Monday, February 21, 2011

ayurveda for mansoon diseases

         മഴക്കാല രോഗങ്ങളും പാരമ്പര്യ ചികിത്സകളും 

എല്ലാവിധ അസുഖങ്ങളെയും പ്രതിരോധിക്കാനുള്ള കഴിവ് നമ്മുടെ സരീരതിനുണ്ട്.പിന്നെ എന്തുകൊണ്ട് പകര്‍ച്ചവ്യാധികളും രോഗബാധകളും കൊണ്ട് നമ്മള്‍ വലയുന്നു?
ചികിത്സ വേണ്ടത് രോഗമുള്ളപ്പോഴാണ്, പിന്നെ കര്‍കിടക മാസത്തില്‍ പ്രത്യേക ചികിത്സയെന്തിനു?
ലോകോത്തരരാജ്യങ്ങളിലെയെല്ലാം മരുന്നുകള്‍ വിപണിയില്‍ ഉള്ളപ്പോള്‍ സമയ നഷ്ടവും മന സാനിധ്യവും ആവശ്യമായ ആയുര്‍ വേദ ചികിത്സയെന്തിനു? 
എന്തിനെയും ഏതിനെയും സംസയത്തോടെമാത്രം കാണുന്ന നമുക്ക് എളുപ്പ വഴികലോട്ആണ് പ്രിയം.

                          പ്രകൃതിക്ക് വിരുദ്ധമായ നമ്മുടെ ജീവിത രീതികളാണ് മനുഷ്യന്‍റെ പലവിധ രോഗങ്ങള്‍ക്കും കാരണം.നമ്മള്‍ തന്നെയാണ് നമ്മുടെ വില്ലന്‍.പ്രകൃതിയുടെ സമതുലിതാവസ്ഥ എങ്ങനെ നിലനിര്‍ത്തണം ,അതിനാണ് പ്രകൃതി ജീവനം എന്ന ആയുര്‍ വേദ  ജീവനം  മനുഷ്യന് തുണയായി വരുന്നത്.
                          ആയുര്‍വേദം ചികിത്സ ശാസ്ത്രം മാത്രമല്ല ജീവിത ശാസ്ത്രം കൂടിയാണ്.ഇതിനാണ് മഹദ് ഗ്രന്ഥങ്ങളിലൂടെ ജീവിത ചര്യകളെ കുറിച്ച് നമ്മെ ബോധവല്‍കരിക്കുന്നതും.

                          കേരളീയരായ നമ്മള്‍ പണ്ട് മുതലേ അനുഷ്ടിച് വരുന്ന ആരോഗ്യ പരിപാലന ആചാരമാണ് കര്‍ക്കിടകം 16 നു ഔഷധ സേവാ ദിനം.ഇതില്‍ വൈദികവും ജ്യോത്സ്യവും ഒത്തു ചേര്‍ന്നിട്ടുണ്ട് എന്നതാണ് ഏറ്റവും പ്രാധാന്യം.ആയുര്‍ സസ്ത്രമായ എല്ലാവിധ ചികിത്സകള്‍ക്കും നല്ലത് മഴക്കാലമാണ്.കാരണം രോഗകാരണങ്ങളായ ദോഷങ്ങളെ സരീരത്തില്‍  നിന്നും പുറത്തു കളയാന്‍ താരതമ്യേന എളുപ്പം ഈ കാലത്താണ്. കൂടാതെ മഴകാലത്ത് ദഹന ശാക്തി കുറയുന്നു. ശാസ്ത്ര രീത്യ അഗ്നിമാധ്യം ഉണ്ടാകുന്നു എന്ന് പറയാം. ഇതിനു കര്‍ക്കിടക മാസ മദ്ധ്യത്തില്‍അഥവാ 16 നു മറ്റു ശോധന ചികിത്സ കഴിഞ്ഞു ഔഷധസേവ വിധിക്കുന്നു.


          ഔഷധസേവയില്‍ പ്രധാനം ആയിട്ട് കഴിക്കുന്നത് കൊടുവേളിക്കിഴന്ഗ് ആണ് .ഇതിനു അഗ്നി എന്നാണ് ആയുര്‍വെധികമായ പേര്. കുളിച്ചു ദേഹശുദ്ധി വരുത്തിയ ശേഷം പറിച്ചു കൊണ്ട് വരുന്ന കൊടുവേളിക്കിഴന്ഗ് കഴുകി ഉരച്ചു വൃത്തിയാക്കി ഒരു രാത്രി ചുണ്ണാമ്പ് വെള്ളത്തില്‍ ഇട്ടു വച്ച് ശുദ്ധി ചെയ്തു വീണ്ടും വൃത്തിയാക്കി തോല് കളഞ്ഞ ശേഷമാണ് ഉപയോഗിക്കുന്നത്. 

                       
                   
                                 കേരളീയ ആചാര പ്രകാരം കൊടുവേലിക്കിഴങ്ങ് മുഖ്യ കവാടത്തിലൂടെ കയറ്റാറില്ല. ജനല്‍ വഴിയോ മറ്റോ ആണ് വീടിനുള്ളില്‍ കൊണ്ട് വരാറ്. ഔഷധ സേവാ ദിനത്തില്‍ കഴിക്കുന്ന മരുന്ന് വയമ്പും ഇരട്ടി മധുരവും ചേര്‍ത്ത് വെണ്ണ പോലെ അരച്ച് നെയ്യില്‍ ചേര്‍ത്താണ് നിര്‍മിക്കുന്നത്.സരീരത്തില്‍ അഗ്നി (ദഹനം) വര്‍ദ്ധിക്കുന്നതിനും ബുദ്ധിസക്തി ഉണര്തുന്നത്തിനും സ്വര മാധുരി ഉണ്ടാക്കുന്നതിനും ഈ ഔഷധകൂട്ടു വളരെ ഫലം ചെയ്യുന്നു. ഈ ചടങ്ങ് കേരളീയ ആചാര പ്രകാരം ക്ഷേത്രങ്ങളിലാണ് നടത്താറ്.
                            ആയുര്‍വെഥത്തിലെ ഔഷധസൂക്തം പലതവണ ചൊല്ലി ഈ ഔഷധത്തെ വീര്യ വത്തക്കി തീര്‍ക്കുന്നു.പുരുഷ സൂക്തങ്ങള്‍ മുതലായ മന്ത്രങ്ങള്‍ ജപിച്ചു മന്ത്ര പൂരിതമാക്കുന്ന ഈ ഔഷധം വളരെ കുറച്ചു അളവില്‍ മാത്രമേ കഴിക്കാവൂ. ഏകദേശം മൂന്നു ഗ്രാം മുതല്‍ അഞ്ചു ഗ്രാം വരെ എന്നതാണ് വിധി.കൃത്യമായ പദ്യം ആവശ്യമാണ് ഔഷധ സേവയ്ക്ക്.ഒഴിഞ്ഞ വയറില്‍ ആകണം ഔഷധം കഴിക്കേണ്ടത്‌.കുളിച് ദേഹ ശുദ്ധി വരുത്തി ശുദ്ധവും നിര്‍മലവുമായ മനസ്സോടെ പ്രഭാതത്തില്‍ ആകണം ഔഷധം കഴിക്കേണ്ടത്‌. ഔഷധ സേവാനന്ധരം ഒരു മണികൂര്‍ കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ.മത്സ്യം,മാംസം,മുട്ട, തയിര്,വറുത്തത്‌ എന്നിവ കഴിക്കരുത്. 16 നു കാലത്ത് ഔഷധ കഞ്ഞികഴിക്കുന്നതാണ് ഉത്തമം.പകല്‍ഉറങ്ങരുത്. രാത്രി നന്നായി ഉറങ്ങണം.ഫ്രിഡ്ജില്‍ വച്ചതും പഴകിയതും കഴിക്കരുത്.മനുഷ്യന്‍റെ ആദ്യത്മികവും അതി ഭാവുകവും അതി ദൈവികവുമായ എല്ലാ പ്രസ്നങ്ങള്‍ക്കും ഉത്തമ പരിഹാരമാത്രേ ഔഷധ സേവ ദിനത്തിലെ ഔഷധ  സേവ.

                                ഔഷധ സേവക് മുന്‍പ് മൂന്നു ദിവസം സരീരം വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ശാസ്ത്രം.അതിനായി കര്‍കിടകം 13 നു വട്ടിന്കായ്‌ കഞ്ഞി കുടിക്കണം.ഇത് നടുവേദന,സന്ധിവേധന,സരീര വേദന എന്നിവ അകറ്റും.14 നു ഉലുവാ കഞ്ഞി കഴിക്കുന്നത്‌ പ്രമേഹത്തിന് ഔഷധമാണ്. 15 നു പച്ചമരുന്നു കഞ്ഞി കുടിക്കുന്നതാണ്  ഉത്തമം. ഹൃദയ വ്യാധി,ഉദര രോഗങ്ങള്‍, നീരുകള്‍ എന്നിവയ്ക്ക് ആശ്വാസമേകും.ഏഴു വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് ഈ ഔഷധസേവ ചെയ്യാം.കര്‍കിടകം 16 ,ഋതു സന്ധി ദിവസം കൂടിയാണ്.

                                  വൈദ്യനും വൈദികനും ജോല്സ്യനും ഒത്തു ചേര്‍ന്ന് സമൂഹത്തിലെ ആരോഗ്യ സംരക്ഷണത്തിന് ആവിഷ്കരിച്ചിരിക്കുന്ന ഈ ആചാരം ഇന്ന് മറ്റു പലതും പോലെ അന്യം നിന്ന് പോകുന്നു.
                                  കര്കിടക കഞ്ഞി സേവിക്കുന്നതും ഔഷധസേവ ദിനത്തിലെഔഷധ സേവയും പത്തില കറികള്‍ കഴിക്കുന്നതും അഷ്ടമങ്ങല്യം വക്കലും ഒക്കെ നമ്മുടെ ജീവിതത്തില്‍ ഉള്കൊള്ളികേണ്ടത് അത്യാവശ്യമാണ്.ഇതിനെല്ലാം ശാരീരികവും മാനസികവും ആധ്യാത്മികവുമായ അനവധി മേന്മാകളുള്ളതായി ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു.

                                  നമ്മുടെ പരിസരവും ഈ മാസത്തില്‍ സുധിയാക്കണം.അന്തരീക്ഷം ഔഷധങ്ങളിട്ട് പുകച്ചു കീട ബാധ അകറ്റണം.

                                 ഭൂമധ്യ രേഖയ്ക് അടുത്ത് മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപെട്ട കാലാവസ്ഥയാണ് കേരളത്തിന്റെത്‌.ഭൂമി ശാസ്ത്ര പരമായും ആരോഗ്യ പരമായും ഏറെ പ്രത്യേകത ഇവിടുണ്ട്.ആയുര്‍ വേദ  ശാസ്ത്ര പ്രകാരം എല്ലാ ജീവ ജലങ്ങളിലും ധാതുകളും, വാതം,പിത്തം,കഫം എന്നീ മൂന്നു ഘടകങ്ങളുണ്ട് .ഈ ദോഷങ്ങള്‍ കൊണ്ട് പ്രത്യേക അനുപാതത്തില്‍ വിന്യസിച്ചിടുള്ളതാണ് നമ്മുടെ സരീരം.ഋതുക്കളുടെ മാറ്റവും സരീരത്തില്‍ വ്യതിചലനങ്ങള്‍ ഉണ്ടാക്കുന്നു.

                                മാര്‍ച്ച്‌ പകുതി മുതല്‍ മേയ് പകുതി വരെ അത്യുഷ്ണ കാലമാണ്. പകല്‍ കൂടുതലും രാത്രി കുറച്ചുമായ ഈ സമയത്ത് സരീരത്തില്‍ കൂടുതല്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി വാതദോഷം ഉണ്ടാകുന്നു.ജൂണ്‍ മഴയില്‍ വാതദോഷം വര്‍ധിക്കുന്നു.ചൂട് കാലത്ത് മഴപെയ്യുമ്പോള്‍ പച്ചകറി കളിലും ഭക്ഷണത്തിലും അമ്ലത്വം കൂടി സരീരത്തില്‍ പിത്തം എന്നദോഷം വര്‍ധിച്ചു പനി, അസടിട്ടി, ദഹനദോഷം, വേദനകള്‍ എന്നിവ ഉണ്ടാകുന്നു.
                                മഴകാലത്ത് തണുപ്പകുമ്പോള്‍ മാലിന്യങ്ങള്‍ വെള്ളവും ഭക്ഷണവും മലിനപെടുത്തി കഫം വര്‍ദിപ്പിക്കുന്നു. ഇത് ജലദോഷം,പകര്‍ച്ചവ്യാധികള്‍, പനി, അലര്‍ജി,ചുമ, ത്വക് രോഗങ്ങള്‍,ക്ഷീണം എന്നിവ ഉണ്ടാക്കുന്നു.

                                വാതം,പിത്തം,കഫം എന്നീ മൂന്നു ദോഷങ്ങള്‍ വര്‍ധിക്കുന്നത് സരീരത്തിന്റെ അസന്തുലിതവസ്ഥക്കും രോഗ പ്രതിരോധ ശേഷി നഷ്ടപെടുന്നതിനും ഇടയാക്കുന്നു.ഇത് മൂലം ഇത് രോഗവും വരാം.ഈ ദോഷങ്ങളെ പുറത്തു 
കളയാനാണ് കര്‍കിടക ചികിത്സയെന്ന വര്‍ഷകാല ചികിത്സ നടത്തുന്നത്.മൂന്നു ഘട്ടങ്ങളായിട്ടാണ് ചികിത്സാ രീതി.

                                ഔഷധങ്ങളും ആഹാരങ്ങളും ക്രമീകരിച്ചു ദഹനപ്രക്രിയയെ മെച്ചപെടുതുന്നതാണ് ആദ്യ ഘട്ടം.ഇതിനായി കര്‍കിടക കഞ്ഞി കഴിക്കണം.

കര്‍കിടക കഞ്ഞി ഉണ്ടാക്കുന്ന വിധം

        
രണ്ടു വര്‍ഷം പഴക്കം ചെന്ന ഞവര അരിയോ ഉണക്കലരിയോ വച്ചുണ്ടാക്കുന്ന കഞ്ഞിയില്‍ ഗോതമ്പ്,ചെറുപയര്,ഉഴുന്ന് തുടങ്ങിയ ധാന്യങ്ങളും ഉലുവയും കൂട്ടി വേവിച്ചു പെരും ജീരകം,ജീരകം,കരിം ജീരകം,സതകുപ്പ,മല്ലി,ജാതിക്ക,അയമോദകം,മഞ്ഞള്‍,എള്ള്,എലതറി ,കുടകപ്പാല അരി  എന്നിവ വറത്തു പൊടിച്ചു ചേര്‍ത്ത് തേങ്ങാപ്പാല്‍ ഒഴിക്കുക. വേണമെങ്ങില്‍ നരുനെയ്യ്‌, സര്‍ക്കര,പഞ്ചസാര ഇവയില്‍ ഏതെങ്കിലും ചേര്‍ത്ത് ഇന്ധുപ്പിട്ട് വൈകിട്ട് കഴിക്കുന്നതാണ് വിധി.

                                   കൂടാതെ മലതങ്ങിയില, കരുനചിയില,തൊട്ടവാടിയില, ഉഴിഞ്ഞയില തുടങ്ങിയ എല കാലോ, പത്തു എല കാലോ, ദാസപുഷ്പം തുടങ്ങിയവയോ അരച് ചേര്‍ത്ത് കഞ്ഞി ഉണ്ടാക്കാം.കുറഞ്ഞത്‌ പത്തു ദിവസവും കൂടിയത് ഒരു മാസവും ഇത് കഴിക്കണം.


                         രണ്ടാം ഘട്ടത്തില്‍ വാതം കുറക്കുന്നതിനുള്ള എണ്ണയോ കുഴമ്പോ ചേര്‍ത്ത് ഉഴിഞ്ഞു ചെറു ചൂടുവെള്ളത്തില്‍ കുളിക്കണം.തേച്ചു കുളിക്കാന്‍ കടലപൊടിയും മഞ്ഞളും തയിരില്‍ കുഴച് ഉപയോഗിക്കാം.പത്തു ദിവസത്തിന്ശേഷം വയരിളക്കാം.തുടര്‍ന്ന് എലക്കിഴി, പൊടിക്കിഴി, നാരങ്ങക്കിഴി,ധന്യമാസ്തു ധാര,കാടിധാര,ഞവരക്കിഴി, പിഴിച്ചില്‍,സിരോധാര,സിരോവസ്തി തുടങ്ങിയ ചികിത്സകള്‍ സരീരത്തിലെ രോഗങ്ങള്‍ക് അനുസൃതമായി ആയുരവേധ ഡോക്ടറുടെ ഉപദേശ പ്രകാരം ചെയ്യാം.പഞ്ചകര്മം,നസ്യം,വമനം,വിരേചനം,വസ്തി ചികിത്സകള്‍ യോഗ പ്രകാരം ചെയ്യണം.ഇതോടെ നമ്മുടെ സരീരത്തിന്റെ പ്രവര്‍ത്തനങ്ങളും ഘടനയും നേരെയായി തീരുന്നു.

                                   മൂന്നാം ഘട്ടത്തില്‍ ദേഹബലമുണ്ടാക്കി ഔഷധ സേവ, രസയനങ്ങള്‍ എന്നിവ കഴിക്കാം.ധാതുക്കളെ പുഷ്ടിപെടുതുന്നതിനും ഉറപ്പക്കുവാനുമുള്ള ഔഷധങ്ങള്‍ പദ്യ ക്രമതോടെ സേവിക്കണം.

                                  പദ്യ ക്രമങ്ങളും ചിട്ടവട്ടങ്ങളും കാണുമ്പോള്‍ കഷ്ടപടാണല്ലോഎന്ന് തോന്നാം. പക്ഷെ,അല്പമൊന്നു ബുദ്ധിമുട്ടാന്‍ കര്‍കിടക മാസത്തില്‍ തയ്യാറായാല്‍ വരുന്ന മാസങ്ങളിലെ കഷ്ടപ്പാട് ഒഴിവാക്കാമല്ലോ.മുഖവും കൈ കാലുകള്‍ മിനുക്കാനും, മിനുമിന മിന്നുന്ന വസ്ത്രങ്ങള്‍ക്കുമായി എത്ര പണവും സമയവും നഷ്ടപെടുത്താന്‍ മടികാണിക്കാത്ത നമ്മള്‍ ഇതിന്റെയെല്ലം ആധാരസിലയായ സരീരത്തിന് വേണ്ടി എന്ത് ചെയ്യുന്നു?എല്ലാ വിധ മരുന്ന് കഞ്ഞികളുടെയും കൂട്ടുകള്‍ പയ്കട്ടായി വിപണിയില്‍ കിട്ടുമ്പോള്‍ അല്പമൊന്നു ചിട്ടയോടെ ജീവിച്ചാല്‍ മാത്രം മതി ഈ കര്കിടക ത്തില്‍ ‍.കടപ്പാട് 
ഡോ. കൃഷ്ണന്‍ നമ്പുതിരി 
നാഗാര്‍ജുന ആയുര്‍ വേദ കേന്ദ്രം 
കാലടി    


Monday, February 7, 2011

Fever :- Natural prevention

                       പനി മരുന്നില്ലാതെ മാറ്റാം