Sunday, April 10, 2011

Importance of mehendhi

                            മണവാട്ടി  പെണ്ണിന്  മൈലാഞ്ചി കൈ 

                                     കല്യാണ ദിവസം നമ്ര സിരസ്കയായി   മുതിര്‍ന്നവര്‍  പറയുന്നത്  മാത്രം  അനുസരിച്ച്  നീങ്ങുന്ന  മണവാട്ടി പെണ്ണിന് ആട്ടവും  പാട്ടുമായി  അടിച്ചു  പൊളിക്കാന്‍  കിട്ടുന്ന  സമയമാണ്  കല്യാണ  തലേന്നിലെ  മൈലാഞ്ചി കല്യാണം.അടുത്ത  കുടുംബക്കാരും  കൂട്ടുകാരും മാത്രം  ഒത്തു  ചേരുന്ന  ചടങ്ങില്‍  അവളുടെ കയ്യില്‍ മൈലാഞ്ചിച്ചാര്‍ നിറയും,പലരുടെയും കൈകളിലൂടെ പല രൂപങ്ങളില്‍.

                              ആദ്യ കാലത്തൊക്കെ ഹിന്ദു കുടുംബങ്ങളില്‍ പ്രത്യേകിച്ച് നമ്പൂതിരി,ബ്രാഹ്മണ കല്യാണ വീടുകളില്‍ ഏഴു തിരിയിട്ട നിലവിളക്കിനു മുന്നിലിരിക്കുന്ന മണവാട്ടി പെണ്ണിന്റെ ഉള്ളം കയ്യില്‍ , വെറ്റിലയില്‍ വച്ചിരിക്കുന്ന മൈലാഞ്ചി അരച്ചത്‌ അമ്മായിമാരും,ചെറിയമ്മമാരും,വല്യമ്മമാരും ഒക്കെ ഓരോ ചെറിയ വട്ടങ്ങളായി ഇട്ടു കൊടുക്കലായിരുന്നു പതിവ്.

                               മുസ്ലിം വീടുകളില്‍ ആണെങ്ങില്‍ പ്രത്യേക മൈലാഞ്ചി പാട്ടിന്റെ അകമ്പടിയോടെയാണ് മൈലാഞ്ചിയിടല്‍.തുടര്‍ന്ന് ഒപ്പന കളിയും ഉണ്ടാകും.
"മൈലാഞ്ചി പെണ്ണെ മരുമകള്‍ വന്നാട്ടെ
മണിയറക്കുള്ളില്‍ നാണിച്ചിരിക്കും
നിന്‍ മുഖം കണ്ടോട്ടെ"
എന്നീ  പാട്ടുകള്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരിക്കും മൈലാഞ്ചിയിടല്‍.മൈലഞ്ചിയിടലിനു എന്ന് പ്രാധാന്യം കൂടിയെങ്ങിലും ചടങ്ങുകല്‍ക്കൊന്നും പ്രസക്തിയില്ലാതായി.പ്രൊഫഷണല്‍ ഡിസൈന്‍ വര്‍ക്കെഴ്സോ  കൂട്ടുകാരികളോ ഒക്കെയാണ് ഇന്ന് മൈലഞ്ചിയിടലിന്റെ കാര്യക്കാര്‍.ഇവര്‍ക്ക് വെട്ടിലയിലെ മൈലാഞ്ചി ഈര്‍ക്കില്‍ കൊണ്ട് തോണ്ടിയെടുത് ഇടേണ്ട ബുദ്ധിമുട്ടൊന്നും അറിയേണ്ടതില്ല.മൈലാഞ്ചിപ്പൊടി പാക്കെട്ടിലും മൈലാഞ്ചി പേസ്റ്റ് ടുബിലും ഇന്ന് വിപണിയില്‍ സജീവം.മൈലാഞ്ചി ഡിസൈന്‍ കള്‍ നിറഞ്ഞ ബുക്കുകളും ഇന്ന് ലഭ്യമാണ്.

                                രാജസ്ഥാനി മെഹന്തി,അറബിക് മെഹന്തി,ടാ റ്റൂ മെഹന്തി,ക്രിസ്ടല്‍ മെഹന്തി എന്നിവയാണ് ഇന്ന് പ്രചാരമേറിയ ടെസ്യനുകള്‍.സാധാരണ എല്ലാവരും ഇടുന്നത് മയില്‍,സംഖ്,പൂക്കള്‍,ചക്രം,നക്ഷത്രം തുടങ്ങിയ ടെസിഗ്നുകള്‍ ആണ്.പ്ലാസ്ടിക്കിന്റെ വിവിധ ഡിസൈന്‍ മൈലാഞ്ചി അച്ചുകള്‍ കയ്യില്‍ നിവര്‍ത്തി വച്ച് അതിനു മേലെ മൈലാഞ്ചി പേസ്റ്റ് തേച്ചു പിടിപ്പിച്ചാല്‍ വളരെ എളുപ്പത്തില്‍ മനോഹരമായ ടെസിഗ്നുകള്‍ കൈവെള്ളയില്‍ പതിയും.ഗ്ലിട്ടരുകള്‍ നിറഞ്ഞ മൈലാഞ്ചി പേസ്റ്റും മൈലാഞ്ചി കറയില്‍ സ്ടോനുകള്‍ ഒട്ടിക്കുന്നതു മൊക്കെയാണ് ഇന്നത്തെ ഫാഷന്‍.

                              മണവാട്ടി പെണ്ണിന്റെ മൈലാഞ്ചിയുടെ നിറം കടുത് വരുംതോറും ഭര്‍ത്താവിനും അമ്മയിയമ്മക്കും സ്നേഹം കൂടും എന്നതാണ് ഭാരതീയ വിശ്വാസം.അതിനു വേണ്ടിയാണല്ലോ മൈലഞ്ചിക്കൂട്ടില്‍ ചെറു നാരങ്ങാ നീര്,കാപ്പിപൊടി,സ്ട്രോങ്ങ്‌ കട്ടന്‍ ചായ,പഞ്ചസാര,പുളി,മഞ്ഞള്‍പ്പൊടി തുടങ്ങിയ ഏതെങ്കിലും  സൂത്രങ്ങള്‍ ചേര്‍ക്കുന്നത്.മൈലാഞ്ചിയുടെ നിറം കടുപ്പിക്കുന്നതിനാണ് ഈ വേലകള്‍ ചെയ്യുന്നത്.

                         മൈലാഞ്ചി കറ പോകുന്നത് വരെ ഭര്‍തൃ വീട്ടില്‍ പണിയൊന്നും ചെയ്യേണ്ടതില്ലെന്നാണ് ഉത്തരേന്ത്യക്കാരുടെ വിശ്വാസം.അതുകൊണ്ട് തന്നെ കടും നിറത്തിനുള്ള സൂത്രങ്ങള്‍ ഒക്കെ ചേര്‍ത് മണിക്കൂറുകളോളം മൈലാഞ്ചിക്കൂട്ട് കയ്യില്‍ തേച്ചിരിക്കാന്‍ മണവാട്ടിമാര്‍  തയ്യാറുമാണ്.

                          ചിലര്‍ മൈലാഞ്ചി ഡിസൈന്‍ നിടയില്‍ ഭര്‍ത്താവിന്റെ പേരും അവ്യക്തമായി വരച്ചു ചേര്‍ക്കും.സ്വകാര്യ നിമിഷങ്ങളില്‍ ഭര്‍ത്താവിനോട് പേര് കണ്ടുപിടിക്കാന്‍ പറഞ്ഞു കൊണ്ടുള്ള നേരമ്പോക്കിന് വേണ്ടിയാണു എങ്ങനെ ചെയ്യുന്നത്.

                         മൈലാഞ്ചി കല്യാണത്തിന് പ്രചാരം കുറഞ്ഞ സംസ്ഥാനമാണ് കേരളം.മറ്റു സംസ്ഥാനങ്ങളില്‍ വളരെ ആഘോഷ പൂര്‍വമായിട്ടാണ് ഈ ചടങ്ങ് നടത്തുന്നത്.കുളിച്ചു ഒരുങ്ങി വരുന്ന മണവാട്ടി പെണ്ണിന്റെ മുഖത്തും കയ്യിലും കാലിലുമൊക്കെ അടുത്ത ബന്ധുക്കളായ സ്ത്രീകള്‍ ചേര്‍ന്ന് മഞ്ഞള്‍ തേച്ചു പിടിപ്പിക്കും.പിന്നീടാണ് കയ്യിലും കാലിലുമൊക്കെ മൈലാഞ്ചി ഇടുന്നത്.ചില സംസ്ഥാനങ്ങളില്‍ ആദ്യം മൈലാഞ്ചി ഇടേണ്ട കടമ അമ്മയുടെതാണ്.ചില ഇടങ്ങളില്‍ വരന്റെ പെങ്ങള്‍ (നാത്തൂന്‍) ആണ് അന്ന് അവിടെയെത്തി ആദ്യം മൈലാഞ്ചി ഇടേണ്ടത്.

                             കാമസൂത്രത്തില്‍ സ്ത്രീയുടെ അറുപത്തി നാലാമത്തെ കലാചാതുരി ആയിട്ടാണ് മൈലാഞ്ചി ഇടുന്നതിനെ വാല്‍സ്യയന മഹര്‍ഷി വിസേഷിപ്പിചിരിക്കുന്നത്.ഭര്‍ത്താവിനോടുള്ള സ്നേഹത്തിന്റെ തീവ്രത സാക്ഷ്യപ്പെടുതുന്നതാണ് മൈലാഞ്ചി കൈ.കന്യകയില്‍ നിന്നും ഭാര്യ ആകാന്‍ പോകുന്നതിലെ സ്വകാര്യ സ്വപ്നങ്ങളുടെ പ്രതിഫലന മാണത്രേ ഉള്ളം കയ്യിലെ മൈലാഞ്ചി കലകളില്‍ വിരിയുന്നത്.






http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9089176&programId=7940957&channelId=-1073751665&BV_ID=@@@&tabId=8


No comments:

Post a Comment