Thursday, April 28, 2011

Trissur Pooram

പൂരങ്ങളുടെ പൂരം തൃശ്ശൂര്‍ പൂരം 


                              പൂരങ്ങളുടെ പൂരത്തിന് ഒരുക്കമായി...കഴിഞ്ഞ മേടതിന്റെ പൂര പിറ്റേന്ന്  ഉപചാരം ചൊല്ലിപ്പിരിഞ്ഞ ഭഗവതിമാര്‍ പുന സമഗമാതിനായി മെയ്‌ 12 നു ത്രിശൂര്‍ തേക്കിന്‍കാട്‌ മൈതാനത്ത് ഒത്തുചേരും.പൂരക്കമ്പക്കാരുടെ വര്ഷം നീണ്ട കാത്തിരിപ്പിനും സമപനമാകുന്നു.പൂരത്തിന്റെ എക്സിബിഷന്‍ ആരംഭിച്ചു .ഒരുക്കങ്ങള്‍ തുടങ്ങി. കാലം തെറ്റി പെയ്യുന്ന കാലാവസ്ഥയെ തടുക്കാന്‍ വടക്കുംനാഥന്  നെയ്യഭിഷേകവും ഇരിഞ്ഞാലക്കുട കൂടല്‍ മാണിക്യത്തിലേക്ക് താമരമാല വഴിപാടും ഭക്തര്‍ നേര്‍ന്നു കഴിഞ്ഞു.പിന്നെ പൂര പ്രേമികളുടെ പ്രാര്‍ഥനയും.

                               ആരോഹണ അവരോഹണ ക്രമത്തിലൂടെ ലക്ഷങ്ങളെ ഹരം കൊള്ളിച്ചു അവസാന നിരവൃതിയിലെക്ക് എത്തിക്കാന്‍ കെല്‍പ്പുള്ള മേലക്കൊഴുപ്പ്,ഒരിക്കല്‍ പാങ്ങ് ചേര്‍ന്നാല്‍ വീണ്ടും വീണ്ടും കാന്തിക സക്തിയോടെ ഏവരെയും ആകര്‍ഷിക്കുന്ന ഇലഞ്ഞിത്തറ മേളം, വടക്കും തെക്കും അഭിമുഖമായി നില്‍ക്കുന്ന ഗജവീരന്മാരുടെ രാജപ്രഭ ,ആനച്ചന്ദത്തിനു മേലെ ഇളകിയാടുന്ന വെഞ്ചാമരം, ഈരേഴു പതിന്നാലു  ലോകങ്ങളും സാക്ഷിയാകുന്ന വര്‍ണ്ണങ്ങളുടെ കുടമാറ്റം,നിറങ്ങള്‍ നക്ഷത്രങ്ങള്‍ ആകുന്ന വെടിക്കെട്ട്‌, ഇതിലേതാണ് ഏറ്റവും ആകര്ഷനീയമെന്നു ചോദിച്ചാല്‍ പൂര പ്രേമികള്‍ക്ക് പറയാന്‍ ഉത്തരമില്ല.വാക്കുകളില്‍ ഒടുങ്ങാത്ത ഈ വിസ്മയത്തിനു വര്‍ഷാവര്‍ഷം പ്രാധാന്യം ഏറിവരുന്നത്തിന്റെ കാരണം മറ്റു രണ്ടു ഘടകങ്ങള്‍ കൂടിയാണ്.ഉത്സവങ്ങളില്‍ അരിഞ്ഞിറങ്ങി പൊലിപ്പിച്ചു എടുക്കാനുള്ള  ഒരു ജനതയുടെ കഴിവും, തേക്കിന്‍കാട് മൈതാനത്തിന്റെ വശ്യതയും.    

                                 തലമുറകളായി ചിട്ടപ്പെടുത്തി പോന്നിട്ടുള്ള ,ഒന്ന് പോലും മാറ്റം വരുത്താതെ പാലിച്ചു പോന്നിട്ടുള്ള കുറെ ചിട്ട വട്ടങ്ങള്‍ കൊണ്ടാണ് പതിനായിരങ്ങള്‍ വന്നു കയറിയാലും എല്ലാ ഉത്സവപ്രേമികളെയും ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ചടങ്ങുകള്‍ നീക്കുപോക്കില്ലാതെ നടത്തി കൊണ്ട് പോകാന്‍ കഴിയുന്നത്‌.വടക്കുംനാഥ ക്ഷേത്രത്തില്‍ ആചാരവെടി മുഴങ്ങുന്ന പ്രഭാതത്തില്‍, പ്രസന്നമായ മേട രാവിലേക്ക് എഴുന്നള്ളിയെതുന്ന ആദ്യ ദേവതിധി ,വെയിലും മഞ്ഞും കൊള്ളാന്‍ പാടില്ലാത്ത കണി മംഗലത്ത്  അപ്പനാണ് .പനമുക്കുംബിള്ളി സാസ്തവിന്റെ വരവാണ് അടുത്തത്.

                                രാവിലെ ഏഴിനാണ് തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്നും മടതിലെക്കുള്ള ഭഗവതിയുടെ എഴുന്നള്ളിപ്പ്.തിരുവമ്പാടി കണ്ണന്‍റെ കോളത്തില്‍ തിടമ്പ്  ഏറ്റിയ ദേവിയുടെ ഉത്സവയാത്ര മേലക്കൊഴുപ്പിന്റെ പശ്ചാത്തലത്തില്‍ മൂന്നാന പ്പുറത്ത് ആയിട്ടാണ് .അന്നേരം പഴയ നടക്കവിന്റെ ഇടുങ്ങിയ വഴികളില്‍ മേള ക്കംബക്കാര്‍ തിങ്ങി കൂടിയിട്ടുണ്ടാകും.തിരിച്ചു 11 .30 നാണു മഠത്തില്‍ നിന്നുള്ള ദേവിയുടെ വരവ്, പഞ്ചവാധ്യതിന്റെ അകമ്പടിയോടെ  ഇനി വടക്കും നാഥന്റെ സവിധതിലെക്ക്.ഈ സമയം മറ്റു ഘടക പൂരങ്ങള്‍ എത്തിചെര്‍ന്നിട്ടുണ്ടാകും.ചെംബൂക്കാവ്,കാരമുക്ക്,ലാലൂര്‍,ചൂരക്കോട്ടുകാവ്,അയ്യന്തോള്‍,നെയ്‌ തിടക്കാവ് ഭഗവതിമാര്‍ ഈ സമയം അവടെ സന്നിഹിതരായിരിക്കും.പഞ്ചാവാദ്യ മേലക്കൊഴുപ്പോടെ പഴയ നടക്കവിലൂടെ മൂന്നാനപ്പുറത്ത് നീങ്ങുന്ന തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് പ്രഥക്ഷിന വഴിയില്‍ എത്തുമ്പോള്‍ ആനകളുടെ എണ്ണം എഴാകും.ഇനി ഗജയാത്ര ശ്രീമൂല സ്ഥാന തേക്ക്.കൂടാതെ പാറമേക്കാവില്‍ നിന്നും 15  ആനകള്‍ കിഴക്കേ ഗോപുര നടവഴി വടക്കും നാഥ ക്ഷേത്രത്തിലേക്ക് നീളും.ഉച്ചക്ക് 2 .30 നു തേക്കിന്‍ കട്ടില്‍ തിരുവമ്പാടിയുടെ 15 ആനകള്‍ തെക്കോട്ട്‌ അഭിമുഘമായി നിന്ന് ഗജനിരയുടെ ദീര്‍ഖ സൌന്ദര്യം പ്രകടമാക്കും.തുടര്‍ന്ന് ഇലഞ്ഞിത്തറയില്‍ ചെമ്പടയില്‍ പാണ്ടിമേളത്തിന്റെ ആരംഭമാണ്.ഇരുന്നൂറോളം പേര്‍ ചേര്‍ന്ന് ഒരുക്കുന്ന ഇലഞ്ഞിത്തറ മേളം 4 .30 നു കൊട്ടി കലാശിക്കും.

                        
പൂരത്തിനും സിവരാത്രിക്കും മാത്രം തുറക്കുന്ന തെക്കേ ഗോപുര നടയിലൂടെ പൂരത്തിന് അരിഞ്ഞിരക്കം.തൃശൂരിന്റെ ദേവ സുന്ദരിമാരായ പാറമേക്കാവ് ഭഗവതിയും തിരുവമ്പാടി ഭഗവതിയും പുറത്തേക്ക എഴുന്നല്ലുകയായി.വടക്കോട്ട്‌ അഭിമുഘമായി പാറമേക്കാവ് ഭഗവതി ഗജ വീരന്മാരോടൊപ്പം നില്‍ക്കുമ്പോള്‍ തെക്കോട്ട്‌ അഭിമുഘമായി തിരുവമ്പാടി ഭഗവതിയുടെ ഗജ സാന്നിദ്ധ്യം ഉണ്ടാകും.സായാഹ്നം നീളുമ്പോള്‍ മുപ്പതു ആനപ്പുരത്തായി നിര ഭരിതമായ ഋതു ഭേതങ്ങള്‍ വിടര്‍ത്തി ക്കൊണ്ട് കുട മാറ്റമാണ്.നിര പകര്ച്ചയുടെ ഒരു മണിക്കൂര്‍ കുടമാറ്റം.വര്‍ണ്ണ ക്കുടകളുടെ അഭിമുഖത്തിനു 35 സെറ്റൊളം കുടകള്‍ ഉണ്ടാകും.

                             വെളുപ്പിന് 2 .30 നു എഴുന്നള്ളിപ്പ് അവസാനിക്കും.ഇനി മിഴി നല്‍കേണ്ടത് പൂരാ കാസത്തിനാണ് .ആകാസത്തെ വര്‍ണ പ്രഭയും വെടിക്കെട്ടിന്റെ സബ്ധവും ഒരു വര്‍ഷത്തെ കാത്തിരിപ്പിനു അനുഭൂതി ആകുമ്പോള്‍ പുരുഷാരം ആര്‍ത്തു ഇരമ്പുന്ന കടലായി മാറുന്നു.നാലു മുതല്‍ 6 .30 വരെയാണ് മാനത്തെ പൂരം.വെടിക്കെട്ട്‌ കഴിഞ്ഞതിന്റെ മദ്ധ്യാഹ്നത്തില്‍ ഉപച്ചരമെന്ന വിട വാങ്ങല്‍ ചടങ്ങോടെ പൂരത്തിന് സഹന സമാപ്തി ആകും.പൂരം ആയിരമായിരം ഹൃദയങ്ങളില്‍ പകര്‍ന്നു നല്‍കിയ സന്തോഷം, വരുന്ന മേടം വരെ പൂര പ്രേമികള്‍ക്കുള്ള പ്രതീക്ഷയുടെ സമനമാണ്.അതുവരെ മനസ്സില്‍ സൂക്ഷിക്കാന്‍ പൂരക്കാഴ്ച്ചകള്‍ ധാരാളം.ത്രിശൂര്‍ പൂരം പോലൊരു വര്‍ണ്ണ സംഗമം ഇല്ല, ഇതു പോലൊരു താളലയവുമില്ല.കേരളത്തില്‍ വൃശ്ചിക തോടെ ആരംഭിക്കുന്ന ഉത്സവക്കാലത്തിന്റെ സമാപ്തി കൂടിയാണ് ത്രിശൂര്‍ പൂരം.









http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9276396&programId=7940953&channelId=-1073751665&BV_ID=@@@&tabId=8

No comments:

Post a Comment