശ്രീ ഗുരുവായൂരപ്പന്‍റെ കാല്കലെക്കാന് പതിക്കുന്നത് എന്നാണ് കേരളീയ വിശ്വാസം.ഈ രശ്മി കാര്‍ഷിക വൃത്തിക്കും നല്ലതാണ്.

                        മുളപൊട്ടാന്‍ നോമ്പ് നോറ്റിരിക്കുന്ന വിത്തുകള്‍ക്ക് ഇതള്‍ വിരിയും കാലമാണ്,മേട നിലാവ് പൂത്തിരി കത്തിക്കുന്ന വിഷുക്കാലം.പ്രകൃതിയുടെ ഭവ ഭേദങ്ങള്‍ക്കനുസരിച്ചാണ് കേരളത്തിലെ കാര്‍ഷിക വൃത്തിയുടെ താളഗതി.വിഷുവിനു മുന്പ് എത്തുന്ന വേനല്‍ മഴയില്‍ മണ്ണ് കിലചിടും.വിഷു കഴിഞ്ഞു വിത്തിറക്കി പണി തുടങ്ങും.പുതു മണ്ണില്‍ വിയര്‍പ്പിന്‍റെ മുത്തുമണികള്‍ വീണുടയും.കന്നിമാസം വരെ കഠിന അദ്ദ്വാനം.കാര്‍ഷിക സംസ്കാരമാണ് ഞാറ്റുവേല.സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന പത്താം ഉദയത്തിനു വിത്ത്‌ വിതച്ചാല്‍ ചതി പറ്റില്ലെന്നാണ് നാട്ടറിവ്.പത്തു വിളകള്‍ വിതക്കണം എന്നാണ് ചൊല്ല്.മേടമാസത്തില്‍ മണ്ണിനു അമ്ലത്വവും ലവണആംസവും  ക്രമീകരിക്കനാകും അത്രേ.ചിലയിടങ്ങളില്‍ കാച്ചില്‍,ചേമ്പ്,ചേന തുടങ്ങിയ കിഴങ്ങ് വര്‍ഗങ്ങള്‍ ആണ് മേടം പത്തിന് കൃഷി ചെയ്യുക.പണ്ട് കാലത്ത് മേടമാസ കൃഷിക്കായി ജന്മിമാര്‍ അടിയാളന്‍ മാര്‍ക്ക് നെല്ലോ തേങ്ങയോ ഒക്കെ നല്‍കും.വിഷു ദിനത്തില്‍ മുന്‍ വര്‍ഷത്തെ വിളവെടുപ്പിന്റെ ഫലം ജന്മിക്കു അവര്‍ കാഴ്ച വക്കുകയും ചെയ്യും.

                        ഉര്‍വരതയുമായി ബന്ധപ്പെട്ട വിഷു ദിനം പ്രകൃതീസ്വരി പൂജക്കുള്ള ദിവസം കൂടിയാണ്.ചിലയിടങ്ങളില്‍ മണ്ണിനെയും പണി ആയുധങ്ങളെയും ഈ ദിവസം പൂജിക്കും.പണ്ട് കാലം മുതലേ വിഷു ഫലം പറയാന്‍ എത്തുന്ന ജ്യോത്സ്യന്‍ പ്രവചിക്കുന്നത് 'എത്ര പറ വര്‍ഷം' എന്നാ ഉര്‍വരതാ ഫലമാണ്.ജ്യോതി ശാസ്ത്ര പരമായി വിലയിരുത്തുമ്പോള്‍ മലയാളികളുടെ സൂര്യോല്സവമാണ് വിഷു.

                         ദിവസത്തില്‍ ആദ്യം കാണുന്ന കാഴ്ചയുടെ ഫലം ദിവസം മുഴുവന്‍ ഉണ്ടാകും എന്നാ വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് വിഷു വര്‍ഷം തുടങ്ങുന്ന ദിനത്തില്‍ ദുര്‍ നിമിത്തങ്ങള്‍ കണ്ണില്‍ പെടാതിരിക്കാന്‍, ഐശ്വര്യത്തിന്റെയും സമ്പല്‍ സമ്രിദ്ധിയുടെയും നിറകണി ഒരുക്കി നമ്മള്‍ കണി കാണുന്നത്.നിറദീപങ്ങളുടെ നടുവില്‍ ശ്രീകൃഷ്ണ രൂപം വച്ച് ഓട്ടുരുളിയില്‍ ഉണക്കലരി ,കണിക്കൊന്ന ,കോടിമുണ്ട്,നാളികേരം,സ്വര്‍ണം,നെല്ല്,നാണയം,അഷ്ട മംഗല്യം,കണി വെള്ളരിക്ക,ഫല വര്‍ഗങ്ങള്‍,പച്ചക്കറികള്‍,പയര് വര്‍ഗങ്ങള്‍,വാല്‍ക്കണ്ണാടി,പുണ്യ ഗ്രന്ഥങ്ങള്‍,കിണ്ടി എന്നിവ വച്ചാണ് കണി ഒരുക്കുന്നത്.ചിലര്‍ കന്ന് കാലികളെയും കണി കാണിക്കും.പിന്നെ കണി വീടിനു ചുറ്റും കൊണ്ട് നടക്കും.ക്ഷേമ ഐശ്വര്യം നിറയാന്‍ വീട്ടിലെ മ്തിര്ന്നവരില്‍ നിന്നും കൈനീട്ടമായി കിട്ടുന്ന നാണയങ്ങള്‍ സ്വര്‍ണ നാണയമായി തീരുമെന്നാണ് വിശ്വാസം.വിഭവ സംരിദ്ധമായ വിഷു സദ്യ യാണ് പിന്നെ പ്രധാനം.വിഷുക്കഞ്ഞി,വിഷുക്കട്ട,വിഷുപ്പായാസം ഒക്കെ സ്ഥല ഭേദമനുസരിച്ച് ഒരുക്കുന്ന വിശേഷ ഇനങ്ങളാണ് .വിഷു സംക്രാന്തി മുതലേ കുട്ടികള്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും വിഷുവിനെ എതിരേറ്റു തുടങ്ങും.
                    
                                 പുരാണങ്ങളില്‍ പറയുന്നത് പ്രകാരം ഹിരന്ന്യാക്ഷനു ഭൂമീ ദേവിയിലുണ്ടായ പുത്രനായ നരകാസുരനെ വധിക്കാന്‍ മഹാവിഷ്ണു നരസിംഹാവതാരമേടുക്കുകയും നരകാസുരനെ വധിക്കുകയും ചെയ്ത ദിവസമാണ് വിഷു. ചില സംസ്ഥാനങ്ങളില്‍ ശ്രീരാമന്‍ രാവണനെ വധിച്ച ദിനമായിട്ടാണ് വിഷു കൊണ്ടാടുന്നത്.ജൈനന്മാര്‍ക്ക് ദിഗംബര സങ്ങല്‍പ്പവുമായി ബന്ധപ്പെട്ടാണ് വിഷു പ്രധാന ദിനമാകുന്നത്.ശ്രീ ബുദ്ധനു ബോധോദയം ലഭിച്ചതും നിര്‍വനതിലയതും ഈ ദിനത്തിലാണെന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുന്നു.

                               മേടം ഒന്ന് വരുന്ന ഏപ്രില്‍ 14 നാണു കേരളീയര്‍ വിഷു ആഘോഷിക്കുന്നത്.എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ പുതു വര്‍ഷരംബമെന്ന നിലയില്‍ വിഷു തുല്യമായ ആഘോഷങ്ങള്‍ ഏകദേശം ഈ സമയത്ത് നടക്കുന്നുണ്ട്.പഞ്ചാബില്‍ 'വൈശാഖി',ആസ്സാമില്‍ 'ബിഹു' ,ബംഗാളില്‍ 'നബവര്‍ഷ' ,കരനടകയില്‍ 'ബിസു',ഒറീസയില്‍ 'വിഷുവസംക്രന്തി',തമിഴ്നാട്ടില്‍ 'പുത്താണ്ടു',ആന്ദ്രയില്‍ ഉഗാദി',എന്നെ പേരുകളിലാണ് ഈ ആഘോഷങ്ങള്‍ അറിയപ്പെടുന്നത്.

                             കണ്ണിനെയും കരളിനെയും കുളിരണിയിച്ചു കൊണ്ട് നാട്ടുവഴികളില്‍ ആണ്ടില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന കനികൊന്നകള്‍ വിഷുക്കാലത്തിന്റെ മങ്ങലേറ്റു പോയ ഓര്‍മകളെ എന്നും തൊട്ടുണര്‍ത്തുന്നു.കാമദേവന്റെ ചങ്ങാതിയായ വസാന്തന്റെ ആഗമനം അറിയിച്ചുകൊണ്ട് പൂക്കുന്ന കണികൊന്നകള്‍ ആണ്ടു പിറവിയെ എതിരേല്‍ക്കുകയാണ്.വസന്തത്തിനു നാന്ദി കുറിച്ച് കൊണ്ട് പൂക്കുന്ന കര്നികാരത്തിന് കണക്കും പിഴക്കാറില്ല.

                                      'ഏതു ദൂസര സംഗല്‍പ്പത്തില്‍ വളര്‍ന്നാലും
                                        ഏതു യന്ത്ര വല്‍കൃത             
                                        ലോകത്തില്‍ പുണര്‍ന്നാലും 
                                        മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും 
                                         മണവും മമതയും 
                                         ഇത്തിരി കൊന്ന പ്പൂവും '
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9088975&tabId=8&BV_ID=@@@

Sunday, April 10, 2011

Importance of mehendhi

                            മണവാട്ടി  പെണ്ണിന്  മൈലാഞ്ചി കൈ 

                                     കല്യാണ ദിവസം നമ്ര സിരസ്കയായി   മുതിര്‍ന്നവര്‍  പറയുന്നത്  മാത്രം  അനുസരിച്ച്  നീങ്ങുന്ന  മണവാട്ടി പെണ്ണിന് ആട്ടവും  പാട്ടുമായി  അടിച്ചു  പൊളിക്കാന്‍  കിട്ടുന്ന  സമയമാണ്  കല്യാണ  തലേന്നിലെ  മൈലാഞ്ചി കല്യാണം.അടുത്ത  കുടുംബക്കാരും  കൂട്ടുകാരും മാത്രം  ഒത്തു  ചേരുന്ന  ചടങ്ങില്‍  അവളുടെ കയ്യില്‍ മൈലാഞ്ചിച്ചാര്‍ നിറയും,പലരുടെയും കൈകളിലൂടെ പല രൂപങ്ങളില്‍.

                              ആദ്യ കാലത്തൊക്കെ ഹിന്ദു കുടുംബങ്ങളില്‍ പ്രത്യേകിച്ച് നമ്പൂതിരി,ബ്രാഹ്മണ കല്യാണ വീടുകളില്‍ ഏഴു തിരിയിട്ട നിലവിളക്കിനു മുന്നിലിരിക്കുന്ന മണവാട്ടി പെണ്ണിന്റെ ഉള്ളം കയ്യില്‍ , വെറ്റിലയില്‍ വച്ചിരിക്കുന്ന മൈലാഞ്ചി അരച്ചത്‌ അമ്മായിമാരും,ചെറിയമ്മമാരും,വല്യമ്മമാരും ഒക്കെ ഓരോ ചെറിയ വട്ടങ്ങളായി ഇട്ടു കൊടുക്കലായിരുന്നു പതിവ്.

                               മുസ്ലിം വീടുകളില്‍ ആണെങ്ങില്‍ പ്രത്യേക മൈലാഞ്ചി പാട്ടിന്റെ അകമ്പടിയോടെയാണ് മൈലാഞ്ചിയിടല്‍.തുടര്‍ന്ന് ഒപ്പന കളിയും ഉണ്ടാകും.
"മൈലാഞ്ചി പെണ്ണെ മരുമകള്‍ വന്നാട്ടെ
മണിയറക്കുള്ളില്‍ നാണിച്ചിരിക്കും
നിന്‍ മുഖം കണ്ടോട്ടെ"
എന്നീ  പാട്ടുകള്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരിക്കും മൈലാഞ്ചിയിടല്‍.മൈലഞ്ചിയിടലിനു എന്ന് പ്രാധാന്യം കൂടിയെങ്ങിലും ചടങ്ങുകല്‍ക്കൊന്നും പ്രസക്തിയില്ലാതായി.പ്രൊഫഷണല്‍ ഡിസൈന്‍ വര്‍ക്കെഴ്സോ  കൂട്ടുകാരികളോ ഒക്കെയാണ് ഇന്ന് മൈലഞ്ചിയിടലിന്റെ കാര്യക്കാര്‍.ഇവര്‍ക്ക് വെട്ടിലയിലെ മൈലാഞ്ചി ഈര്‍ക്കില്‍ കൊണ്ട് തോണ്ടിയെടുത് ഇടേണ്ട ബുദ്ധിമുട്ടൊന്നും അറിയേണ്ടതില്ല.മൈലാഞ്ചിപ്പൊടി പാക്കെട്ടിലും മൈലാഞ്ചി പേസ്റ്റ് ടുബിലും ഇന്ന് വിപണിയില്‍ സജീവം.മൈലാഞ്ചി ഡിസൈന്‍ കള്‍ നിറഞ്ഞ ബുക്കുകളും ഇന്ന് ലഭ്യമാണ്.

                                രാജസ്ഥാനി മെഹന്തി,അറബിക് മെഹന്തി,ടാ റ്റൂ മെഹന്തി,ക്രിസ്ടല്‍ മെഹന്തി എന്നിവയാണ് ഇന്ന് പ്രചാരമേറിയ ടെസ്യനുകള്‍.സാധാരണ എല്ലാവരും ഇടുന്നത് മയില്‍,സംഖ്,പൂക്കള്‍,ചക്രം,നക്ഷത്രം തുടങ്ങിയ ടെസിഗ്നുകള്‍ ആണ്.പ്ലാസ്ടിക്കിന്റെ വിവിധ ഡിസൈന്‍ മൈലാഞ്ചി അച്ചുകള്‍ കയ്യില്‍ നിവര്‍ത്തി വച്ച് അതിനു മേലെ മൈലാഞ്ചി പേസ്റ്റ് തേച്ചു പിടിപ്പിച്ചാല്‍ വളരെ എളുപ്പത്തില്‍ മനോഹരമായ ടെസിഗ്നുകള്‍ കൈവെള്ളയില്‍ പതിയും.ഗ്ലിട്ടരുകള്‍ നിറഞ്ഞ മൈലാഞ്ചി പേസ്റ്റും മൈലാഞ്ചി കറയില്‍ സ്ടോനുകള്‍ ഒട്ടിക്കുന്നതു മൊക്കെയാണ് ഇന്നത്തെ ഫാഷന്‍.

                              മണവാട്ടി പെണ്ണിന്റെ മൈലാഞ്ചിയുടെ നിറം കടുത് വരുംതോറും ഭര്‍ത്താവിനും അമ്മയിയമ്മക്കും സ്നേഹം കൂടും എന്നതാണ് ഭാരതീയ വിശ്വാസം.അതിനു വേണ്ടിയാണല്ലോ മൈലഞ്ചിക്കൂട്ടില്‍ ചെറു നാരങ്ങാ നീര്,കാപ്പിപൊടി,സ്ട്രോങ്ങ്‌ കട്ടന്‍ ചായ,പഞ്ചസാര,പുളി,മഞ്ഞള്‍പ്പൊടി തുടങ്ങിയ ഏതെങ്കിലും  സൂത്രങ്ങള്‍ ചേര്‍ക്കുന്നത്.മൈലാഞ്ചിയുടെ നിറം കടുപ്പിക്കുന്നതിനാണ് ഈ വേലകള്‍ ചെയ്യുന്നത്.

                         മൈലാഞ്ചി കറ പോകുന്നത് വരെ ഭര്‍തൃ വീട്ടില്‍ പണിയൊന്നും ചെയ്യേണ്ടതില്ലെന്നാണ് ഉത്തരേന്ത്യക്കാരുടെ വിശ്വാസം.അതുകൊണ്ട് തന്നെ കടും നിറത്തിനുള്ള സൂത്രങ്ങള്‍ ഒക്കെ ചേര്‍ത് മണിക്കൂറുകളോളം മൈലാഞ്ചിക്കൂട്ട് കയ്യില്‍ തേച്ചിരിക്കാന്‍ മണവാട്ടിമാര്‍  തയ്യാറുമാണ്.

                          ചിലര്‍ മൈലാഞ്ചി ഡിസൈന്‍ നിടയില്‍ ഭര്‍ത്താവിന്റെ പേരും അവ്യക്തമായി വരച്ചു ചേര്‍ക്കും.സ്വകാര്യ നിമിഷങ്ങളില്‍ ഭര്‍ത്താവിനോട് പേര് കണ്ടുപിടിക്കാന്‍ പറഞ്ഞു കൊണ്ടുള്ള നേരമ്പോക്കിന് വേണ്ടിയാണു എങ്ങനെ ചെയ്യുന്നത്.

                         മൈലാഞ്ചി കല്യാണത്തിന് പ്രചാരം കുറഞ്ഞ സംസ്ഥാനമാണ് കേരളം.മറ്റു സംസ്ഥാനങ്ങളില്‍ വളരെ ആഘോഷ പൂര്‍വമായിട്ടാണ് ഈ ചടങ്ങ് നടത്തുന്നത്.കുളിച്ചു ഒരുങ്ങി വരുന്ന മണവാട്ടി പെണ്ണിന്റെ മുഖത്തും കയ്യിലും കാലിലുമൊക്കെ അടുത്ത ബന്ധുക്കളായ സ്ത്രീകള്‍ ചേര്‍ന്ന് മഞ്ഞള്‍ തേച്ചു പിടിപ്പിക്കും.പിന്നീടാണ് കയ്യിലും കാലിലുമൊക്കെ മൈലാഞ്ചി ഇടുന്നത്.ചില സംസ്ഥാനങ്ങളില്‍ ആദ്യം മൈലാഞ്ചി ഇടേണ്ട കടമ അമ്മയുടെതാണ്.ചില ഇടങ്ങളില്‍ വരന്റെ പെങ്ങള്‍ (നാത്തൂന്‍) ആണ് അന്ന് അവിടെയെത്തി ആദ്യം മൈലാഞ്ചി ഇടേണ്ടത്.

                             കാമസൂത്രത്തില്‍ സ്ത്രീയുടെ അറുപത്തി നാലാമത്തെ കലാചാതുരി ആയിട്ടാണ് മൈലാഞ്ചി ഇടുന്നതിനെ വാല്‍സ്യയന മഹര്‍ഷി വിസേഷിപ്പിചിരിക്കുന്നത്.ഭര്‍ത്താവിനോടുള്ള സ്നേഹത്തിന്റെ തീവ്രത സാക്ഷ്യപ്പെടുതുന്നതാണ് മൈലാഞ്ചി കൈ.കന്യകയില്‍ നിന്നും ഭാര്യ ആകാന്‍ പോകുന്നതിലെ സ്വകാര്യ സ്വപ്നങ്ങളുടെ പ്രതിഫലന മാണത്രേ ഉള്ളം കയ്യിലെ മൈലാഞ്ചി കലകളില്‍ വിരിയുന്നത്.


http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9089176&programId=7940957&channelId=-1073751665&BV_ID=@@@&tabId=8