Thursday, April 28, 2011

Braahmanippattu

         ബ്രാഹ്മണിപ്പാട്ടുകളും വിസ്മ്രിതിയിലേക്ക്



  കേരളീയ ക്ഷേത്ര കലകളില്‍ നിന്നും വേരറ്റു പോകുന്ന ഒരു ഇനമായി കഴിഞ്ഞു ബ്രഹ്മിനിപ്പാട്ട്.സരസ്വതി,ഭദ്ര,ദുര്ഗ,ശ്രീകൃഷ്ണന്‍,ശിവ-പാര്‍വതി, ഗണപതി ദേവകളെ പ്രകീര്ത്തിക്കുന്നവയാണ് ബ്രാഹ്മനിപ്പാട്ടുകള്‍.നമ്പൂതിരിമാരുടെ ആഗമനത്തിനു മുന്‍പ് തന്നെ നില നിന്നിരുന്നതാനത്രേ  ബ്രഹ്മനിപ്പാട്ടുകള്‍.പക്ഷെ,അന്ന് അതിനു അത്ര പ്രാധാന്യം ഉണ്ടായിരുന്നില്ല.പ്രത്യേകിച്ച് ഒരു സംഗീത മധുരിയോ,കൃത്യമായ ഭാഷ രീതിയോ ഇതിനു ഇല്ലായിരുന്നു.മലയാളവും തമിഴും കൂടിയ ഭാഷ ശൈലിയാണ് എതിന്റെത്.കൃത്യമായ അക്ഷരങ്ങളോ അക്കങ്ങളോ ഇതിനില്ല.ഇഷ്ടമുള്ള ഇതു രീതിയിലും പാടാം.ഭക്തി ലഹരി ഒത്തിണങ്ങിയ താളമേളങ്ങള്‍ ഇല്ലാതെ തന്നെ കാവ്യ ഭംഗിയാല്‍ കാതുകള്‍ക്ക് ഇമ്പം ഏകുന്ന ഗാന തല്ലജങ്ങള്‍ ആണ് ഏവ.കൈരളിയുടെ ഈടുവപ്പില്‍ മങ്ങിയും തെളിഞ്ഞും ഇതു കിടക്കുന്നു.
                               പണ്ട് മുതലേ ഉള്ള ചിട്ട അനുസരിച്ച് നംബീസ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് മാത്രം അവകാസപ്പെട്ടതാണ് ബ്രഹ്മനിപ്പാട്ടിന്റെ അവതരണം.ഇതു ഒരു ആചാരമായി തന്നെ ഈ ക്കൂട്ടര്‍ കാണുന്നു.വാമൊഴിയായി നിലനിന്നിരുന്ന ബ്രഹ്മനിപ്പാട്ടിന്റെ കര്‍ത്താവു മഹിഷ മംഗലത്ത് നമ്പൂതിരി ആണെന്ന് കരുതപ്പെടുന്നു.കാര്യാ സാദ്യതിനും നെടു മംഗല്യത്തിനും സന്തതി സൌഭാഗ്യതിനും വേണ്ടി പരമ്പരാഗതമായി നടത്തി പോന്നിരുന്ന വഴിപാടാണ് ബ്രാഹ്മണിപ്പാട്ട്.ക്ഷേത്രങ്ങളിലാണ് ഇതു നടത്തുന്നത്.ഓരോരോ ക്ഷേത്രങ്ങളിലെയും പ്രതിഷ്ടയെ ആസ്പധമാക്കിയാണ് ഇതു പാടുന്നത്.സന്താന സൌഭാഗ്യത്തിനായി ശ്രീകൃഷ്ണ അവതാരമോ ശ്രീരാമ അവതാരമോ പാടുന്നു.

                                ശ്രീകൃഷ്ണ അവതാരത്തില്‍ കൃഷ്ണന്റെ ജനനവും യസോധ കൃഷ്ണനെ അണിയിച് ഒരുക്കുന്നത് മാണ് പാടുന്നത്.പാര്‍വതി സ്വയംവരത്തിനായി ശ്രീ പരമേശ്വരന്‍ കൈലാസത്തില്‍ നിന്നും പോകുന്നത് തുടങ്ങി എല്ലാ വിവാഹ ചടങ്ങുകളും ശ്രീ പാര്‍വതി സ്വയംവരത്തില്‍ ചൊല്ലുന്നു.ഇതേ ചടങ്ങുകള്‍ തന്നെ ആണത്രേ നമ്പൂതിരി - നംബീസ കുടുംബങ്ങളിലും നില നില്‍ക്കുന്നത്.നെടു മങ്ങല്യത്തിനായി ശ്രീ പാര്‍വതി സ്വയംവരവും,വിദ്യ ഗുണത്തിനായി ശ്രീ മഹാ സരസ്വതി കീര്‍ത്തനവും ചൊല്ലുന്നു.ഏത് ബ്രാഹ്മണി പ്പാട്ട് തുടങ്ങുമ്പോഴും മഹാ ഗണപതിയെ സ്തുതിച്ചു കൊണ്ടാണ് തുടങ്ങുന്നത്.

                                 മീന മാസത്തിലെ പൂരം നാളില്‍  മണ്ഡപത്തില്‍ പാട്ട്,വൃശ്ചികത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ പോന്ഗൂരഡി പാട്ട്,കൂടാതെ പെന്കൊടപ്പട്ടു, തിരുവോനപ്പട്ടു,ഉത്രം പാട്ട് തുടങ്ങിയ ബ്രഹ്മനിപ്പാട്ടുകളും ഉണ്ട്.കറുക പറിച്ചു തല മുടിയില്‍ വക്കുമ്പോള്‍ ചെയ്യേണ്ട പ്പാട്ട് കറുകപ്പാട്ട് എന്നറിയപ്പെടുന്നു.കുട്ടികളുടെ പിറന്നാളിന് ചൊല്ലുവാന്‍ പ്രത്യേകം പാട്ടുകളും ഉണ്ട്.ഭദ്രകാളിയുടെ ധാരിക വധവും ദുര്ഗ മഹിഷാസുരനെ വധിക്കുന്നത് മെല്ലാം  ബ്രഹ്മനിപ്പാട്ടുകള്‍ വര്‍ണ്ണിക്കുന്നു.

                              സാമവേദം പോലെ നീട്ടി ചൊല്ലേണ്ടതാണ് ബ്രഹ്മനിപ്പട്ടുകള്‍.ഒത്തിന്റെ യീണത്തെ ആസ്പധമാക്കിയാണ് എന്ന് നിലനില്‍ക്കുന്ന (ചിലയിടതെങ്ങിലും) ബ്രഹ്മനിപ്പാട്ടിന്റെ അവതരണ രീതി.ബ്രാഹ്മനാധി ഗ്രിഹങ്ങളില്‍ വിവാഹ അവസരത്തിലും ഈ പാട്ടുകള്‍ പാടുന്നു. മധ്യ കേരളത്തില്‍ ആണ് ബ്രഹ്മനിപ്പാട്ടുകള്‍ കൂടുതലായും നില നില്‍ക്കുന്നത്.ബ്രഹ്മനിപ്പട്ടു പാടുന്ന സ്ത്രീകള്‍ 'പുഷ്പ്പിനികള്‍'എന്നാണ് അറിയപ്പെടുന്നത്.ഇവരെ ബ്രാഹ്മനിയമ്മ' എന്ന് വിളിക്കുന്നു.
                               നംബീസ കുടുംബങ്ങളില്‍ പരമ്പരാഗതമായി കൈമാറുന്നതാണ് ബ്രഹ്മനിപ്പാട്ടുകളും ബ്രാഹ്മനിയമ്മ എന്നാ സ്ഥാനപ്പേരും.കുടുംബത്തിലെ മൂത്ത മകന്റെ ഭാര്യക്കാന് ഇതിനുള്ള അവകാശം.അവരുടെ കാലം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യക്ക്‌ ഈ സ്ഥാനം കൈമാറും.സഹോദരങ്ങള്‍ ഇല്ലെങ്ങില്‍ തന്റെ മകള്‍ക്ക് ആ സ്ഥാനം നല്‍കും.വിവാഹം കഴിഞ്ഞു എത്തുന്ന നാള്‍ മുതല്‍ അവര്‍ ബ്രഹ്മനിപ്പാട്ടുകളും പാടി പഠിക്കും.















http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9088976&programId=7940953&channelId=-1073751665&BV_ID=@@@&tabId=8


No comments:

Post a Comment