Wednesday, April 6, 2011

secret of kaajal

കണ്ണിനഴക് കണ്മഷി




 സംഖുപുഷ്പം കണ്ണെഴുതിയപ്പോഴാണ് ദുഷ്യന്തനു സകുന്തളയെ ഓര്‍മ വന്നതെന്ന് പണ്ട് കവി പാടി...വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും സ്ത്രീ വര്‍ണനയില്‍ നിറഞ്ഞു നില്‍ക്കുന്നത് എന്നും കരിം കൂവള കണ്ണുകളും വിടര്‍ന്ന പീലികണ്ണ്കളും വാലിട്ടെഴുതിയ മാന്‍പേട കണ്ണും ഒക്കെയാണ്.ആ കണ്ണിനു അഴക്‌ കൂടണംമെന്ഗില്‍ ചെറു വിരലില്‍ കണ്മഷി പുരട്ടി വാലിട്ടെഴുതുകയും വേണം.


                                          
                                ജനിച്ചു ഇരുപത്തെട്ടാം ദിവസം മുതല്‍ നമ്മള്‍ ഉപയോഗിക്കുന്ന ആദ്യത്തെ സൌന്ദര്യ വര്‍ദ്ധക വസ്തുവെന്ന ഖ്യാതിയും കണ്മഷിക്ക് തന്നെ.ആണ്‍ പെണ്‍ ഭേദമെന്യേ എല്ലാവരും ഉപയോഗിക്കുന്നതാണിത്.കുഞ്ഞുങ്ങളെ കണ്മഷി കൊണ്ട് പൊട്ടു തൊടുവിക്കുന്നതിലും ചില പ്രത്യേകതകള്‍ ഉണ്ട്.സാധാരണ പൊട്ടു തൊടുന്ന സ്ഥാനത്തു നിന്നും നീക്കി ഇടതു പുരികം തുടങ്ങുന്നതിനു തൊട്ടു മുകളില്‍ ആയാണ് കണ്മഷി കൊണ്ട് വട്ടത്തില്‍ പൊട്ടു തൊടുന്നത്.ദൃഷ്ടി ദോഷം നീങ്ങാനാണ് ഇങ്ങനെ ചെയ്യുന്നത്.കവിളില്‍ ബ്യൂട്ടി  കുത്തുന്നതും കഴുത്തിന്റെ പിടലിയില്‍ പൊട്ടു കുത്തുന്നതും ഒക്കെ കുഞ്ഞുങ്ങള്‍ക്ക്‌ മീതെ കണ്ണ് പറ്റാതിരിക്കാന്‍ വേണ്ടിയാണ്.പ്രായം ഏറിയ ചില സുന്ദരി കൊതകളും ചെറുതായി കവിളില്‍ ബ്യൂട്ടി കുത്തുന്നതിന്റെ രഹസ്യവും ഇതു തന്നെ.

                          വെറും ഒരഴകിനു  മാത്രമായല്ല കണ്ണെഴുതുന്നത്.സൂര്യ പ്രകാശം നേരിട്ട് കണ്ണില്‍ തട്ടുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്കു ആശ്വാസം നല്‍കാന്‍ കണ്മഷിക്ക്   കഴിയും .അതുപോലെ  കണ്ണില്‍ തട്ടുന്ന  പൊടി പടലങ്ങളെ  നിര്‍വീര്യം ആക്കാനുള്ള കഴിവും കന്മാഷിക്കുണ്ട് .വെറുതെയല്ല  ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ വരെ എന്ന് കണ്മഷിയും സുറുമയും ഒക്കെ ഉപയോഗിക്കുന്നത്.

         രാസ വസ്തുക്കള്‍ ലവലേശം ചെര്‍ക്കതെയാണ് കണ്മഷി ഉണ്ടാക്കുന്നത്.നല്ല വൃത്തിയുള്ള വെളുത്തതും നേര്തതുമായ കോട്ടന്‍ തുണി നാലിഞ്ചു വലുപ്പത്തില്‍ ചതുരത്തില്‍ കീറി എടുത്തത്‌,ചന്ദനം അരച്ച് ചാലിച്ചതില്‍ മുക്കി എടുക്കണം.ഈ തുണി പകല്‍ സമയം സൂര്യന്റെ നിഴലില്‍ ഇട്ടു ഉണക്കി എടുക്കണം.സൂര്യന്‍ അസ്തമിച്ചതിനു ശേഷം ഈ തുണി തിരിയായി തെറുത്തു മണ്‍  വിളക്കില്‍ (ചിരാതില്‍) ആവണക്കിന്‍ എണ്ണ ഒഴിച്ച് കത്തിക്കണം.തിരിയുടെ കരിയും പുകയും പറ്റിപ്പിടിക്കാന്‍ പാകത്തില്‍ ചെറിയ ഓട്ടു പാത്രം മണ്‍ വിളക്കിനോട്    ചേര്‍ത്ത് വക്കണം.തിരി കത്താനുള്ള വായു സഞ്ചാരം വിളക്കിലേക്ക് ഏല്‍ക്കാന്‍ പാകത്തിന് ആയിരിക്കണം പാത്രം വെക്കേണ്ടത്.ഒരു രാത്രി മുഴുവന്‍ ഇപ്രകാരം ചെയ്യണം.പിറ്റേന്ന് രാവിലെ ശുദ്ധമായ നെയ്യ് അല്ലെങ്ങില്‍ ആവണക്കിന്‍ എണ്ണ ഒന്നോ രണ്ടോ തുള്ളി പാത്രത്തില്‍ പറ്റിപ്പിടിച്ച കരിയില്‍ ചാലിചെടുതാണ് കണ്മഷി ഉണ്ടാക്കുന്നത്.
                                        

                        പ്രകൃതി ദത്തമായ രീതിയില്‍ ഉണ്ടാക്കുന്ന ഈ കണ്മഷി ഉണങ്ങിയ പാത്രത്തില്‍ ഇട്ടു എത്ര കാലം വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാം.ഇങ്ങനെ ഉണ്ടാക്കുന്ന കണ്മഷി കൊണ്ടെഴുതിയ കണ്ണിന്റെ ഭംഗി ഐ ലയിനറും മസ്കാരയും വാരി തേച്ചാല്‍ കിട്ടുമോ?






http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamProgramView.do?channelId=-1073751665&programId=7940952&tabId=8&contentType=EDITORIAL&BV_ID=@@@
                                                                                  
                                                                                          

No comments:

Post a Comment