Thursday, April 14, 2011

'Autograph' a nostalgia

ഓര്‍മകളുടെ

     
    വിരഹത്തിന്‍റെ കൊടും വേനല്‍ പടി കടന്നെത്തി, ഇനി വിട പറയലിന്റെ കാലം.

                          "ഇന്ന് പരീക്ഷ കഴിഞ്ഞു.പരീക്ഷയുടെ കൊടും ചൂടിലും ആശ്വാസമായി നിന്നത് നാളെയും കാണുന്ന ചങ്ങാതങ്ങലായിരുന്നു... അവളുടെ കുപ്പിവളയുടെ കിലുക്കങ്ങലായിരുന്നു.ഇനി നാളെ മുതല്‍ അതെല്ലാം ഓര്‍മകളാകും.കഴിഞ്ഞ മൂന്നു വര്‍ഷവും എന്‍റെ പ്രണയം തുറന്നു പറയാന്‍ കഴിഞ്ഞില്ല.എങ്കിലും അവള്‍ മനസിലാക്കിയിരിക്കുമോ...? എന്തായാലും ഇന്ന് വിട പറയണം....അടരുവാന്‍ വയ്യ...എങ്കിലും അവളുടെ കൈപ്പടയില്‍ ഈ ഓട്ടോഗ്രാഫില്‍ ഒരു വരിയെങ്ങിലും വേണം...". ഒരു മയില്‍‌പ്പീലി തുണ്ട് പോലെ സൂക്ഷിച്ച പ്രണയത്തിന്റെ ആത്മഗതം.

                       "നിന്‍റെയീ മൗന സ്വപ്ന നൌകയിലേക്കെ
                         ട്ടിടുന്നു രണ്ടു വാക്കുകള്‍ മാത്രം 
                          ഓര്‍ക്കുക വല്ലപ്പോഴും"        വിട പറയലിന്റെ അരികിലെത്തിയ മൂക പ്രണയത്തിന്‍റെ ലിഖിതം.

                            ഒര്മിക്കാനായി ഓട്ടോഗ്രാഫില്‍ കുറിക്കുന്ന 'ഓര്‍ക്കുക വല്ലപ്പോഴും' എന്നും ഗ്രിഹാതുരത്വം ഉണര്‍ത്തുന്ന വാചകം തന്നെ.കലാലയത്തെ സംബദ്ധിച്ചിടത്തോളം മാര്‍ച്ചും അപ്രിലും ക്രൂരമാസങ്ങള്‍ ആണ്.ആഗ്രഹിക്കാത്ത നിമിഷത്തില്‍ സൌഹൃദത്തില്‍ നിന്നും പ്രണയത്തില്‍ നിന്നും ഗുരു സാന്നിദ്ധ്യത്തില്‍ നിന്നും നമ്മെ അടര്‍ത്തി മാറ്റുന്ന മാസം...ഒരുമയില്‍ നിന്ന് കൂട്ടം തിരിഞ്ഞു ചേക്കേറുന്നത്തിനു മുന്‍പ്‌ പരസ്പരം കൈമാറിയ ഓടോഗ്രഫുകള്‍...സ്നേഹവും വിരഹവും തമാസകളും നിറഞ്ഞ ഇളം മഞ്ഞ,പിംഗ്,പച്ച കടലാസുകള്‍... വേഗത്തില്‍ കൈമാരാവുന്നതും അതിലേറെ വേഗത്തില്‍ മാഞ്ഞു പോകുന്നതുമായ അണ്‍ ലിമിറ്റഡ് എസ്‌.എം.എസുകളെകാലും ഇ മയില്‍ സന്ദേശങ്ങലെക്കളും, നഷ്ട കാലത്തിന്റെ നഖപ്പാടുകള്‍ മങ്ങാതെ ഉണ്ടാകുന്നതു ചോണനുരുംബക്ഷരങ്ങള്‍ അരിച്ചിറങ്ങിയ ഈ ഓര്മ പുസ്തകത്തില്‍ തന്നെ.

                              എഴുപതുകളുടെ പകുതിയില്‍ തുടങ്ങിയ സോദരാ..സോദരീ...വിളി അതെ ഒഴുക്കില്‍ എണ്പതുകളുടെ പകുതിയോളം പോയി...
"ഹൃദയം പൊട്ടി കരയുമ്പോള്‍
വിട വാങ്ങി പിരിയുമ്പോള്‍
മധുരമായെഴുതുവാന്‍
അവസാന നിമിഷത്തില്‍ 
സക്തിയില്ലെന്‍ കരങ്ങള്‍ക്ക് സോദരീ..."

"ഒരു നാളില്‍ ഒരു ദിനം ഒരുമിച്ചു കാണുമ്പോള്‍
ഒരു പുഞ്ചിരി തന്നീടെണം സോദരാ..."

                    ഇത്തരം ഔപചാരികതകള്‍ പത്താം ക്ലാസ്സുകാരുടെ മാഷിയിലാണ് കൂടുതലും വിരിഞ്ഞിരുന്നത്.ബാക്ക് ബെഞ്ച്‌ റൌടീസിനും  കുളൂസന്മാര്‍ക്കും കുസൃതിത്തരങ്ങള്‍ എഴുതാനുള്ള പേജാണ്‌ ഓടോഗ്രഫിന്റെത്‌.

"നീയില്ലാത്ത ജീവിതം എനിക്ക് 
വള്ളിയില്ലാത്ത കളസം പോലെയാണ്"

"ആകാസത്തെ നക്ഷത്രങ്ങളെ പോലെ 
കടല്‍പ്പുറത്തെ മണല്‍ തരികളെപോലെ
നിനക്ക് കുട്ടികളുണ്ടാകാന്‍ എല്ലാ 
സന്താന സൌഭാഗ്യങ്ങളും നേരുന്നു"

                  പ്രീ ഡിഗ്രി ,ഡിഗ്രി കാലങ്ങളില്‍ സ്വന്തം സാഹിത്യത്തിന്‍റെ മേമ്പൊടി ചേര്‍ത്താണ് പലരും എഴുതിയിരുന്നത്.
"വിസ്മ്രിതിയിലാടുന്ന സ്നേഹ ബന്ധങ്ങളെ 
ഓര്‍മ്മകള്‍ തഴുകി ഉണര്‍ത്തുമ്പോള്‍
മനസ്സില്‍ മന്ത്രിക്കാന്‍ ഒരു വാക്ക് 
മറക്കില്ലൊരിക്കലും..."

പക്ഷെ, ഇന്ന് ഡിഗ്രി ,പി ജി വിദ്യാര്‍ഥി കള്‍ക്ക് ഇഷ്ടം ഡയറിയോടാണ്.പാടി പഴകിയ വരികളുടെ പിന്നാലെ പോകാതെ ഓരോരുത്തരുടെ ഗുണങ്ങളെക്കുറിച്ചും ചാപല്യങ്ങലെക്കുരിച്ചും വ്യക്തിഹത്യ നടത്തുന്ന രീതിയിലേക്ക് വളര്‍ന്നു ഓടോഗ്രഫുകള്‍.വര്‍ഷങ്ങള്‍ക്കു ശേഷം മരിച്ചു നോക്കുമ്പോള്‍ അതും രസകരം തന്നെ.മറന്നു പോയ പല കുസൃതിത്തരങ്ങളും സംഭവങ്ങളും നിറഞ്ഞ കലാലയത്തിലെ ഇടനാഴികളും പറ്റുപടി കാന്റീനും എല്ലാം മങ്ങിയ പേജുകളില്‍ നിറം മങ്ങാതെ ഉണ്ടാകും.
                         ഓടോഗ്രഫെഴുത് വെറും ഒരു ചടങ്ങായി മാറിതുടങ്ങിയ കാലഘട്ടത്തിന്റെ തെളിവാണ് സ്ലംബുക്കുകള്‍.ഓരോ പേജിലും അച്ചടിച്ചിരിക്കുന്നത് ഒരേ ചോദ്യങ്ങള്‍ തന്നെ. ഇഷ്ടപ്പെട്ട സിനിമ താരം,ഇഷ്ടപ്പെട്ട നിറം,ഇഷ്ട ഗെയിം,മറക്കാനാകാത്ത സംഭവം മൂന്നു വരിയില്‍,സലാം ബുക്കിന്റെ ഉടമയോടുള്ള പരിചയത്തിന്റെ വിവിധ വസങ്ങള്‍ തുടങ്ങി വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടെ ആല്‍ബം രൂപത്തില്‍ വിപണിയില്‍ ഇറങ്ങുന്ന സ്ലാംബുക്കിനു ആവസ്യക്കാരും കുറവല്ല.

                        'ഈ സ്നേഹം മറക്കാതിരിക്കട്ടെ.....നിന്റെ ഹൃദയത്തില്‍ എന്റെ ഓര്‍മകളുടെ ചെമ്പനീര്പൂവ് ഇനി വാടാതിരിക്കട്ടെ"  എന്നെഴുതാന്‍ സ്ലാംബുക്കില്‍ സ്ഥലവും  ഇല്ല.ഇത്രയൊന്നും പോഷ് അല്ലാതിരുന്ന ഓടോഗ്രഫിന്റെ താളുകളില്‍ സുഹൃത്തുക്കളുടെ ഹൃദയമാണ് ആലേഖനം ചെയ്യപ്പെട്ടിരുന്നത്.സൌഹൃദങ്ങള്‍ക്ക്  വല്യ  വില കല്പ്പിക്കതവരാനു ഇന്ന് സ്കൂളുകളിലും കോളേജുകളിലും .എല്ലാം ഒരു മത്സര ബുദ്ധിയോടെ മാത്രം കാണാന്‍  ശീലിച്ചവര്‍.ഓര്‍ക്കാന്‍ ഓര്‍കൂട്ട് ഉണ്ടല്ലോ എന്ന് പറയുന്ന അവര്‍ക്ക് അടുപ്പം വെറും വിനോദമായി മാറിക്കഴിഞ്ഞു.മൂല്യങ്ങളും വിശ്വാസങ്ങളും കവിതയും സൌഹൃദവും സൂക്ഷിക്കുന്ന എത്ര പേര്‍ കാണും...,ഇവരില്‍ എത്ര പെര്‍ക്കേഴുതാനാകും ഈയൊരു വരി,

" വിസ്മരിക്കില്ലോരിക്കലും തമ്മില്‍
വിട്ടകന്നു നാമെങ്ങിലും 
അത്ര മാത്രമടുത്തു നമ്മുടെ 
മുക്ത ശുദ്ധ മനസ്സുകള്‍"
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamProgramView.do?channelId=-1073751665&programId=7940952&tabId=8&contentType=EDITORIAL&BV_ID=@@@

No comments:

Post a Comment