Saturday, April 2, 2011

valentine's day gift (advetorial)

പ്രണയത്തിന്‍റെ സമ്മാനം 

"നീയും ഞാനും നമ്മുടെ മോഹവും   
കൈമാറാത്ത വികാരമുണ്ടോ..." 
                    

                       എനിക്കും നിനക്കും ഇടയിലെ വികാരങ്ങള്‍ കൈമാറാന്‍ ,പങ്കിട്ട വികാരങ്ങളുടെ ഓര്‍മ്മകള്‍ പുതുക്കാന്‍ ,പ്രണയാതുരമായ മനസ്സിന്‍റെ ഉഷ്മളത പകര്‍ന്നു നല്‍കാന്‍ ,ഇനിയും പറയാത്ത പ്രണയത്തിന്‍റെ തുടിപ്പുകള്‍ തുറന്നുകാട്ടാന്‍ വീണ്ടും ഒരു പ്രണയദിനം , 'വലെന്റിനെസ് ഡേ ".

                      തന്‍റെ പ്രണയ തീവ്രത വെളിപ്പെടുത്താനും അവന്‍ / അവള്‍ തനിക് എത്ര മാത്രം പ്രിയപ്പെട്ടതാണെന്ന് അറിയിക്കനകുന്നതും പ്രണയ സമ്മാനങ്ങളിലൂടെ തന്നെ എന്നതില്‍ സംസയമില്ല.'ഇനിയെന്തു നല്‍കണം ഞാന്‍...' എന്ന് ഒരാഴ്ചക്ക് മുന്‍പേ കമിതാക്കള്‍ ചിന്തിച്ചു തുടങ്ങും.പ്രണയ ദിനം കമിതാക്കള്‍ മാത്രമല്ല ആഘോഷിക്കുന്നത്.ഭാര്യാ ഭര്‍ത്താക്കന്മാരും , പ്രതിശ്രുത ദമ്പതിമാരും , കൂട്ടുകാരും എല്ലാം ഓര്‍ത്തു വയ്ക്കുന്ന ഒരു ദിനം കൂടിയാണ് ഫെബ്രുവരി 14 .

                          ഇഷ്ടപ്പെട്ടയാള്‍ക്ക് ഗിഫ്റ്റ് തിരഞ്ഞെടുക്കുക എപ്പോഴും പ്രയാസമേറിയ  കാര്യമാണ്.'എന്ത് നല്കിയാലാണ് മതിയാവുക എന്നാണ് എല്ലാവരും ചിന്തിക്കുന്നത്'.ആദ്യമേ പ്ലാന്‍ ചെയ്തിട്ട്  വേണം ഗിഫ്റ്റ് വാങ്ങാന്‍.അല്ലാതെ ഷോപ്പില്‍ ചെന്ന് എന്തെങ്ങിലും ഒന്ന് വാങ്ങിയാല്‍ മതിയോ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക്.

                         വലെന്റയിന്‍സ് ഡേ ഗിഫ്റ്റ് കൈമാറല്‍ ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് കമിതാക്കളുടെ ഇടയിലാണ്.പെണ്‍കുട്ടികള്‍ ഒരുപാട് പ്രതീക്ഷിക്കും, ഇഷ്ടപ്പെട്ടയാളില്‍ നിന്നും പ്രണയ സമ്മാനം ലഭിക്കാന്‍.അതെ കുറിച്ച് അവര്‍ സ്വപ്‌നങ്ങള്‍ നെയ്യും.ചിലര്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് മുന്‍പേ ചെറിയ ഒരു ക്ലൂ തന്നെന്നിരിക്കും.'എന്റെയടുത്ത് ടെഡി ബെയെര്‍സിന്റെ ഒരുപാട് കളക്ഷന്‍ ഉണ്ട്', 'യെല്ലോ കളര്‍ ചുരിദാര്‍ എനിക്ക് മാച്ച് ചെയ്യുമോ?' എന്നൊക്കെ.എങ്ങനെ പറയുന്നതിന്റെ ധ്വനി എന്താന്നെന്നു കാമുകന് മനസിലാക്കാന്‍ കഴിഞ്ഞാല്‍ അവള്‍ ഹാപ്പിയായി. പ്രതീക്ഷിചിരുന്നിട്ടു ഒരു ചെറിയ സമ്മാനം പോലും കിട്ടാതായാല്‍ പിന്നെ നോക്കണ്ട!

                           പ്രണയിനിയുടെ ഇഷ്ടം അറിഞ്ഞു വേണം ഗിഫ്റ്റ് നല്‍കാന്‍.യേത് പ്രായത്തിലുള്ള ഏതൊരാളും ഇഷ്ടപ്പെടുന്ന ഒന്നാണ് നല്ല പനിനീര്‍ പൂക്കള്‍.കടും ചുവപ്പ് നിറത്തിലുള്ള ഒരു കുടന്ന പനിനീര്‍ പൂക്കളെക്കള്‍ പ്രണയ തീവ്രത പ്രകടമാക്കുന്ന മറ്റൊരു സമ്മാനമില്ല.നല്ല പ്രണയ വാചകങ്ങള്‍ നിറഞ്ഞ കാര്‍ഡുകള്‍,ഹാന്‍ഡ്‌ ബാഗുകള്‍,ടെഡി ബെയെര്‍സ്,കാര്‍ട്ടൂണ്‍ കാരക്ടര്‍ ടോയ്സ്,ബ്രസ്ലെറ്റ്,ചോകലെട്ട്,കേക്ക് ഇതെല്ലാം പ്രണയിനിക്ക് നല്‍കാന്‍ പറ്റിയ സമ്മാനങ്ങള്‍ തന്നെ. വായനാ ശീലം ഉള്ളവര്‍ക്കാനെങ്ങില്‍ റൊമാന്റിക്‌ നോവെല്‍സ്, പ്രണയ കവിതകള്‍,ആത്മാവിനെ തൊട്ടുണര്‍ത്തുന്ന പ്രണയ ഗാനങ്ങള്‍ നിറഞ്ഞ ആല്ബംസ്. ചിത്രം വരയ്ക്കുന്ന കാമുകനനെങ്ങില്‍ അവളുടെ ഒരു ചിത്രം വരച്ചു നല്‍കാം.കവിയാനെങ്ങില്‍ അവളെക്കുറിച്ച് നാലുവരിക്കവിത. പൈസ കൊടുത്തു വാങ്ങുന്ന റെഡി മെയിഡ് സമ്മാനം ഗലെക്കാള്‍ പ്രണയ തീവ്രത സാക്ഷ്യ പെടുത്താന്‍ ഇത്തരം ഗിഫ്ടുകള്‍ക്കാകും.

                         പ്രതിശ്രുത വധുവിനുള്ള ഗിഫ്റ്റ് ആണെങ്ങില്‍ നല്ല ഫാന്‍സി ടൈപ്പ് റിസ്റ്റ് വാച്,കമ്മലുകള്‍,ബ്രസ്ലെറ്റ്,പേര്‍ഫ്യും,മേക് അപ്പ്‌ കിറ്റ്‌ എന്നിവയൊക്കെ നല്‍കാം.എപ്പോഴെങ്ങിലും ഒന്നുചേര്‍ന്ന് എടുത്തിട്ടുള്ള ഫോട്ടോ ഫ്രെയിം ചെയ്തോ,അല്ലെങ്ങില്‍ തന്‍റെ മാത്രം ഫോട്ടോ എലഗന്റ്റ് ലുക്ക് ഉള്ള ഫോട്ടോ ഫ്രാമില്‍ വച്ചോ നല്‍കാം.അവള്‍ക്കു സല്ലപിക്കാന്‍ സ്വപ്നം കാണാന്‍ വേറെ എന്ത് വേണം.

                         ഭാര്യക്ക്‌ നല്‍കുന്ന ഗിഫ്റ്റ് അല്പം വിലകൂടിയത് ആകാം.പ്രമുഖ ജെവേല്ലരികള്‍ വലന്റിന്‍സ് ഡേ സ്പെഷ്യല്‍ കളക്ഷന്‍ വരെ ഒരുക്കിയിട്ടുണ്ട്.സ്വര്‍ണം,വെള്ളി,ദയമോണ്ട് എന്നിവയില്‍ തീര്‍ത്ത ഹേര്‍ട്ട് ഷേപ്പ് ലോക്കട്ടുകള്‍,മോതിരങ്ങള്‍, കൈ ചയിനുകള്‍ എന്നിവ 600 രൂപ മുതല്‍ ലഭ്യമാണ്.
ഭാര്യയുടെ ഇഷ്ടത്തിന് അനുയോജ്യമായ സാരി, ചുരിദാര്‍,നൈറ്റ്‌ ഡ്രസ്സ്‌ അങ്ങനെ എന്തുമാകാം സമ്മാനം.ഭാര്യ ജോലിക്കാരിയനെങ്ങില്‍ ഹാന്‍ഡ്‌ ബാഗ്‌,ഓര്‍ഗനിസിംഗ് ഡയറി,ലെട്ടെസ്റ്റ്  മൊബൈല്‍ ഫോണ്‍ അങ്ങനെ ദൈനംദിനം പ്രയോജനകരമായ എന്തും നല്‍കാം.ആധുനികവും ആഡംബര പൂര്‍ണമായതുമായ ജീവിതം നയിക്കുന്നവര്‍ ആണെങ്ങില്‍ ഭാര്യക്ക്‌ സുന്ദരി ആകാന്‍ ആ ദിവസം ബ്യൂടി പാര്‍ലര്‍ ബുക്ക്‌ ചെയ്തു നല്‍കിയാല്‍ തീര്‍ത്തും അത് ഒരു സര്‍പ്രൈസ് ഗിഫ്റ്റ് ആയിരിക്കും.

                           മനസ്സിന്‍റെ അടുപ്പം കൂടുംതോറും ഗിഫ്റ്റ് തിരഞ്ഞെടുക്കല്‍ ഏറെ കഷ്ടം തന്നെ.കാമുകന് നല്‍കേണ്ട ഗിഫ്റിനെ കുറിച്ച് കൂട്ടുകാരികളുമായുള്ള നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമേ അവള്‍ക്കു തീരുമാനിക്കാനാകൂ.സ്വന്തമായി ഉണ്ടാക്കിയ സമ്മാനങ്ങളാണ് ഇപ്പോഴും സമ്മാനിക്കാന്‍ നല്ലത്.കാരണം കടയില്‍ പോയി വാങ്ങിക്കുക എന്നത് മിനിട്ടുകള്‍ ക്കുള്ളില്‍ കഴിയുന്ന കാര്യമാണ്.എന്നാല്‍ സ്വയം ഒന്ന് നിര്‍മിക്കുമ്പോള്‍ ആ സമയം മുഴുവന്‍ അത് നല്‍കേണ്ട ആളിനെ കുറിച്ചും ആ നിമിഷത്തെകുരിച്ചും ആയിരിക്കും ചിന്ത.അത് ഏറ്റവും ഭംഗി ഉള്ളതാക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും.തുന്നി ഉണ്ടാക്കിയ മഫ്ലര്‍,കര്‍ചീഫ്‌,പെയിന്റിംഗ്,സ്വന്തം കവിത ഇതെല്ലാം പ്രണയ തീവ്രത ഏറിയ സമ്മാനങ്ങള്‍ തന്നെ.ബോഡി സ്പ്രേ,പെന്‍,ബ്രസിലെറ്റ്,കാര്‍ഡ്സ്,ഒര്‍ഗനിസര്‍,ഡയറി,സ്വീട്സ് താല്പര്യം അനുസരിച്ച് ബുക്സ്,മ്യൂസിക്‌ സി ഡി എന്നിവയും നല്‍കാം.

                                  പുരുഷന്മാര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സമ്മാനം ഫ്രഷ്‌ ഫ്ലവേര്‍സ് ആണ് എന്നാണ് വിവിധ സര്‍വ്വേ കണ്ടെത്തലുകള്‍.പ്രതിശ്രുത വരന് നല്‍കുന്ന ഗിഫ്റില്‍ അവനു ഏറെ ഇഷ്ടമുള്ള നിറത്തിലും സ്റ്റൈല്‍ ലിലുമുള്ള ഷര്‍ട്ട്,റിസ്റ്റ് വാച്,പേര്‍ ഫ്യും,സ്വീട്സ് എന്നിവ ഉള്‍പ്പെടുത്താം.

                                 ഭര്‍ത്താവിനോട് ഉള്ള സ്നേഹവും വിശ്വാസവും വികാരങ്ങളും കുറേക്കൂടി ഊട്ടി ഉറപ്പിക്കുന്ന തരത്തിലുള്ള സമ്മാനങ്ങളാണ് ഭാര്യ നല്‍കേണ്ടത്.ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവും സ്വീട്സും നല്‍കികൊണ്ട് പ്രണയ ദിനം തുടങ്ങാമല്ലോ.അകലെ ആണെങ്ങില്‍ ഒരു ഫോണ്‍ കാളിലൂടെ അദ്ദേഹത്തെ വിളിച്ചു ഉണര്‍ത്തി ആശംസകള്‍ നേരാം.ഗിഫ്റ്റ് കൊടുക്കുന്ന ആളിന്റെതല്ല വാങ്ങുന്ന ആളിന്റെ താല്പര്യമാണ് പരിഗണിക്കേണ്ടത്.ഷര്‍ട്ട്,വാച്,പോര്‍ട്ട്‌ ഫോളിയോ ബാഗ്‌,ലാപ്ടോപ് ബാഗ്‌,ബുക്സ്,ഇലക്‌ട്രോണിക് വസ്തുക്കളോട് താല്പര്യം ഉള്ള ആള്‍ ആണെങ്ങില്‍ ഇലക്‌ട്രോണിക് ഷേവര്‍,മസ്സാജേര്‍,ഐ പോഡ്‌,മൊബൈല്‍ ഫോണ്‍ ഇതില്‍ ഏതെങ്കിലും സമ്മാനിക്കാം.

                               പരിശുദ്ധ പ്രണയത്തിന്റെയും മനസിന്റെയും അടയാളം വെള്ള പനിനീര്‍ പൂക്കളാണ്.കൂട്ടുകാര്‍ക്ക് കൈമാറാന്‍ മഞ്ഞ റോസ് ആണെങ്ങില്‍ ഏറ്റവും അടുത്ത കൂട്ടുകാരിക്ക് ഇളം റോസ് പനിനീര്‍ പൂ നല്‍കാം.ഇഷ്ടം പ്രകടിപ്പിക്കാന്‍ ആദ്യമായി ചെല്ലുമ്പോള്‍ കൊടുക്കേണ്ടത് ല്യലാക്ക് റോസ് ആണത്രേ.

                               ദാമ്പത്യ ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും അല്പമൊന്നകന്നു വിശ്രമിക്കാന്‍, പഴയ പ്രണയതാളുകളെ  ഒന്ന് കൂടി മറയ്ക്കാന്‍, യെതെങ്ങിലും ബീച്ചിലോ ഗാര്‍ടനിലോ പങ്ങാളിയുടെ കൈപിടിച്ച് ഒരു സായാഹ്ന സവാരി... മെഴുകുതിരി വെട്ടത്തില്‍ ഇഷ്ടപ്പെട്ട ഹോട്ടലില്‍ ഒരു ഡിന്നര്‍... ഗിഫ്റ്റുകള്‍ കൈമാറാതെ പ്രണയ ദിനം എങ്ങനെയും ആഘോഷിക്കാം.ഈ നിമിഷങ്ങളില്‍ മനസ് മന്ത്രിക്കുന്നത് 'ഇനിയും ഈ ജന്മം ഒന്നുചേരാന്‍ ഒന്നായി പുനര്‍ ജനിക്കണേ എന്നാകും'.


                          
  


                       
  

No comments:

Post a Comment