Sunday, March 27, 2011

Pearl World

    എന്‍റെ മുത്തേ...

                            സ്നേഹത്തോടെ നിങ്ങളെ ആരെങ്കിലും 'മുത്തേ' എന്ന് വിളിച്ചാല്‍ ഓര്‍ക്കുക നിങ്ങള്‍ ആ ആള്‍ക്ക് അത്ര മാത്രം വിലപ്പെട്ടതും സൌന്ദര്യമുള്ളതും മൂല്യം ഏറിയതും ആയതുകൊണ്ടാണ്.അപൂര്‍വമായി മാത്രം കിട്ടുന്നത് കൊണ്ടാണ് മുത്ത്‌ അല്ലെങ്കില്‍ പവിഴം , അഥവാ പേള്‍ ഇത്ര വില ഏറിയത് ആകുന്നതും.

                             സ്വര്‍ണ ആഭരണ തിനേക്കാള്‍ സ്ത്രീകള്‍ എന്ന് ഏറെ ഇഷ്ടപെടുന്നത് ഫാഷനിലുള്ള പേള്‍ ആഭരണങ്ങള്‍ ആണ്. ദൂര യാത്രകളില്‍ കൂടുതല്‍ സേഫ്റ്റി നല്‍കുന്നതും ഇവ തന്നെ. സാധാരണ കമ്മലുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഒറ്റ മുത്തിന് തന്നെ കുറഞ്ഞത് 150 രൂപയോളം വിലയുണ്ട്.ഇതെകുരിച് അറിവില്ലാത്തത്‌ കൊണ്ടാണ് കള്ളന്മാരൊന്നും ഇത്തരം ആഭരണങ്ങള്‍ പിടിച്ചു പരിക്കാത്തത്. 

                              
          വെള്ളത്തില്‍ ജീവിക്കുന്ന , നമ്മള്‍ 'കക്ക' എന്ന് വിളിക്കുന്ന ചിപ്പിക്കുള്ളില്‍ അകപ്പെടുന്ന മണല്‍ തരികളില്‍ കാത്സ്യം കാര്‍ബനട്ടു കാലക്രമേണ അടിഞ്ഞു കൂടിയാണ് മുത്ത്‌ രൂപപ്പെടുന്നത്.വെള്ളതിനുള്ളില്‍ നിന്നുള്ള വ്യതിയാനങ്ങള്‍ ബാധിക്കാത്ത വിധം ചിപ്പിക്കുള്ളില്‍ കലകള്‍ രൂപപെട്ടാണ് ഈ മുത്തിനെ സംരക്ഷിച്ചു പോരുന്നത്. എന്നാല്‍ പെട്ട് തന്നെ രണ്ടു വിധം ഉണ്ട്.ഫ്രഷ്‌ വാട്ടര്‍ പേളും സീ വാട്ടര്‍ പേളും. പുഴ, കുളം, തടാകങ്ങള്‍ എന്നിവയില്‍ നിന്നും കിട്ടുന്ന മുത്തും കടല്‍ ചിപ്പിക്കുള്ളില്‍ നിന്നും കിട്ടുന്ന മുത്തും കണ്ടാല്‍ ഒരേ പോലെ തോന്നുമേങ്ങിലും വില പിടിച്ചത് കടല്‍ മുത്ത്‌ തന്നെ. സാധാരണയായി ചൂട് കാലവസ്ഥയിലാണ് മുത്ത്‌ രൂപപ്പെടുന്നത്.എന്നാല്‍ സ്കോട്ട് ലണ്ട്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ തണുത്ത കാലാവസ്ഥയിലും 'പേള്‍'ശാസ്ത്രീയമായി നിര്‍മിചെടുക്കുന്നുന്ദ്‌. മനുഷ്യന്‍ വികസിപ്പിച്ചു എടുക്കുന്ന പേള്‍ കാഴ്ചക്ക് ഭംഗിയുള്ളതാണ് എങ്കിലും മൂല്യം വളരെ കുറവ് ആയിരിക്കും. നല്ല പേളില്‍ നൂറു സതമാനവും കാത്സ്യം കര്‍ബനെട്ടും കൊണ്കിയോളിനും ആയിരിക്കും.
                                    
                             മങ്ങിയ മഞ്ഞ നിറം, പച്ച, നീല, കാപ്പി, പിംഗ്,പര്‍പ്പിള്‍, കറുപ്പ് എന്നിവയാണ് സാധാരണയായി പേളിന്റെ നിറം. അടിസ്ഥാന പരമായി എട്ടു ആക്രിതികലാണ് പെളിനുള്ളത്. റൌണ്ട്,സെമി റൌണ്ട്, ബട്ടന്‍ ഷേപ്പ്, വെള്ളത്തുള്ളി, പിയര്‍ ഷേപ്പ് (സബര്‍ജില്‍ ഷേപ്പ്), ഓവല്‍, ബരോക് ഷേപ്പ്, സര്‍ക്കിള്‍. റൌണ്ട് ഷാപ്പില്‍ ഉള്ളത് വളരെ അപൂര്‍വ മായാണ് ലഭ്യം ആകാരുള്ളത്.ബഹറിനില്‍ ആണ് ഇതു ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്.

                   റൌണ്ട്,സെമി റൌണ്ട്, ബരോക്,സര്‍ക്കിള്‍ ഷപിലുള്ള പേളുകള്‍ സാധാരണ ആയി മാലയുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. ബട്ടന്‍ ഷേപ്പ് പേളുകള്‍ പതിഞ്ഞു കിടക്കുന്നതരം നെക്ലസുകള്‍ക്കാന് നല്ലത്.ചില പേളുകള്‍ ഒരു വശം നിരപ്പായതും മറുവശം ഉരുണ്ടതും ആയിരിക്കും.കമ്മല്‍, ലോകറ്റുകള്‍ എന്നിവ നിര്‍മിക്കാനാണ് ഇത്തരം ഉപയോഗിക്കുന്നത്. 

                          ആറു മുതല്‍ പന്ത്രണ്ടു മില്ലി മീറ്റര്‍ വരെയാണ് സാധാരണ പേളിന്റെ വലുപ്പം. ഇതില്‍ ഏറ്റവും ചെറിയത് 'കേശി' പേള്‍ ആണ്. ചൈനയില്‍ കടലിലും പുഴയിലും ഒക്കെ ഇത് ധാരാളം ആയിട്ടു  ഉണ്ട്. ബ്ലാക്ക്‌ പേള്‍, ബ്ലാക്ക്‌ ടെഹിഷ്യന്‍ പേള്‍ എന്നിവയാണ് ഏറ്റവും വില ഏറിയത്. കാരണം ഇത് വളരെ അപൂര്‍വ്വം ആണ്. കടലിലെ കാലാവസ്ഥ വ്യതിയാനങ്ങള്‍ ഇതിന്റെ ചിപ്പിയുടെ ആരോഗ്യത്തെ ബാധിക്കുന്നത് കൊണ്ട് അതിജീവിക്കുന്നവ വളരെ കുറവാണ്‌.

                         വില കുറഞ്ഞ പേളുകള്‍ വളരെ കാലം ഉപയോഗിച്ച് കഴിയുമ്പോള്‍ കളര്‍ മങ്ങി വരും.വലിയ ജ്വല്ലറി ഷോപ്പുകളില്‍ പേള്‍ എക്സറേ ടെസ്ടിലൂടെയാണ് നല്ല പേള്‍ തിരഞ്ഞു എടുക്കുന്നത്.നല്ല പേള്‍ ആണോ എന്നറിയാന്‍ ഒരു എളുപ്പ വഴിയുണ്ട്.പേള്‍ എടുത്തു തീയില്‍ കാണിച്ചു കത്തിച്ചു നോക്കുക , കത്ത് പിടിക്കുകയോ നിറം മങ്ങുകയോ ചെയ്യുന്നില്ലെങ്ങില്‍ അതാണ് നല്ല പേള്‍. പേളുകളില്‍ നല്ലത് ഹൈദ്രബാദു പേള്‍ ആണെന്നാണ് സാധാരണ പറയുന്നത്.പേള്‍ ഷോപ്പുകളുടെ സ്ട്രീറ്റ് തന്നെയുണ്ട് അവിടെ.

                         ആഭരണങ്ങള്‍ പണിയാന്‍ മാത്രമല്ല മുത്ത്‌ ഉപയോഗിക്കുന്നത്, സൌന്ദര്യ വര്‍ദ്ധക ക്രീമുകള്‍, ഫാബ്രിക് പെയിന്‍റ്,മരുന്നുകള്‍ എന്നിവയിലും നല്ല പേളുകള്‍ പൊടിച് ചേര്‍ക്കുന്നുണ്ട്.ചിപ്പിക്കുള്ളിലെ പ്രോടീന്‍ മുത്തില്‍ അടങ്ങിയിട്ടുള്ളത് കൊണ്ടാണ് ഇതു പ്രിയ മാകുന്നത്. ആയുര്‍ വേദത്തില്‍ പറയുന്നത് പവിഴം പൊടിച്ചത് ദഹനത്തിനും മാനസിക രോഗത്തിനും നല്ല ഔഷധം ആണ് എന്നാണ്. ഗരുഡ പുരാണത്തില്‍ പുണ്യമായ ഒന്‍പതു മുത്തുകളെ പറ്റിയും പരാമര്‍ശം ഉണ്ട്.വിഷ്ണുവിന്‍റെ കഴുത്തില്‍ അണിഞ്ജിട്ടുള്ള കൌസ്തുഭവും പേള്‍ തന്നെ. 
                         'മുത്തേ' എന്ന് വിളിക്കുന്നത് കാര്യ സാദ്യതിനു ആണെങ്ങില്‍ പോലും ഇനി കേള്‍ക്കുമ്പോള്‍ കുറച്ചു കൂടി സന്തോഷം തോന്നും എന്നുറപ്പ്. 'മുത്ത്‌' എന്നാല്‍ വെറുമൊരു 'മുത്ത്‌' അല്ലെന്നു മനസിലായില്ലേ 'മുത്തേ'. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9059535&programId=7940953&channelId=-1073751665&BV_ID=@@@&tabId=8

No comments:

Post a Comment