Thursday, October 27, 2011

Trend of fake nails

'പറ്റിക്കല്‍' നഖങ്ങള്‍ 



              നഖം കടിക്കുന്ന ശീലം കാരണം, മറ്റു കൂട്ടുകാരികളുടെ പോലെ നഖം ഭംഗിയില്‍  വളര്‍ത്തി നയില്‍ പോളിഷ് ഇട്ടു സ്റ്റയില്‍ ആകാന്‍ പറ്റുന്നില്ലല്ലേ. എന്താ ചെയ്യാ...? ഒന്ന് മാത്രം മതി ഫാന്‍സി ഷോപ്പില്‍ പോയി ഫേക് നയില്സ് വാങ്ങുക. ഫാള്‍സ്‌ നയില്‍സ് എന്ന് ചോദിച്ചാലും മതി.

               സരിക്കുള്ള നഖം പോലും തോറ്റുപോകുന്ന പെര്‍ഫെക്ഷനോട് കൂടിയ ഈ നഖങ്ങള്‍, ഇതോടൊപ്പം കിട്ടുന്ന പശ ചേര്‍ത്ത്, നിങ്ങളുടെ നഖത്തിന്‍റെ അറ്റത്തായി ഒട്ടിച്ചാല്‍ മാത്രം മതി.ഒട്ടി പിടിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ , വിരല്‍ അല്‍പനേരം വെള്ളത്തില്‍ കുതിര്‍ത്തി വച്ചതിനു ശേഷം ഒട്ടിച്ചാല്‍ മതി. ഇതിനായി നയില്‍ സോലുഷനും ഉണ്ട്.

                  ഇഷ്ടമുള്ള ഷേപ്പിലും നിറത്തിലും ഒക്കെ ഈ പറ്റിക്കല്‍ നഖങ്ങള്‍ കിട്ടും.അല്ലെങ്ങില്‍ വാങ്ങിയതിനു ശേഷം ഇഷ്ടമുള്ള ഷേപ്പില്‍ വെട്ടി , പോളിഷ് എല്ലാം ഇട്ടു , ഇപ്പോഴത്തെ സ്ടയിലില്‍ ടിസയിനുകളും വരച്ച ശേഷം ഒട്ടിച്ചാലും മതി.നഖത്തില്‍ പ്രിന്റ്‌ ഉള്ളതും ഇല്ലാത്തതും തിളങ്ങുന്നതും സ്ടോന്‍ വച്ചതും ഒക്കെയുണ്ട് വിപണിയില്‍.  

                  ലൈറ്റ് വെയിറ്റായ പ്ലാസ്റിക് മടീരിയാല്‍ ആണിത്.1954 ല്‍ ഫ്രാന്‍സിലെ ഫ്രെഡ് ബ്ലാക്ക് എന്നാ ടെന്ടിസ്റ്റ് ആണ് ഈ ഒട്ടിപ്പന്‍ നഖങ്ങളെ കണ്ടു പിടിച്ചത്.പണി ക്കിടയില്‍ എങ്ങനെയോ നഖം ഒടിഞ്ഞു പോയപ്പോള്‍ അദ്ദേഹം പ്ലാസ്ടിക് കൊണ്ട് നഖം ഉണ്ടാക്കി ഒട്ടിച്ചു.ഇതു വിജയിച്ചപ്പോള്‍ മറ്റു പല മെടീരിയല്‍ കൊണ്ടും നഖങ്ങള്‍ ഉണ്ടാക്കി. ഇതില്‍ ആകൃഷ്ടനായ ഫ്രെഡ് ബ്ലാക്കിന്റെ സഹോദരന്‍ ടോം ഇതൊരു ബിസിനസ് ആക്കി മാറ്റി.സിനിമ പ്രേതങ്ങളും ഡ്രാക്കുള കളും ഒക്കെ ഇത്തരം നഖങ്ങള്‍ ഉപയോഗിചിരുന്നെങ്ങിലും, നമ്മുടെ നാട്ടിലെ സുന്ദരിക്കുട്ടികള്‍ ഈ നഖതിന്റെ പിന്നാലെ ഓടാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല.

                    വൈറ്റ്, പിങ്ക് കളറുകളില്‍ മാത്രം കിട്ടുന്ന നയില്സിനു സോളാര്‍ നയില്‍സ് എന്നാണ് പേര്.ഫങ്ക്ഷന്‍ നു വേണ്ടി മാത്രം ഉപയോഗിക്കാവുന്ന തരം നയില്‍സ് ഇളക്കി മാറ്റാന്‍ എളുപ്പമാണ്.എന്നാല്‍ മൂന്നോ നാലോ മാസം ഉപയോഗിക്കാനായി വാങ്ങുന്ന പെര്‍മനന്റ് നയില്‍ ഇളക്കി മാറ്റാന്‍ പ്രത്യേകം കെമികല്‍ സോലുഷന്‍ ഉപയോഗിക്കേണ്ടി വരും.ഫേക് നഖങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വാഷിംഗ് പൌഡര്‍ ഇട്ട വെള്ളത്തില്‍ കൈ കഴുകുകയോ ഈതെങ്ങിലും കെമിക്കലുകള്‍ ഉപയോഗിക്കുകയോ ചെയ്യുമ്പോള്‍ ഈ നഖങ്ങള്‍ ഇളകി പോരാനും സാധ്യത ഉണ്ട്.

                      എന്നിപ്പോള്‍ നഖം വളര്‍ത്തി നയില്‍ പോളിഷ് ഇട്ടാല്‍ മാത്രം പോരല്ലോ, അതിന്മേല്‍ മറ്റു കളര്‍ ക്യൂടക്സ് കൊണ്ട് ദിസയിന്‍ വരക്കണം, സ്ടോന്‍  വക്കണം, ഇതൊക്കെ സ്വന്തം നഖത്തില്‍ ചെയ്യാന്‍ കുറച്ചു ബുദ്ധിമുട്ടണം. എളുപ്പം ഫേക്ക് തന്നെ.









 

No comments:

Post a Comment